Breaking NewsCrimeIndiaKeralaLead NewsLocalNEWS

ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ ജാഗ്രതക്കുറവു മൂലം ; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ പോലീസിനെ അറിയിക്കാന്‍ വൈകി: ബാലമുരുകനെ കൊണ്ടുവന്നത് സ്വകാര്യ വാഹനത്തില്‍;

 

തൃശൂര്‍: അമ്പതിലധികം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. ബാലമുരുകനെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്ന തമിഴ്‌നാട് ബന്ദല്‍കുടി എസ്.ഐ നാഗരാജനും മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തില്‍ തമിഴ്നാട് പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും ഗുരുതമായ കൃത്യവിലോപവും വീഴ്ചയുമാണെന്നാണ് കണ്ടെത്തല്‍.
ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പോലീസ് വിയ്യൂര്‍ പോലീസിനെ വിവരം അറിയിച്ചത്.
ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം.

Signature-ad

മറയൂരില്‍ നിന്ന് പിടിച്ചപ്പോള്‍ പകരം വീട്ടിയത് മറയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണം നടത്തിക്കൊണ്ട്

തൃശൂര്‍: തമിഴ്‌നാട് പോലീസിന്റെ ജാഗ്രതക്കുറവു കൊണ്ട് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ നാലുവര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് 2021ല്‍ മറയൂരില്‍ നിന്നാണ് കേരള പോലീസ് പിടികൂടുന്നത്. തുടര്‍ന്ന് തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ പുറത്തിറങ്ങിയ ബാലമുരുകന്‍ തന്നെ പോലീസ് മറയൂരില്‍ നിന്ന് പിടികൂടിയതിന്റെ പ്രതികാരം തീര്‍ത്തത് മറയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തി പോലീസിനെ വട്ടം ചുറ്റിച്ചുകൊണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പിന്നീട് മറയൂര്‍ പോലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരില്‍ എത്തിക്കുന്നത്.
കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍.

Back to top button
error: