
കൊല്ലം: വര്‍ക്കലയ്ക്കു പിന്നാലെ കൊല്ലത്തും ട്രെയിനില്‍ അക്രമം. കൊല്ലത്ത് ഭിന്നശേഷിക്കാരനാണ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.
ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടില്‍ നാസറി(49)നാണ് മര്‍ദ്ദനമേറ്റത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കംപാര്‍ട്മെന്റില്‍ യാത്ര ചെയ്യുമ്പോഴാണ് നാസറിനു നേരെ അക്രമം ഉണ്ടായത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലാണ് മര്‍ദ്ദനമേറ്റത്.
കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലായിരുന്നു സംഭവം. ഭിന്നശേഷിക്കാരുടെ കംപാര്‍ട്മെന്റില്‍ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു. അക്രമിയെ സഹയാത്രികര്‍ തടഞ്ഞുവച്ചെങ്കിലും ഇയാള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. അക്രമിക്കുവേണ്ടി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.






