Kerala
-
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള ഏക വനിതാ മലയാളിയായി ഷഫീന യൂസഫലി; പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍; കലാകാരന്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ച് ശ്രദ്ധേ നേടി; സാമൂഹിക സേവന രംഗത്തും സജീവം
അബുദാബി: യു.എ.ഇയില്‍ രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, എമിറാത്തി ഒളിംപ്യന്‍ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലിയുടെ മകള്‍ ഷഫീന യൂസഫലയാണ് പട്ടികയിലെ ഏക മലയാളി. യു.എ.ഇ രാജ്യാന്തര സഹകരണ വകുപ്പ് മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, യു.എ.ഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിന്‍ത് അബ്ദുള്ള അല്‍ മസ്രൂയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ. അമല്‍ എ. അല്‍ ഖുബൈസി, യു.എ.ഇ സഹമന്ത്രി ഷമ്മ അല്‍ മസ്രുയി എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. ഐ.യു.സി.എന്‍ പ്രസിഡന്റ് റാസന്‍ അല്‍ മുബാറക്ക്, ദുബായ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മനേജിംഗ് ഡയറക്ടര്‍ മോന അല്‍…
Read More » -
ശരിക്കും കേരളം അതിദാരിദ്ര്യ മുക്തമോ? ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്ന് ജനങ്ങളെ കൈപിടിച്ചുയർത്തിയോ? വാസ്തവം എന്താണ്..?
കേരളപ്പിറവി ദിനമായ ഇന്ന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു പുതിയ കേരളമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അവസാനത്തെയാളുടെ പ്രശ്നവും പരിഹരിക്കപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ദരിദ്രരുടെയെണ്ണം ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് എത്തപ്പെട്ടുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞു. എന്നാൽ നിരവധി ജനക്ഷേമ പ്രവർത്തികളിലൂടെയും പദ്ധതികളിലൂടെയും നാം അതിദാരിദ്ര്യത്തിൽ നിന്നും ജനങ്ങളെ കൈപിടിച്ചുയർത്തിയോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകത്തിനാണോ അരങ്ങൊരുങ്ങുന്നത്? നാം ഇന്ന് പരിശോധിക്കുന്നു കേരളം അതിദാരിദ്ര്യ മുക്തമോ? > ആശമാരുടെ കത്തിന്റെ ഉള്ളടക്കം ഏതാനും ദിവസങ്ങൾക്ക് മുൻപ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ സർക്കാരിന്റെ കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മഹാനടന്മാർക്ക് കത്തയച്ചിരുന്നു. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ…
Read More » -
‘അതിദാരിദ്ര്യം മാറിയെങ്കിലും ദാരിദ്ര്യം മാറുന്നില്ല; മുഖ്യമന്ത്രിക്കു മുന്നിലുള്ള വെല്ലുവിളി അതാണ്, കേരളത്തിന് എന്നേക്കാള്‍ ചെറുപ്പം; സാഹോദര്യവും സാമൂഹിക ബോധവും സംസ്ഥാനത്തിന്റെ നേട്ടം’: അതിദാരിദ്ര്യ പ്രഖ്യാപന വേദിയില്‍ മമ്മൂട്ടി
തിരുവനന്തപുരം: അതിദാരിദ്ര്യം മാത്രമെ മാറുന്നുള്ളു, ദാരിദ്ര്യം മാറിയിട്ടില്ലെന്നു നടന്‍ മമ്മൂട്ടി. സാമൂഹ്യജീവിതം വികസിക്കണം. മുഖ്യമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി അതാണ്’. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. ദാരിദ്ര്യം തുടച്ചുമാറ്റിയാലെ വികസനം സാധ്യമാകൂ. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം. എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയില്‍ എത്തുന്നത്, സന്തോഷം. കേരളം എന്നെക്കാള്‍ ചെറുപ്പമാണ്. സാഹോദര്യവും സാമൂഹിക ബോധവുമാണ് കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം. മാസങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു. ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ നിറവേറ്റുമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു. കേരളം അതിദാരിദ്ര്യമുക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രഖ്യാപനം തട്ടിപ്പല്ല. യഥാര്‍ത്ഥ പ്രഖ്യാപനമാണ്. തട്ടിപ്പെന്ന നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം ഇന്ന് കേട്ടു. അതിലേക്ക് കൂടുതല്‍ പോകുന്നില്ല. അസാധ്യം എന്നൊന്നില്ലെന്ന് തെളിഞ്ഞു. എല്ലാവരും പൂര്‍ണമായി പദ്ധതിയുമായി സഹകരിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം പിറന്നു. മമ്മൂട്ടിയുടെ സാന്നിധ്യം അതീവ സന്തോഷം…
