അങ്ങനെ പറഞ്ഞാല്‍ ‘മതമാണ് പ്രശ്‌നമാണെന്നു പറയുന്ന ലീഗുള്ള യുഡിഎഫ് ആണോ എന്നു ചോദ്യം വരും, ആചാര സംരക്ഷണ നിയമം നടപ്പാക്കുമെന്നു പറയുന്ന കോണ്‍ഗ്രസ് ഉള്ള യുഡിഎഫ് ആണോയെന്ന ചോദ്യം വരും’; മാഷും ടീച്ചറും അതു പറയില്ല!

കൊച്ചി: കേരളം പത്തുവര്‍ഷമായി ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷമായി വരണമെന്നു പറയുന്നതിനു പകരം കഴിഞ്ഞ പത്തുവര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഇതിലും നല്ലത് യുഡിഎഫ് ഭരിക്കുന്നതാണു നല്ലതെന്നു പറയാനുള്ള സത്യസന്ധത സച്ചിദാനനന്ദനും സാറാ ജോസഫും കാണിക്കണമെന്നു ഫേസ്ബുക്ക് പോസ്റ്റ്.
പക്ഷേ, അങ്ങനെ പറഞ്ഞാല്‍ മതമാണ് പ്രശ്‌നമെന്നു പറയുന്ന ലീഗ് ഉള്ള യുഡിഎഫ് ആണോയെന്ന ചോദ്യം വരും. ആചാരണ സംരക്ഷണ നിയമം കൊണ്ടുവരുമെന്നു പറയുന്ന കോണ്‍ഗ്രസ് ഉള്ള യുഡിഎഫ് ആണോയെന്നു വരും. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രതിപക്ഷ നേതാവിന്റെ യുഡിഎഫ് ആണോയെന്നു ചോദ്യം വരുമെന്നുമുള്ള കിരണ്‍ തോമസിന്റെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ 10 വര്‍ഷത്തോളമായി കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ മാറണം എന്ന അഭിപ്രായമുള്ളവര്‍ ഒരുപാട് പേരുണ്ടാകും. എന്തുകൊണ്ട് സര്‍ക്കാര്‍ മാറണമെന്ന് ചോദിച്ചാല്‍ അവര്‍ അവരുടെ അഭിപ്രായം പറയുകയും ചെയ്യും. അവരില്‍ പലരും 2016 ലും 2021 ലും LDF ന് വോട്ട് ചെയ്തവര്‍ ആയിരിക്കും . എന്നാലും അവരാരും ഇനിയും ഭരണം കിട്ടിയാല്‍ ഇടതുപക്ഷം തകരും അതിനാല്‍ ഞാന്‍ UDF നോ BJP ക്കോ വോട്ട് ചെയ്യുമെന്ന ഹിപ്പോക്രസി പറയില്ല.
10 കൊല്ലത്തെ ഇടത് ഭരണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിലും നല്ലത് UDF ഭരിക്കുന്നതാണെന്ന് പറയാനുള്ള സത്യസന്ധതയാണ് സച്ചിദാനന്ദനും കൂട്ടരും കാണിക്കേണ്ടത്.
പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്ന് പറയുന്ന ലീഗുള്ള UDF ആണോന്ന ചോദ്യം വരും. ശബരിമല വിഷയം മുഖ്യ അജണ്ടയാക്കി ആചാര സംരക്ഷണ നിയമമൊക്കെ കൊണ്ടുവരുമെന്ന് പറയുന്ന കോണ്‍ഗ്രസുള്ള UDF ആണോന്ന ചോദ്യം വരും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം നടത്തിയെന്ന് അവകാശപ്പെടുന്ന കേരള സര്‍ക്കാരിന്റെ റേഷന്‍ കട്ട് ചെയ്യുമോ എന്ന ചോദ്യം ലോകസഭയില്‍ ചോദിക്കുന്ന RSP ക്കാരുടെ UDF ആണൊന്ന ചോദ്യം ചോദ്യം വരും. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കേറ്റ് കൊടുക്കുന്ന പ്രതിപക്ഷ നേതാവിന്റെ UDF നാണോന്ന ചോദ്യം വരും . ഇതിനൊക്കെ മറുപടി പറയാന്‍ ബുദ്ധിജീവികള്‍ ബുദ്ധിമുട്ടും. അപ്പോള്‍ ഇറക്കുന്ന അടവ് നയമാണ് ഇനിയും ഭരണം കിട്ടിയാല്‍ ഇടതുപക്ഷം തകരുമെന്ന ഉഡായിപ്പ്. ധൈര്യമുണ്ടേല്‍ ഈ ഉഡായിപ്പ് നിര്‍ത്തി LDF നെ എതിര്‍ത്ത് UDF നൊപ്പം നില്‍ക്കാന്‍ സച്ചിദാനന്ദന്‍ തയ്യാറാകണം. LDF നേക്കാള്‍ നല്ലത് UDF ആണെന്ന് പറയാന്‍ ധൈര്യം കാണിക്കണം
വാല്‍ക്കഷ്ണം : കടുത്ത ജനാധിപത്യ വാദിയായിരുന്ന സാറാ ജോസഫ് സിപിഎമിന്റെ ആഭ്യന്തര യോഗങ്ങള്‍ വരെ പബ്ലിക്കിന് കാണാന്‍ സൗകര്യമൊരുക്കണമെന്ന കടുത്ത നിലപാടുകാരിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കേരളത്തിലെ ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ച് വിട്ട് അതിന്റെ തലപ്പത്തേക്ക് ഹൈക്കമാന്റ് മോഡല്‍ എത്തിയ സാറയെ ആണ് നാം കണ്ടത്. ബദല്‍ ഉണ്ടാക്കാന്‍ AAP തൊപ്പിയും വച്ച് ഇറങ്ങിയപ്പോള്‍ ആണ് രാഷ്ട്രീയ പ്രവര്‍ത്തനം ബുദ്ധിമുട്ടുള്ള പണിയാണെന്ന് മനസിലായതും പതുക്കെ അതില്‍ നിന്ന് സ്‌കൂട്ടായി വീണ്ടും ഇടതു നന്നാക്കല്‍ കണ്‍സല്‍റ്റന്‍സി ഏറ്റെടുത്തതും. അതുകൊണ്ട് അവരുടെ കാര്യത്തില്‍ പുതുമയില്ല






