Kerala
-
പുറംലോകം അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ബാക്കി! സെബാസ്റ്റ്യന്‍ സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തി; നേരറിയാന്‍ റഡാര്‍ പരിശോധന
ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ ആരോപണ വിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം സെബാസ്റ്റ്യന്റെ (65) വീട്ടില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഭൂമിക്കടിയില്‍ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് ഗ്രൗണ്ട് പെനസ്‌ട്രേറ്റിക് റഡാര്‍ ഉപയോഗിച്ച് പരിശോധന. തിരുവനന്തപുരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. 2.3 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുക്കുന്നത്. മൂന്നു സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണു സെബാസ്റ്റ്യന്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നേരത്തെ നടത്തിയ പരിശോധനയില്‍ പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് മൃതദേഹ…
Read More » -
റെഡ് അലര്‍ട്ട് തുണച്ചു! തൃശൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നു വീണു; അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി
തൃശൂര്‍: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ് തകര്‍ന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം. 54 ലക്ഷംരൂപ ചെലവില്‍ 2023ലാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചതെന്നും, നേരത്തെ തകരാറുകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം 31ന് പിടിഎ യോഗത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂരില്‍ കോളജുകളും പ്രഫഷനല്‍ കോളജുകളും ഒഴികെയുള്ളവയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നല്‍കിയ കലക്ടറര്‍ക്ക് നന്ദി അറിയിച്ചാണ് രക്ഷിതാക്കള്‍ പ്രദേശത്തുനിന്ന് മടങ്ങിയത്.
Read More » -
ബന്ധുക്കളുടെ എതിര്‍പ്പ് പേടിച്ച് സ്വദേശത്ത് വിവാഹമോചനക്കേസ് കൊടുത്തില്ല; തിരുവനന്തപുരത്തെ താമസക്കാരിയെന്നതിന് തെളിവായി കോടതിയില്‍ നല്‍കിയത് വ്യാജരേഖ; ഭര്‍ത്താവിന്റെ ‘ഉത്സാഹത്തില്‍’ വിവാഹമോചന തര്‍ക്കം ക്രിമിനല്‍ കേസായി; നിലമ്പൂരുകാരിയായ പ്രവാസി യുവതിക്ക് സംഭവിച്ചത്
തിരുവനന്തപുരം: വിവാഹ മോചനത്തിനു വേണ്ടി വാടകയ്ക്കു താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച യുവതിയെ അറസ്റ്റു ചെയ്ത കേസില്‍ നിറയുന്നത് ‘താമസ രേഖയിലെ’ പ്രശ്നം. നിലമ്പൂര്‍ സ്വദേശിനി നിഷാന (34) യാണു പോലീസ് പിടിയിലായത്. കോടതിയെ കബളിപ്പിച്ചതിനാണ് നിഷാനയെ അറസ്റ്റു ചെയ്തത്. ഭര്‍ത്താവിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഈ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. ദുബായില്‍ താമസിക്കുന്ന നിഷാന തിരുവനന്തപുരം ശ്രീവരാഹത്ത് താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. സ്വദേശമായ നിലമ്പൂരില്‍ വിവാഹമോചന കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ തിരുവനന്തപുരത്തു കേസു കൊടുക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ കാരണം വേര്‍പിരിയാന്‍ തീരുമാനിച്ച നിഷാന 50 ലക്ഷംരൂപ ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ദുബായില്‍ ബിസിനസ്സാണ് നിഷാനയ്ക്ക്. വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനോട് നിഷാനയുടെ കുടുംബത്തിന് താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കേസ് കൊടുക്കാനായി മറ്റൊരു അഡ്രസിലേക്ക് കാര്യങ്ങളെത്തിച്ചത്. ശ്രീവരാഹത്തെ വാടക കരാര്‍ അടക്കം നല്‍കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇതേത്തുടര്‍ന്നു വാടക കരാര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നു കാണിച്ച്…
Read More » -
കെപിസിസി പുനഃസംഘടന: ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍; തരൂരിനെ കണ്ട് സണ്ണി ജോസഫ്
ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍. ഡോക്ടര്‍ ശശി തരൂരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയ്ക്ക് തരൂര്‍ സഹകരണം വാഗ്ദാനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ എന്നിവര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന്റോ ആന്റണി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നില്‍ സുരേഷ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍, ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ദീപ ദാസ് മുന്‍ഷിയുമാണ് കൂടിക്കാഴ്ച നടത്തുക. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി പുനഃസംഘടന പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഒന്‍പത് ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് മാറ്റം ഉണ്ടാകുമെന്നാണ് സൂചനകള്‍. കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍, എറണാകുളം അധ്യക്ഷന്‍മാര്‍ക്കും…
Read More » -
ആദ്യം റോഡിലെ കുരുക്കഴിക്ക്! പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ഇടപ്പള്ളിമണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹര്‍ജിയില്‍ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
Read More » -
വ്യാഴവട്ടം പിന്നിട്ട ശമ്പളക്കുടിശിക! അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം; പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യില്ല, നിയമനടപടിക്കൊരുങ്ങി സ്‌കൂള്‍ മാനേജ്മെന്റ്
പത്തനംതിട്ട: അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം തള്ളി സ്‌കൂള്‍ മാനേജ്മെന്റ്. റാന്നി നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂള്‍ യു.പി വിഭാഗം അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വര്‍ഷത്തെ ശമ്പള കുടിശ്ശിക വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് തടഞ്ഞുവെച്ചതില്‍ മനംനൊന്താണ് ഭര്‍ത്താവ് വിടി ഷിജോ കഴിഞ്ഞദിവസം ജീവനൊടുക്കിയത്. സംഭവത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. നിലവിലെ പ്രഥമാധ്യാപിക കഴിഞ്ഞ മേയ് 31നാണ് ചുമതലയേറ്റത്. അതിനുശേഷം ലേഖയുടെ മൂന്നുമാസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളത് അംഗീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ഓഫീസാണ്. അതുകൊണ്ട് തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് അധ്യാപികയുടെ ശമ്പള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചതെന്നാണ് സ്‌കൂള്‍ മാനേജറുടെ വാദം. വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജര്‍ ജോര്‍ജ് ജോസഫ് വ്യക്തമാക്കി. ഡിഇഒ ഓഫീസിന്റെ പിടിവാശിയോ? അധ്യാപികയായ ഭാര്യയ്ക്ക് 12 വര്‍ഷമായി ശമ്പളമില്ല;…
Read More » -
പൊതുവിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും: ഓണത്തിന് 2000 കര്‍ഷക ചന്തകള്‍: സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകള്‍. പഞ്ചായത്ത്- കോര്‍പ്പറേഷന്‍- മുനിസിപ്പാലിറ്റി തലത്തില്‍ നടക്കുന്ന കര്‍ഷക ചന്തകളില്‍ 1,076 എണ്ണം കൃഷി വകുപ്പും 160 എണ്ണം വിഎഫ്പിസികെയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കര്‍ഷകരില്‍ നിന്ന് 10 ശതമാനം അധിക വില നല്‍കി പച്ചക്കറികള്‍ സംഭരിച്ച്, പൊതുവിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ജൈവ പച്ചക്കറികള്‍, ഉത്തമ കൃഷിമുറകള്‍ പരിപാലിച്ച് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ എന്നിവ 20 ശതമാനം അധിക വില നല്‍കി സംഭരിക്കും. ഇവ വിപണി വിലയേക്കാള്‍ 10 ശതമാനം കുറച്ച് വില്‍പന നടത്തും. ഇതിനായി 13 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളില്‍ ലഭ്യമല്ലാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന്…
Read More » -
ഇന്നും ഒറ്റപ്പെട്ട ശക്തമായ അതിതീവ്രമഴയ്ക്ക് സാധ്യത: കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ അവധി
തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ അതിതീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗം 60 കിലോമീറ്റര്‍ വരെ ആയേക്കാവുന്നതിനാല്‍ ഇന്ന് മത്സ്യബന്ധനം പാടില്ലെന്നും അറിയിച്ചു. തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂരില്‍ കോളജുകളും പ്രഫഷനല്‍ കോളജുകളും ഒഴികെയുള്ളവയ്ക്കും ഇന്ന് അവധിയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ ഇന്നലെ വൈകിട്ട് 7ന് 70.91 ശതമാനമാണ് ജലനിരപ്പ്. 5 അടി കൂടി വെള്ളമെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. കനത്ത മഴയില്‍ കൊച്ചി നഗരത്തിലുടനീളം വെള്ളക്കെട്ടുണ്ടായി. പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ കണ്ണംകുണ്ട് കോസ്‌വേയില്‍ വച്ച് വെള്ളിയാര്‍ പുഴയില്‍ യുവാവിനെ…
Read More » -
പാലോട് രവിയുടെ വിവാദ ഫോണ്‍വിളിയില്‍ ഒരു കുഴപ്പവുമില്ല ; സദുദ്ദേശ്യത്തോടെ നടത്തിയ സംഭാഷണമെന്ന് തിരുവഞ്ചൂരിന്റെ അച്ചടക്ക സമിതി ; കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം : പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ പരുക്കില്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ച കെപിസിസി അച്ചടക്കസമിതി. പാലോട് രവിയുടേത് സദുദ്ദേശ്യമാ യിരുന്നെന്നും ആ രീതിയില്‍ നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ പാലോട് രവി തിരുവഞ്ചൂര്‍ രാധാകൃഷ്ണണനോട് തന്റെ നിലപാട് വിശദീകരിച്ചു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്നില്‍ വിവാദനായകന്‍ പുല്ലമ്പാറ ജലീല്‍ പ്രതിനിധീകരിച്ചിരുന്ന കമ്മറ്റിയിലെ അംഗങ്ങളടക്കം മൊഴി നല്‍കിയിരുന്നു. വിവാദത്തില്‍ തെളിവെടുപ്പിനായി എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാണാന്‍ ജലീല്‍ ഡിസിസി ഓഫീസ് എത്തിയെങ്കിലും നേതാക്കള്‍ മടക്കി അയച്ചു. ഇതോടെ ഇയാള്‍ എംഎല്‍എ ഹോസ്പിറ്റല്‍ പോയി തിരുവഞ്ചൂരിന് പരാതി കൈമാറി. കഴിഞ്ഞ ദിവസം, പാലോട് രവിയെ നേരിട്ട് കണ്ട പുല്ലമ്പാറ ജലീല്‍ ക്ഷമ ചോദിച്ചിരുന്നു. വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെളിവെടുപ്പ് തുടങ്ങുന്ന ദിവസം അനുവാദം ചോദിക്കാതെയായിരുന്നു ജലീല്‍ പാലോടിന്റെ വീട്ടില്‍ എത്തിയത്.…
Read More » -
കണ്ണൂരിലൂം കാസര്‍ഗോട്ടും റെഡ് അലേര്‍ട്ട് ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; നേരത്തേ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ പെയ്യുന്ന അതിശക്തമായ ശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടാണ്. തൃശൂരില്‍ സി ബി എസ് സി, ഐ സി എസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. തൃശൂരില്‍…
Read More »