Read More » -
രാഹുലിനെ വേദിയില്‍നിന്ന് മാറ്റാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചോ? ആരോപണങ്ങള്‍ തള്ളി ആശമാര്‍; ‘ഞങ്ങളുടെ മോശം സമയത്ത് ഞങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയയാള്‍’
തിരുവനന്തപുരം: ആശാസമര സമാപനവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഹുലിന്‍റെ വരവില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കടുത്ത അതൃപ്തിയുണ്ടെന്നും അതിനാല്‍ പ്രതിപക്ഷനേതാവിന്റെ ഓഫിസ് ഇടപെട്ട് രാഹുലിനെ സമരവേദിയില്‍ നിന്നും പറഞ്ഞ് വിട്ടു എന്നുമായിരുന്നു ആരോപണം. സമരവേദിയില്‍ നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ പോകാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ആശാവര്‍ക്കര്‍മാര്‍. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നും രാഹുലിനെ വേദിയില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കുന്നത്. തിരക്ക് കാരണം പോകുകയാണെന്ന് രാഹുല്‍ അറിയിച്ചെന്നും തുടര്‍ന്ന് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കാന്‍ എത്തുകയായിരുന്നെന്നും ആശാവര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മോശം സമയത്ത് തങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയവരില്‍ ഒരാളാണ് രാഹുലെന്നും അതിനാലാണ് രാഹുലിനെ ക്ഷണിച്ചതെന്നും അവര്‍ വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുടെ വാക്കുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞാന്‍ ക്ഷണിച്ചിരുന്നു. അദ്ദേഹം ഇവിടെ വരികയും അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. രാഹുലിനോട് പോവുകയാണോ എന്ന്…
Read More » -
‘നാളെമുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെ കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത’: അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ; ‘ഞങ്ങള്‍ നടത്തിയത് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്ര’
തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത കേരളമെന്ന പ്രഖ്യാപനം പുറത്തുവന്നിതിനു പിന്നാലെ വിവാദങ്ങളും ശമിച്ചിട്ടില്ല. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതുള്‍പ്പെടെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍, പദ്ധതിയില്‍ നേതൃത്വം വഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ സമൂഹ മാധ്യമത്തില്‍ വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയും മുന്‍ കളക്ടറുമായിരുന്ന ടി.വി. അനുപമ ഐഎഎസിന്റെ കുറിപ്പും ഇക്കൂട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഞങ്ങള്‍ക്കു വെറും ഭരണ പരിപാടിയായിരുന്നില്ലെന്നും ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്രയായിരുന്നെന്നും അവര്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്. ചേര്‍ത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ്. ഇന്നിവിടെ സംസ്ഥാനസര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.…
Read More » -
കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം; സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം; സഭചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും വിമര്‍ശനം; കേരളപ്പിറവി ആശംസ നേര്‍ന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി…
Read More » -
‘ഏതോ ചില്ലു കൂടാരത്തില്‍ കഴിയുന്ന മൂഢ പണ്ഡിതരാണോ നിങ്ങള്‍ എന്നു സംശയിക്കേണ്ടിവരുന്നു’; സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ പദ്ധതിയെ ചോദ്യം ചെയ്ത സാമ്പത്തിക വിദഗ്ധര്‍ക്കു ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷം; ‘മന്ത്രിമാര്‍ക്ക് കാര്‍ വാങ്ങാന്‍ 100 കോടി വകയിരുത്തിയെന്ന പച്ചക്കള്ളം എഴുതിയ മാന്യദേഹമാണ് കണ്ണന്‍’
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്കു കടക്കുമ്പോള്‍ വിമര്‍ശനവുമായി എത്തിയ സാമ്പത്തിക വിദഗ്ധര്‍ക്കു മറുപടിയുമായി ഇടതുപക്ഷം. സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക വിദഗ്ധനായ ഗോപകുമാര്‍ മുകുന്ദന്‍ എഴുതിയ കുറിപ്പിലാണ് പദ്ധതിയെ ചോദ്യം ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്. അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. എം.എ. ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി. കണ്ണന്‍, ആര്‍വിജി മേനോന്‍ എന്നിവരുടെ ആവശ്യം. അതിദരിദ്ര മുക്ത കേരളമാണോ അതോ അഗതി മുകത കേരളമാണോ എന്നതായിരുന്നു ഇവരുടെ ചോദ്യം. ഏറ്റവും ദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യവിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞത്? ഇവരെല്ലാം അതിദാരിദ്ര്യത്തില്‍നിന്ന് കരകയറിയാല്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഗുണഭോക്താക്കള്‍ ഇല്ലാതെ വരില്ലേ? ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്രസഹായം അവസാനിക്കില്ലേ? എന്നീ ചോദ്യങ്ങളും ഇവര്‍…
Read More » -
സ്ഥാനം തെറിച്ചത് അഭിപ്രായം പറഞ്ഞതു കൊണ്ടല്ലെന്ന് നടന്‍ പ്രേംകുമാര്‍; ആശ സമരത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞത് വിനയായെന്ന അഭ്യൂഹം നിഷേധിച്ചു; തീരുമാനം സര്‍ക്കാരിന്റേതാണെന്നും ന്യായീകരണം
തിരുവനന്തപുരം: ആശ സമരത്തെ അനുകൂലിച്ച് അഭിപ്രായപ്രകടനം നടത്തിയത് കാരണമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് നടന്‍ പ്രേംകുമാര്‍. ആശസമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്റെ ചെയര്‍മാന്‍ പദവി നഷ്ടമായതെന്ന അഭ്യൂഹത്തെ പ്രേംകുമാര്‍ നിഷേധിച്ചു. പുതിയ ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്ക് പ്രേംകുമാര്‍ എല്ലാ ആശംസകളുമര്‍പിച്ചു. ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തില്‍ തീരുമാനം സര്‍ക്കാരിന്റേത് ആണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. തന്നെ ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തുവെന്നും ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ഈ മാറ്റമെന്നും പ്രേംകുമാര്‍ പറഞ്ഞു. നേരത്തെ, സര്‍ക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേംകുമാര്‍ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് അഭ്യൂഹം.
Read More » -
തൃശൂരിലറിയാം ആരാണ് മികച്ച നടനെന്ന്; കടുത്ത മത്സരത്തില്‍ മമ്മൂട്ടിക്കൊപ്പം അസിഫും വിജയരാഘവനും ടൊവിനോയും പിന്നെ ഫഹദും: സംസ്ഥാനചലചിത്ര പുരസ്‌കാരം മൂന്നാം തീയതി തൃശൂരില്‍ പ്രഖ്യാപിക്കും; മോഹന്‍ലാല്‍ മികച്ച നവാഗത സംവിധായകനാകുമോ; ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു
തൃശൂര്‍: ആരാകും മലയാളത്തിലെ മികച്ച നട്ന്‍ എന്ന് ഇത്തവണ തൃശൂരില്‍ വെച്ചറിയാം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇക്കുറി തലസ്ഥാനത്തു നിന്നും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം തിയതിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ നിര്‍ണയം അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ മമ്മൂട്ടിയും വിജയരാഘവനും അസിഫ് അലിയും ടൊവീനോ തോമസും ഫൈനല്‍ ലാപ്പിന്റെ ട്രാക്കിലുണ്ട്. മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രവുമായി നവാഗത സംവിധായകന്റെ പുരസ്‌കാരപ്പട്ടികയില്‍ ഫലം കാത്തിരിക്കുന്നുണ്ട്. ഒപ്പം പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ നടന്‍ ജോജു ജോര്‍ജും. നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 36 സിനിമകളാണ് അവസാന റൗണ്ടില്‍ കടന്നത്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചതിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡവും ലെവല്‍ ക്രോസും അസിഫിന്റെ അഭിനയമികവിനെ മാറ്റുരച്ച ചിത്രങ്ങളാണ്. കിഷ്‌കിന്ധാകാണ്ഡം വിജയരാഘവനും പ്രതീക്ഷ നല്‍കുന്നുണ്ട്. എ.ആര്‍.എമ്മിലെ മൂന്നുവേഷങ്ങള്‍ ടൊവീനോയ്ക്ക്…
Read More »
