പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്ക് ഇട്ട സംഭവത്തിന് കാരണം പുകവലി ചോദ്യം ചെയ്തത് ; പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ; പ്രതി ട്രെയിനില്‍ കയറിയത് മദ്യപിച്ച്

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്ക് ഇട്ട സംഭവത്തിന് കാരണമായത് പ്രകോപനമെന്ന് പ്രതി സുരേഷ്. വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്നും പറയുന്നു.
പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെ ത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടു മെന്ന് പറഞ്ഞു. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി യിട്ടുണ്ട്.
സുരേഷ് കുമാറിനെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാന്‍ഡില്‍ ആയ പ്രതി സുരേഷ് കുമാറിനായി ഇന്ന് റെയില്‍വേ പൊലീസ് കസ്റ്റഡി അപേ ക്ഷ നല്‍കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വര്‍ക്കല അയന്തി മേല്‍പ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജി ല്‍ ചികിത്സയിലാണ് 19കാരി. തലച്ചോറില്‍ ക്ഷതവും ഗുരുതരമായ പരുക്കുകളുമു ള്ള ശ്രീക്കു ട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. ഞായറാഴ്ച രാത്രിയിലാ ണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി ട്രെയിനില്‍നിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്.






