Kerala

    • തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; അമ്മയേയും പ്രതി ചേർത്ത് പോലീസ്

      പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ താഴെ വീണ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേർത്ത് പൊലീസ്. ജെ.ജെ. ആക്‌ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസ്. തൂക്കവില്ലിലെ തൂക്കക്കാരൻ സിനുവിനെ കേസില്‍ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പൊലീസ് ആദ്യം സ്വമേധയ കേസെടുത്തത്. സിനുവിന്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു.

      Read More »
    • മത്തി കിട്ടാനില്ല; ഇറച്ചിക്കോഴി വില ഇരുന്നൂറിലേക്ക്; വെളുത്തുള്ളി കുടുംബം വെളുപ്പിക്കും 

      പത്തനംതിട്ട: കോഴി 180, മത്തി 200 , വെളുത്തുള്ളി 400 …സർവതിനും വില കുതിച്ചുയരുമ്ബോള്‍ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുകയാണ്. സാധാരണ ക്രൈസ്തവരുടെ അമ്ബത് നോമ്ബുകാലത്ത് മത്സ്യ – മാംസ വില താഴുന്നതാണ്. ഇത്തവണ പക്ഷെ മേലോട്ടാണ്. 180 രൂപയാണ് ഇറച്ചിക്കോഴി വില.കേരളത്തിലെ കനത്ത ചൂടില്‍ ഇറച്ചിക്കോഴികള്‍ ചാകുന്ന അവസ്ഥ ഒഴിവാക്കാൻ  തമിഴ്നാട് ലോബി ഉത്പാദനം കുറച്ചതാണ് വില ഉയരാൻ കാരണം.  ചൂട് കൂടിയതോടെ കടല്‍ മീനുകളുടെ വരവും കുറഞ്ഞു. സാധാരണക്കാർ കൂടുതല്‍ ഉപയോഗിക്കുന്ന മത്തി കേരള തീരം വിട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അയല 240, കിളിമീൻ 200 – 300 എന്നിങ്ങനെയാണ് വില. വറ്റ, കാളാഞ്ചി മോത, നന്മീൻ, ചെമ്മീൻ തുടങ്ങിയവ 400 ന് മുകളിലെത്തി. നോമ്ബുകാല പ്രത്യേകതയായി പച്ചക്കറി ഇനങ്ങളുടെ വിലയും വർദ്ധിച്ചു. കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, പയർ, തക്കാളി, വെണ്ടക്ക, ചേന, ചേമ്ബ് തുടങ്ങിയ ഇനങ്ങള്‍ക്ക് കിലോയ്ക്ക് 60 – 80 വരെ വില ഉയർന്നു.വെളുത്തുള്ളി വില ഏതാണ്ട്…

      Read More »
    • നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ  കോട്ടയത്ത്: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

      നോര്‍ക്ക റൂട്ട്സ് എറണാകുളം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുവേണ്ടി മാര്‍ച്ച്‌ 07ന് കോട്ടയത്ത് ജില്ലാക്യാമ്ബ് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്‌ ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്ബില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ല്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്.  അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്‌, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്പോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്‌. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്‍കാന്‍ കഴിയൂ.

      Read More »
    • ചരിത്രമെഴുതി പിണറായി സര്‍ക്കാര്‍; സംസ്ഥാനത്ത് ഇന്നലെ 31499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി

      തൃശൂർ: സംസ്ഥാനത്ത് ഇന്നലെ നടന്ന പട്ടയമേളയില്‍ 31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിർവഹിച്ചു. വൈകിട്ട് മൂന്നിനു തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറിലായിരുന്നു ഉദ്ഘാടനം. തിരുവനന്തപുരത്ത് ആര്യനാട് വി.കെ. ഓഡിറ്റോറിയം, കൊല്ലത്ത് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ആലപ്പുഴയില്‍ എസ്.ഡി.വി സെന്റിനറി ഹാള്‍, കോട്ടയത്ത് കെ.പി.എസ് മേനോന്‍ ഹാള്‍, ഇടുക്കിയില്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാള്‍, എറണാകുളത്ത് ഏലൂര്‍ മുന്‍സിപ്പല്‍ ഹാള്‍, പാലക്കാട് മേഴ്‌സി കോളേജ് ഓഡിറ്റോറിയം, മലപ്പുറത്ത് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, കോഴിക്കോട് കോവൂര്‍ പി.കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയം, വയനാട് കല്‍പ്പറ്റ സേക്രഡ് ഹാര്‍ട്ട് ജൂബിലി ഹാള്‍, കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ എച്ച്‌.എസ്.എസ്, കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പട്ടയമേളകള്‍ നടന്നത്.

      Read More »
    • രാഹുലിനെതിരെ ആനി രാജ, തരൂരിനെതിരെ പന്ന്യൻ;സിപിഐ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി

      തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി.ഫെബ്രുവരി 26 ന് ദേശിയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും. പന്ന്യൻ രവീന്ദ്രനെ തിരുവനന്തപുരത്തും സി.എ.അനില്‍കുമാറിനെ മാവേലിക്കരയിലും വി.എസ്. സുനില്‍ കുമാറിനെ തൃശൂരിലും ആനി രാജയെ വയനാട്ടിലും മത്സരിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് മന്ത്രി ജി.ആർ.അനിലിൻ്റെ പേരും പാർട്ടി പരിഗണിച്ചിരുന്നെങ്കിലും പന്ന്യനെ മത്സരിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. . ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഎം- 15 സിപിഐ- 4 കേരള കോണ്‍ഗ്രസ് (എം) – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം നടന്നത്. മാണി കോണ്‍ഗ്രസിൻ്റെ സീറ്റായ കോട്ടയത്ത് തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി. സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ മാസം 26 ന് സിപിഎമ്മും ഔദ്യോഗികമായി പ്രഖ്യാപിക്കും. വടകരയില്‍ കെ.കെ. ശൈലജ, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ടി…

      Read More »
    • പി സി ജോർജ് വേണ്ടേവേണ്ട; പത്തനംതിട്ടയിൽ ശ്രീധരൻ പിള്ളയോ, ശോഭാ സുരേന്ദ്രനോ ബിജെപി സ്ഥാനാർത്ഥി

      പത്തനംതിട്ട: പി സി ജോർജിനെ സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ പത്തനംതിട്ട ബിജെപി ജില്ലാകമ്മിറ്റിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പി എസ് ശ്രീധരൻപിള്ളയെയും ശോഭാ സുരേന്ദ്രനെയും പട്ടികയിൽ ഉൾപ്പെടുത്തി. പി സി ജോർജിനെ പത്തനംതിട്ടയില്‍ നിന്നും മത്സരിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കത്തെ വെട്ടാനാണ് സംസ്ഥാനത്തിൻ്റെ പട്ടികയില്‍ ശ്രീധരൻപിള്ളയെ ഒന്നാം പേരുകാരനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കും. പത്തനംതിട്ടയിലെ പട്ടികയില്‍ കുമ്മനം രാജശേഖരൻ്റെ പേര് ഇടംപിടിച്ചിട്ടില്ല. പി സി ജോർജോ കുമ്മനം രാജശേഖരനോ ആയിരിക്കും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകള്‍. കൊല്ലത്തും പത്തനംതിട്ടയിലും ശോഭ സുരേന്ദ്രനും ബിജെപി പരിഗണനാ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 2019ല്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രൻ പത്തനംതിട്ടയില്‍ 2,97,396 വോട്ടുകള്‍ നേടിയിരുന്നു. ബിജെപിയെ സംബന്ധിച്ച്‌ സംസ്ഥാനത്ത് പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. പാർട്ടി നിർദ്ദേശിച്ചാല്‍ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത…

      Read More »
    • കേന്ദ്രത്തില്‍ അഴിമതിയില്ല എന്ന് പ്രതിപക്ഷത്തിന് പോലും അറിയാവുന്നത് കൊണ്ടാണ് ആ പാട്ട് കേട്ട് അവര് പോലും ഞെട്ടിപ്പോയത് ! ബിജെപി വിശദീകരണം!!

      കൊച്ചി: കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപിയുടെ പദയാത്രാ പ്രചാരണ ഗാനം പുറത്ത് വന്നതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതൃത്വം. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലാണ് ഗാനത്തിലെ  വരികള്‍. സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബിജെപി കേരള ഇന്റലകച്വല്‍ സെല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍. കേന്ദ്രത്തില്‍ അഴിമതിയില്ല എന്ന് പ്രതിപക്ഷത്തിന് പോലും അറിയാവുന്നത് കൊണ്ടാണ് ആ പാട്ട് കേട്ട് അവര് പോലും ഞെട്ടിപ്പോയതെന്നാണ് യുവരാജ് ഗോകുലിന്റെ ന്യായീകരണം. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരികള്‍. സംഭവത്തില്‍ ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ വിളിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എസ് സി, എസ് ടി നേതാക്കളോടൊന്നിച്ച്‌ ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതിനിടെയായിരുന്നു പ്രചാരണ ഗാനത്തിലും അബദ്ധം പറ്റിയത്.

      Read More »
    • ആറ്റുകാല്‍ പൊങ്കാല; പാളയം ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച രാവിലെ നടത്താനിരുന്ന ആരാധനകള്‍ ഒഴിവാക്കി

      തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടക്കുന്നതിന്റെ ഭാഗമായി പാളയം ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച രാവിലെ നടത്താനിരുന്ന ആരാധനകള്‍ ഒഴിവാക്കി. ക്രൈസ്റ്റ് ചർച്ച്‌ ‌വികാരി റവ. പികെ ചാക്കോയാണ് ഞായറാഴ്ച രാവിലത്തെ ആരാധന ഒഴിവാക്കിയ വിവരം അറിയിച്ചത്.25 ന് ഞായറാഴ്ചയാണ് ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല.   പൊങ്കാല ഇടുന്നവര്‍ക്ക് ദേവാലയത്തിന് മുന്നിലുള്ള വീഥിയില്‍ സൗകര്യമൊരുക്കാനാണ് രാവിലത്തെ ആരാധന ഒഴിവാക്കിയത്. ക്രൈസ്റ്റ് ചർച്ചില്‍ സാധാരണ രാവിലെ വിവിധ ഭാഷകളിലുള്ള ആരാധനയാണ് നടത്താറുള്ളത്. ഇതിന് പകരം വൈകിട്ട് 5.30ന് പൊതു ആരാധന നടത്താനാണ് തീരുമാനം.

      Read More »
    • സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് മാറുന്നു;പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും

      തിരുവനന്തപുരം: സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും. ⏩‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C C –ക്കു മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പ് നീക്കി പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ⏩ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകർക്ക് ഇനി സാധാരണ മാനുവൽ ഗിയർ ഉള്ള വാഹനം ഓടിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ…

      Read More »
    • നവകേരള ബസ് ഇപ്പോൾ കേരളത്തിൽ ഇല്ലേ…? 1.05 കോടി മുടക്കി വാങ്ങിയ ഈ ബസിൽ പൊതുജനങ്ങൾക്ക്  എന്നു കയറാം…?

          നവകേരള സദസ്സുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനെക്കുറിച്ചുള്ള വിവാദങ്ങളും ചർച്ചകളും അവസാനിക്കുന്നില്ല.  1.05 കോടി രൂപ നൽകി കെഎസ്ആർടിസി വാങ്ങിയ നവകേരള ബസ് ഇപ്പോൾ എവിടെയാണ്…?  നവകേരള സദസ്സ് അവസാനിച്ചതിനു ശേഷം ബസിനെക്കുറിച്ച് അധികം വിവരമില്ല. പക്ഷ അടുത്തിടെ ബസിൻ്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീണ്ടും ചർച്ച സജീവമായിട്ടുണ്ട്. 25 സീറ്റുള്ള ബസ് നിലവിൽ കേരളത്തിൽ ഇല്ല. ബെംഗളൂരുവിലുള്ള വർക്ക്ഷോപ്പിലാണ് ബസ് ഉള്ളത്. നവകേരള സദസ്സ് പൂർത്തിയായതോടെ അടുത്ത നിയോഗമായ ടൂറിസം ട്രിപ്പുകൾക്കുള്ള തയ്യാറെടുപ്പിലാണ് ബസ്. ഇതിനു മുന്നോടിയായുള്ള മോഡിഫിക്കേഷൻ അടക്കമുള്ള പ്രവൃത്തികളാണ് ബെംഗളൂരുവിലെ വർക്ക്ഷോപ്പിൽ നടക്കുന്നത്. കെഎസ്ആർടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകർ ആണ് നവകേരള ബസിനെ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ബസിലെ സീറ്റുകളുടെ എണ്ണം കൂട്ടി ഉപയോഗപ്പെടുത്താനായിരുന്നു ആദ്യ തീരുമാനമെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബസിൽ സ്ലീപ്പർ സീറ്റുകളാണോ സാധാരണ സീറ്റുകളാണോ ഒരുക്കേണ്ടതെന്ന…

      Read More »
    Back to top button
    error: