Breaking NewsKeralaLead NewsNEWS

അയിഷയുടെ മനസിലെന്താണ്? സിപിഎം മുന്‍ എംഎല്‍എ കോണ്‍ഗ്രസ് പരിപാടിയില്‍; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കും

കൊല്ലം: കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ അയിഷാ പോറ്റി കോണ്‍ഗ്രസ് പരിപാടിയില്‍. നാളെ നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തിലാണ് പങ്കെടുക്കുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഎം വേദികളില്‍ നിന്ന് കുറച്ചുനാളായി അയിഷാ പോറ്റി വിട്ടുനില്‍ക്കുകയായിരുന്നു.

കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചാണ്ടി ഉമ്മനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.

Signature-ad

എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ട എന്നാണ് ആയിഷ പോറ്റിയുടെ വിശദീകരണം.അതേസമയം,അയിഷ പോറ്റി കോണ്‍ഗ്രസിലെത്തുമെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്.

 

Back to top button
error: