Kerala

    • ഒരുവര്‍ഷം മുമ്പ് സമാനദു:ഖം ഏറ്റുവാങ്ങിയവരാണ് ; കേരളമാകെ ഉത്തരാഖണ്ഡിലെ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുന്നെന്ന് മുഖ്യമന്ത്രി ; ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് വാക്ക്

      തിരുവനന്തപുരം: പ്രകൃതിദുരന്തത്തില്‍ കേരളം ഒന്നടങ്കം ഉത്തരാഖണ്ഡിലെ ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുന്നെന്നും ആവശ്യമായ ഏതു സഹായവും നല്‍കാന്‍ തയ്യാറാണെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലൂടെ വ്യക്തമാക്കി. ദുരന്തത്തില്‍ കുടുങ്ങിയിരിക്കുന്നവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ കേരള സര്‍ക്കാരിനെ കൂടി അറിയിക്കണമെന്നും ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞദിവസമായിരുന്നു ഉത്തരാഖണ്ഡിനെ നടുക്കി ധാരാളിയില്‍ മേഘസ്‌ഫോടനമുണ്ടായത്. അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനമുണ്ടായത്. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുളള ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. വീടുകളും നാല് നിലകളിലുള്ള ഹോട്ടലുകളും അപകടത്തില്‍ തകര്‍ന്നു. ഇപ്പോഴും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചാര്‍ധാം തീര്‍ത്ഥാടന ത്തിന് പോയ 28 മലയാളികള്‍ ഗംഗോത്രിയ്ക്ക് സമീപം കുടുങ്ങിക്കിടക്കുകയാണ്. മുംബൈ യില്‍ നിന്നുള്ള 20 പേരും കേരളത്തില്‍…

      Read More »
    • അന്‍സിലിനെ കൊലപ്പെടുത്താന്‍ വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; കുപ്പികള്‍ കണ്ടെടുത്തു; സംശയത്തിന്റെ പേരില്‍ അന്‍സില്‍ ഉപദ്രവിച്ചെന്നു മൊഴി; പലപ്പോഴായി മൂന്നുലക്ഷം കൈപ്പറ്റി; പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ അന്‍സില്‍ തയാറായില്ലെന്നും വെളിപ്പെടുത്തല്‍

      കോതമംഗലം: കോതമംഗലത്തെ അന്‍സിലിനെ കൊലപ്പെടുത്താന്‍ പെണ്‍സുഹൃത്ത് അദീന കളനാശിനി കലക്കി നല്‍കിയത് എനര്‍ജി ഡ്രിങ്കില്‍. അദീനയുടെ വീട്ടില്‍ നിന്നും എനര്‍ജി ഡ്രിങ്കിന്റെ കാലി കാനുകള്‍ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അന്‍സിലിനെ വീട്ടിലേക്ക് വരുത്താന്‍ നിരന്തരം അദീന ഫോണ്‍ വിളിച്ചിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അന്‍സിലിന് ഏറെ നാളായി അദീനയുമായി ബന്ധമുണ്ടായിരുന്നു. അദീനയെ സംശയിച്ചു തുടങ്ങിയതോടെ അന്‍സില്‍ ഉപദ്രവമാരംഭിച്ചു. അദീനയുടെ പരാതിയില്‍ കേസായതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അന്‍സില്‍ ശ്രമിച്ചു. കോടതിയില്‍ അദീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അന്‍സില്‍ പണം നല്‍കിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അദീനയില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വര്‍ധിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അദീന ശ്രമിച്ചെങ്കിലും അന്‍സില്‍ തയാറായില്ല. ഇതോടെയാണ് അന്‍സിലിനെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ അദീന തീരുമാനമെടുത്തത്. പാരക്വിറ്റ് എന്ന കളനാശിനി ഗൂഗിള്‍ പേ വഴി പണം നല്‍കിയാണ് അദീന മേടിച്ചത്. ജൂലൈ 29ന് പലതവണ അന്‍സിലിനെ വിളിച്ചു. ഫോണ്‍ എടുക്കാന്‍ തയാറാകാതിരുന്ന…

      Read More »
    • ആരൊക്കെ ക്ലീന്‍ചിറ്റ് നല്‍കിയാലും അടൂര്‍ഗോപാലകൃഷ്ണനെ വിടാതെ ദളിത് സംഘടനകള്‍ ; ദിനുവെയിലിന് പിന്നാലെ കെപിഎംഎസും പോലീസില്‍ പരാതി നല്‍കി

      തിരുവനന്തപുരം : സിനിമാ കോണ്‍ക്‌ളേവില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ അടൂര്‍ഗോപാലകൃഷ്ണനെ വിടാതെ ദളിത് സംഘടനകള്‍. ദിനു വെയിലിന്റെ പരാതിയില്‍ കേസെടുക്കേണ്ടെന്ന് തീരുമാനിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പ് സംവിധായകനെതിരേ പരാതി നല്‍കി കേരളാ പുലയര്‍ മഹാസഭയും. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ആലംകോട് സുരേന്ദ്രന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി. നേരത്തേ അടൂര്‍ ഗോപാലകൃഷ്ണനെതിരേ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനു വെയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പട്ടികജാതി കമ്മീഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അടൂരിനെതിരേ കേസെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. പട്ടികജാതി പീഡന നിരോധനത്തിന്റെ പരിധിയില്‍ വരുന്ന പരാമര്‍ശങ്ങള്‍ പൊതുവേദിയില്‍ അടൂര്‍ നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. അതുകൊണ്ടു തന്നെ കേസെടുക്കില്ല. നേരത്തേ അടൂര്‍ കോണ്‍ക്‌ളേവിലെ വേദിയില്‍ പ്രസംഗിക്കുമ്പോള്‍ തന്നെ സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണായ പുഷ്പാവതി പ്രതിഷേധച്ചിരുന്നു. അടൂരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സിനിമാ നിര്‍മ്മാതാവും പാട്ടെഴുത്തുകാരനും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി…

      Read More »
    • താല്‍പ്പര്യമില്ലെങ്കില്‍ ഒഴിഞ്ഞുകൊടുത്ത് മാറി നില്‍ക്കണം ; അവസരം കാത്തുനില്‍ക്കുന്നത് അനേകരെന്ന് ആരോഗ്യവകുപ്പ് ; 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ്

      തിരുവനന്തപുരം: പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണാജോര്‍ജ്ജാണ് ഉത്തരവിട്ടിരിക്കുന്നത്. നടപടി നിര്‍ദേശിച്ചിരിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്കെതിരേയാണ്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെയാണ് നീക്കം ചെയ്യാനൊരുങ്ങുന്നത്. അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നവരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും നേരത്തേ ആരോഗ്യവകുപ്പിന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. വകുപ്പിന്റെ പ്രവര്‍ത്തനത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ദീര്‍ഘനാളായി സര്‍വീസില്‍ നിന്നും അനേകര്‍ വിട്ടു നില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ തുടരാന്‍ അനുവദിക്കുന്നത്് സേവന തല്‍പ്പരരായി പുറത്തു നില്‍ക്കുന്നവരുടെ അവസരം നിഷേധിക്കലാകും എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാലാണ് കര്‍ശന നടപടി ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.

      Read More »
    • അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ ദളിത് വിരുദ്ധതയില്ല ; നടത്തിയ പരാമര്‍ശം ഈ വിഭാഗത്തെ അപമാനിക്കുന്നതായിരുന്നില്ലെന്ന് നിയമോപദേശം ; കേസെടുക്കില്ല

      തിരുവനന്തപുരം: പട്ടികജാതി വിരുദ്ധത ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനുവെയില്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. അടൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് കാണിച്ച് ദിനുവെയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫിലിം കോണ്‍ക്ലേവിന്റെ വേദിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം ഈ വിഭാഗത്തെ അപമാനിക്കുന്നതായിരുന്നില്ല എന്നാണ് കിട്ടിയിരിക്കുന്ന നിയമോപദേശം. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരാമര്‍ശം അടൂര്‍ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. അടൂരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും ഇ മെയില്‍ വഴി ദിനു വെയില്‍ പരാതി നല്‍കുകയായിരുന്നു. അടൂരിന്റെ പ്രസ്താവന ഗുരുതരമാണെന്നും പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിനെതിരേ അനിഷ്ടം വളരാന്‍ സാധ്യതയുള്ള തരം പരാമര്‍ശമായിരുന്നെന്നും ദിനുവെയില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു പ്രത്യേക വ്യക്തിയെ പരാമര്‍ശിക്കുന്നില്ലെങ്കിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്ന പ്രസ്താവനയാണ് ഇതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.…

      Read More »
    • കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ; എസ്എഫ്‌ഐ യ്ക്ക് വന്‍ വിജയം, 26 തവണത്തെ തുടര്‍ച്ച ; കാസര്‍ഗോഡ് വയനാട് എക്‌സിക്യുട്ടീവുകളില്‍ യുഡിഎസ്എഫ്

