Kerala
-
ബാലമുരുകന് വേണ്ടി കേരള- തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതം ; ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന ബാലമുരുകന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു
തൃശൂർ : വിയ്യൂരിൽ നിന്ന് തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട 50ലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകനെ പിടികൂടാനായി കേരള തമിഴ്നാട് അതിർത്തിയിൽ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ പാലക്കാട് ഭാഗത്തേക്ക് കടന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞിരിക്കാം എന്ന നിഗമനത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ബാലമുരുകൻ കൈവിലങ്ങ് അണിഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നുവെന്ന് തമിഴ്‌നാട് പോലീസ് നേരത്തെ പറഞ്ഞിരുന്നു. തൃശൂർ, പാലക്കാട്ര നഗരത്തിലും സമീപ ജില്ലകളിലും ഇന്നും ബാലമുരുകനായി വ്യാപക തിരച്ചിൽ തുടരും
Read More » -
എഐ വിപണിയില്‍ മത്സരം കടുക്കുന്നു ഇന്ത്യയില്‍ ചാറ്റ് ജി പിടി ഗോ 12 മാസത്തേക്ക് ഫ്രീ ഇന്ത്യന്‍ കളം പിടിക്കാന്‍ ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി ഇന്നുമുതല്‍ ചാറ്റ് ജി പിടി ഗോ സൗജന്യമായി കിട്ടാന്‍ സാധ്യത
ന്യൂഡല്‍ഹി: ഓഫറുകളുമായി ചാറ്റ് ജി പിടി ഗോ ഇന്ത്യന്‍ എഐ വിപണി പിടിച്ചെടുക്കാനെത്തി. എന്തിനും ഏതിനും ഓഫറുകള്‍ ഉള്ള ഇക്കാലത്ത് ഇനി എഐക്കും ഓഫര്‍. പെര്‍പ്ലെക്സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പണ്‍ എ ഐ യും കളത്തിലിറങ്ങി. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആസ്വദിക്കാനാവുക. ഇതിലൂടെ സബ്സ്‌ക്രിപ്ഷന്‍ തുക നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി പി ടി ഗോ ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇന്നുമുതല്‍ സൗജന്യ ഓഫര്‍ ലഭ്യമാകുമെന്നാണ് ചാറ്റ് ജിപിടി വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ചാറ്റ് ജി പി ടി ഗോ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി നല്‍കുന്നുവെന്നും , ഈ സേവനങ്ങള്‍ ഉപയോക്താക്കള്‍ കൂടുതല്‍ പ്രയാജനപ്പെടുത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും ചാറ്റ്ജിപിടിയുടെ തലവനും വൈസ് പ്രസിഡന്റുമായ നിക്ക് ടര്‍ലി പറഞ്ഞു. ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നതിനും ഇത്…
Read More » -
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം : എസ്എഫ്‌ഐ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം: തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കളുടെ കുത്തിയിരുപ്പ് സമരം
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എസ്എഫ്‌ഐ യുഡിഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കള്‍ കുത്തിയിരുപ്പ് സമരം നടത്തി. കെഎസ്യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെ കെ ബി, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ ആണ് കുത്തിയിരിപ്പ് സമരം നടത്തിയത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്.
Read More » -
‘മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിനു മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണം’; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി; ‘ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മുന്‍ഗണന ഇന്ത്യയിലെ നിയമങ്ങള്‍ക്ക്, ആദ്യ ഭാര്യക്ക് നിശബ്ദ കാഴ്ചക്കാരിയാകാന്‍ കഴിയില്ല’
കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍പ്് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ രണ്ടാം വിവാഹം റജിസ്റ്റര്‍ ചെയ്യാവൂ. ആദ്യഭാര്യ എതിര്‍ത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്ലാംമത വിശ്വാസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില സാഹചര്യങ്ങളില്‍ മുസ്ലിം പുരുഷനു രണ്ടാം വിവാഹം കഴിക്കാമെന്നു മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കാകും മുന്‍ഗണനയെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നിരീക്ഷിച്ചു. ഒരു മുസ്ലീം പുരുഷനും രണ്ടാം ഭാര്യയും തങ്ങളുടെ വിവാഹം ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതില്‍ പരാതിപ്പെട്ടു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു നിരീക്ഷണങ്ങള്‍. ‘ഈ കേസില്‍, ആദ്യ ഭാര്യ ഈ റിട്ട് ഹര്‍ജിയില്‍ ഒരു കക്ഷി പോലുമല്ല. അതിനാല്‍, ഈ റിട്ട് ഹര്‍ജി പരിഗണിക്കേണ്ടതില്ല. എന്നിരുന്നാലും, പ്രതികള്‍ക്ക് മുമ്പാകെ ഉചിതമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരമൊരു അപേക്ഷ ലഭിച്ചാല്‍ വിവാഹ രജിസ്ട്രാര്‍ ആദ്യ ഹര്‍ജിക്കാരന്റെ ആദ്യ ഭാര്യക്ക് നോട്ടീസ്…
Read More » -
സംസ്ഥാനത്ത് പാല്‍വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം; കര്‍ഷക ക്ഷേമത്തിനായി നേരിയ വിലവര്‍ധയെന്നു മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാല്‍ വില കൂടും. കർഷകരുടെ ക്ഷേമം കണക്കിലെടുത്ത് മിൽമ ആവശ്യപ്പെട്ടാൽ നേരിയ വർധനയ്ക്ക് സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പറഞ്ഞു. വിലവർധന നിരക്ക് വർധന സംബന്ധിച്ച് മൂന്ന് മിൽമ യൂണിയനുകളും വ്യത്യസ്ത ശുപാർശയാണ് കൈമാറിയിരുന്നത്. ഇതേത്തുടർന്ന് വർധന പഠിക്കാൻ മിൽമ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് പ്രകാരം ലീറ്ററിന് 6 രൂപവരെ കൂട്ടാം. വില കൂട്ടാൻ മന്ത്രി തന്നെ പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ മിൽമ വൈകാതെ ശുപാർശ സമർപ്പിക്കും. മന്ത്രിസഭയിൽ അജണ്ടയാക്കി നിരക്ക് വർധനയ്ക്ക് സർക്കാർ അനുമതി നൽകും. കുടുംബ ബജറ്റിൽ എത്ര രൂപയുടെ നിയന്ത്രണം വേണ്ടി വരുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
Read More » -
തടഞ്ഞുവച്ച എസ്എസ്എ ഫണ്ട് ഉടന്‍ കേരളത്തിന് നല്‍കും; സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍; നിലപാട് അറിയിച്ചത് സ്‌പെഷല്‍ അധ്യാപക നിയമനത്തിലെ കേസില്‍
ന്യൂഡൽഹി: കേരളത്തിന് നൽകാനുള്ള എസ്എസ്എ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയത്. തടഞ്ഞുവെച്ച ഫണ്ട് നൽകുമെന്ന് എഎസ്ജി സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ സ്‌പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നിയമനം നടത്താനാകാത്തത് കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഫണ്ട് നൽകാൻ സന്നദ്ധരാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശര്യ ഭട്ടിയാണ് തീരുമാനം സുപ്രിംകോടതിയെ അറിയിച്ചത്. സ്‌പെഷൽ അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിയമന നടപടികൾ പൂർത്തിയാക്കി ജനുവരി 31നകം അറിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി അർഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അതിനെ തുടർന്നാണ് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ആവശ്യമായ തുക നൽകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Read More » -
ഒരിക്കലും വെറുതേ വിടരുത് ക്രൂരതയ്ക്ക് തക്ക ശിക്ഷ കിട്ടണമെന്ന് കുടുംബം ; പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തി ; പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍
കോട്ടയം : സഹപാഠി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിവീഴ്ത്തുകയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2019 മാര്‍ച്ച് 12 ന് തിരുവല്ലയില്‍ നടന്ന സംഭവത്തില്‍ അജിന്‍ റെജി മാത്യുവിനെ അഡീഷണല്‍ ജില്ലാകോടതി ഒന്ന് ആണ് ശിക്ഷ വിധിക്കുക. അജിന്റെ സഹപാഠിയായിരുന്ന 19 കാരി അയിരൂര്‍ സ്വദേശി കവിതയാണ് സംഭവത്തിനിര യായത്. 70 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്നായിരുന്നു കവിത മരണമടഞ്ഞത്. രണ്ടുനാള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും അജിനെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം നാട്ടുകാര്‍ പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Read More » -
പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ് ; കുളിക്കാന്‍ എടുത്തപ്പോള്‍ കൈവഴുതി വീണതല്ല, മാതാവ് കിണക്കിലേറ്റ് എറിഞ്ഞത് ; കുറുമാത്തൂരില്‍ നടന്നത് കൊലപാതകമെന്ന് പൊലീസ്
കോഴിക്കോട്: കുറുമാത്തൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതാണെന്ന് മാതാവ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്്. തളിപ്പറമ്പ് ഡി.വൈ.എസ്.പി മാതാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ ജാബിര്‍ മുബഷിറ ദമ്പതികളുടെ മകന്‍ അലന്‍ ആണ് കിണറ്റില്‍ വീണു മരിച്ചത്. കുളിപ്പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വീണതെന്നായിരുന്നു അമ്മ ഇന്നലെ നല്‍കിയ മൊഴി. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ഇന്നലെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു.
Read More »