      കണ്ണൂര്‍: കെഎസ് യു എംഎസ്എഫ് സഖ്യവുമായി വന്‍ സംഘര്‍ഷം ഉണ്ടായ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ യ്ക്ക് വന്‍ വിജയം. അഞ്ച് ജനറല്‍ സീറ്റുകളില്‍ വിജയം നേടിയ എസ്എഫ്ഐ സര്‍വകലാശാലയില്‍ വിജയാഘോഷം തുടങ്ങി. കണ്ണൂര്‍ എക്സിക്യൂട്ടീവിലും എസ്എഫ്ഐക്കാണ് വിജയം. എന്നാല്‍ കാസര്‍കോട് ജില്ലാ എക്സിക്യൂട്ടിവിലും വയനാട് ജില്ലാ എക്സിക്യൂട്ടീവിലും കെഎസ് യു എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫ് വിജയിച്ചു. നന്ദജ് ബാബുവാണ് ചെയര്‍പേഴ്സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോടില്‍ നിന്നും വിജയിച്ച ഫിദ എംടിപി ഒരു വോട്ടിനാണ് വിജയിച്ചത്. വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്ഐയായിരുന്നു വിജയിച്ചത്. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി 26ാം തവണയാണ് എസ്എഫ്ഐ എത്തുന്നത്.

      Read More »
    • അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്‌ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം 

      അശ്ലീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചു എന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീലം തടയല്‍ , ഐടി നിയമം എന്നിവ പ്രകാരം കൊച്ചിയിലെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്ന പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലാഭം നേടുക എന്ന ലക്ഷ്യത്തോടെ നഗ്‌നതാപ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്നാണ് ആക്ഷേപം. രതിനിര്‍വ്വേദം, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിലെ ശ്വേത മേനോന്റെ വേഷങ്ങളും ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലെ ഭാവം എന്നിവ പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റാകാന്‍ നടി ഒരുങ്ങുന്നതിനിടയിലാണ് പരാതിയും കേസും വരുന്നത്. അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിച്ച ആറ് പേരില്‍ മുതിര്‍ന്ന നടന്‍ ജഗദീഷ് ഉള്‍പ്പെടെ നാല് പേര്‍ പത്രിക പിന്‍വലിച്ച സാചര്യത്തില്‍ ശ്വേതാമേനോന് സാധ്യത കൂടുതലാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ…

      Read More »
    • യുയുസിയുടെ ബാഗ് തട്ടിപ്പറിച്ച് ഓടി, എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ പിടിച്ചുവെച്ച് പൊലീസ്; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍

      കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍ രജനി, എസ്എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്ത്, കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടൗണ്‍ എസ്ഐ ദീപ്തി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ഇന്ന് രാവിലെ 10 ന് യൂണിയന്‍ തിരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. കള്ളവോട്ട് ചെയ്യാന്‍ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി എസ്എഫ്ഐ ആരോപിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഇല്ലാതെ കടത്തിവിടില്ലെന്ന പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് കെഎസ്‌യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം കാസര്‍കോട് എംഐസി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായ സഫ്വാനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍…

      Read More »
    • കളക്ടര്‍ അവധി പ്രഖ്യാപിച്ചത് ഭാഗ്യമായി: തൃശൂരില്‍ യുപി സ്‌കൂളിന്റെ സീലിങ് തകര്‍ന്നുവീണു; തകര്‍ന്നത് കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ്, ഒഴിവായത് വന്‍ ദുരന്തം

      തൃശൂര്‍: തൃശൂര്‍ കോടാലിയിലെ യുപി സ്‌കൂളില്‍ സീലിങ് തകര്‍ന്നുവീണു. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകര്‍ന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 54 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 2023ല്‍ ചെയ്ത സീലിങ് ആണ് തകര്‍ന്നുവീണത്. ഷീറ്റിനടിയിലെ ജിപ്സം ബോര്‍ഡാണ് തകര്‍ന്ന് വീണത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനുകളും വീണു. അശാസ്ത്രീയമായ നിലയിലാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുമ്പ് മഴ പെയ്ത് സീലിങ് കുതിര്‍ന്നപ്പോഴും പരാതിപ്പെട്ടിരുന്നു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ പരിശോധന ഇടയ്ക്കിടെ നടത്താറുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.

      Read More »
    • പുറംലോകം അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ബാക്കി! സെബാസ്റ്റ്യന്‍ സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തി; നേരറിയാന്‍ റഡാര്‍ പരിശോധന

      ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം സെബാസ്റ്റ്യന്റെ (65) വീട്ടില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഭൂമിക്കടിയില്‍ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് ഗ്രൗണ്ട് പെനസ്‌ട്രേറ്റിക് റഡാര്‍ ഉപയോഗിച്ച് പരിശോധന. തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. 2.3 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുക്കുന്നത്. മൂന്നു സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണു സെബാസ്റ്റ്യന്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നേരത്തെ നടത്തിയ പരിശോധനയില്‍ പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് മൃതദേഹ…

      Read More »
    Back to top button
    error: