Kerala

    • തിരുവനന്തപുരം കാത്തിരിക്കുന്നു-മെട്രോ റെയിലിനായി: കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം : ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു : ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്: ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചd ആദ്യ ഘട്ട അലൈന്‍മെന്റ്: പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

          തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനഗരിയായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ അടിമുടി മാറ്റാന്‍ മെട്രോ റെയില്‍ വരുന്നു. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാരിന്റേത് തട്ടിപ്പ് പ്രഖ്യാപനമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. തലസ്ഥാന നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നിര്‍ണായക ചുവടുവെയ്പ്പ്. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ലൈറ്റ് മെട്രോയാണ് തുടക്കത്തില്‍ പരിഗണിച്ചിരുന്നതെങ്കിലും, നഗര പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് മെട്രോയിലേക്ക് മാറുകയായിരുന്നു. ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ട അലൈന്‍മെന്റ്. പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന…

      Read More »
    • കേരളത്തിലെ ചെമ്പരത്തിക്ക് തമിഴ്നാട്ടിൽ വൻ  ഡിമാൻഡ്  :  തമിഴ്നാട്ടിലെ ക്ഷേത്രങ്ങളും കോസ്മെറ്റിക് ഉൽപാദകരും ഔഷധ നിർമ്മാതാക്കളും ചെമ്പരത്തിയുടെ ആവശ്യക്കാർ :  തമിഴ്നാട്ടുകാരും ചെമ്പരത്തി കൃഷി തുടങ്ങാൻ പദ്ധതിയിടുന്നു :

       പാലക്കാട്,: കേരളത്തിന്റെ സ്വന്തം ചെമ്പരത്തിക്ക് തമിഴ്നാട്ടിൽ വൻ ഡിമാൻഡ്. ഇതോടെ കേരളത്തിൽ നിന്നുള്ള ചെമ്പരത്തിയുടെ വില തമിഴ്നാട്ടിൽ കുത്തനെ കൂടി.  കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെമ്പരത്തി ഇപ്പോൾ 120  മുതൽ 140 രൂപ വരെയാണ് വില.  കേരളത്തിലെ ചെമ്പരത്തിയാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറികളിലും ഔഷധ നിർമാണത്തിനുമെല്ലാം ഉപയോഗിക്കുന്നത്.  ചെമ്പരത്തിക്ക് പെട്ടെന്ന് ഡിമാൻഡ് കൂടാനുള്ള കാരണം വ്യക്തമല്ലെങ്കിലും ഇത് കേരളത്തിലെ ചെമ്പരത്തി കർഷകർക്ക് ഗുണം ചെയ്തിട്ടുണ്ട്.  ഔഷധ –  കോസ്മെറ്റിക് നിർമ്മാണത്തിന് കൂടുതൽ ചെമ്പരത്തി ആവശ്യമായി വന്നതുകൊണ്ടാണ് ഇപ്പോൾ ചെമ്പരത്തിക്ക് ഡിമാൻഡ് വർദ്ധിച്ചതെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ പറയുന്നത്.  തമിഴ്നാട്ടിൽ തന്നെ ചെമ്പരത്തി കൃഷി വ്യാപകമാക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.

      Read More »
    • പാപ്പനംകോട് നിന്ന് ആരംഭിച്ച് ഈഞ്ചക്കലില്‍ അവസാനിക്കുന്ന  തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട  അലൈന്‍മെന്റിന് അനുമതി ;  31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ; മൂന്ന് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍

      തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്നതാണ് ആദ്യ അലൈന്‍മെന്റ്. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പിച്ചിരുന്നു.  

      Read More »
    • ഇന്റര്‍നെറ്റില്‍ ഇന്ത്യാക്കാരുടെ വലിയ ശല്യം….ലാറിസ സാമൂഹ്യമാധ്യത്തിലെ എല്ലാ ചിത്രങ്ങളും നീക്കാനൊരുങ്ങുന്നു; വോട്ടുവിവാദത്തില്‍ ബ്രസീലിയന്‍ വനിത രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമോ?

      ന്യൂഡല്‍ഹി : വോട്ടുചോരി ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വിവാദത്തില്‍ ഇന്റര്‍നെറ്റിലെ തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങുന്ന ബ്രസീലിയന്‍ വനിത. രാഹുല്‍ നടത്തിയ പത്രസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ച ബ്രസീലിയന്‍ സ്ത്രീയുടെ ചിത്രം വൈറലായതിനെത്തുടര്‍ന്ന് ഉണ്ടായ കോലാഹലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. യുവതിയുമായി ബന്ധപ്പെട്ട ബ്രസീലിയന്‍ പത്രപ്രവര്‍ത്തകന്‍ ലൂയിസ് ഫെര്‍ണാണ്ടോ നാസിമെന്റോയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത് ടൈംസ് നൗ ആണ്. സ്ത്രീയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബ്രസീലിയന്‍ പത്രപ്രവര്‍ത്തക പങ്കുവെച്ചു. ലാരിസ ആരാണെന്ന് ചോദിച്ചപ്പോള്‍, ലാരിസ ഒരു ഹെയര്‍ഡ്രെസ്സറാണ് എന്നായിരുന്നു ലൂയിസ് ഫെര്‍ണാണ്ടോയുടെ മറുപടി. അവള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ബ്യൂട്ടി സലൂണില്‍ ജോലി ചെയ്യുന്നു. മിനാസ് ഗെറൈസിന്റെ തലസ്ഥാനമാണിത്. ”ഇന്നലെ, ഞാന്‍ ചില റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി. ഫേസ്ബുക്കില്‍ ഫോട്ടോയുടെ രചയിതാവിനെ വിശകലനം ചെയ്തുകൊണ്ട് ഞാന്‍ അവളെ ട്രാക്ക് ചെയ്തു. അതിനാല്‍ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ അവരെ ബന്ധപ്പെട്ടു. സലൂണില്‍ അവരെ ബന്ധപ്പെട്ടാണ് ഞാന്‍ അവരെ സമീപിച്ചത്.” രാഹുല്‍ ഗാന്ധി…

      Read More »
    • തദ്ദേശ തെരഞ്ഞെടുപ്പ്: പണി തുടങ്ങുംമുമ്പേ യുഡിഎഫില്‍ പൊട്ടിത്തെറി; തിരുവനന്തപുരത്ത് 32 വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും; കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നീക്കമെന്ന് മോന്‍സ് ജോസഫ്; തൃശൂരില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണി; സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റത്തില്‍ ചര്‍ച്ച പൊളിഞ്ഞു

      തിരുവനന്തപുരം/തൃശൂര്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പ്രചാരണം തുടങ്ങിയ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫില്‍ കല്ലുകടിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനം ധാരണയാകാത്തതിനെത്തുടര്‍ന്ന് 32 വാര്‍ഡുകളില്‍ മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് പാളിച്ചയുണ്ടായെന്നും സംസ്ഥാന നേതൃത്വത്തെ പരാതി അറിയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് പറഞ്ഞു. തലസ്ഥാന കോര്‍പ്പറേഷനിലെ 101 സീറ്റില്‍ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അവശേഷിക്കുന്ന 15 എണ്ണം ഘടകക്ഷികള്‍ക്ക്. പൂന്തുറ ഉള്‍പ്പെടെ ഏഴ് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് മുന്നോട്ടുപോയതോടെയാണ് മത്സരരംഗത്തിറങ്ങാന്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷി തീരുമാനിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായ കെ.എസ്. ശബരിനാഥന്‍ മത്സരിക്കുന്ന കവടിയാര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഇത് കാര്യമാക്കാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നതില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. ദിവസങ്ങളായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുകയാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പൂന്തുറയെ…

      Read More »
    • ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരവും നല്‍കും; പ്രഥമ പുരസ്‌കാര ജേതാവ് ട്രംപ് ആണെന്ന അഭ്യൂഹം ശക്തം : പുരസ്‌കാര സമര്‍പണം 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍: ട്രംപിന് സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണം: ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഫിഫ പ്രസിഡന്റ്

      മയാമി : അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്‌കാരം. ഡിസംബര്‍ അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍ വെച്ച് പ്രഥമ ഫിഫ സമാധാന പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി എന്നിവരുടെ കൂടെ മയാമിയില്‍ ഒരു ചടങ്ങില്‍ പങ്കിട്ടപ്പോഴായിരിന്നു ജിയാനി ഇന്‍ഫന്റിനോ സമാധാന പുരസ്‌കാരത്തെക്കുറിച്ച് അറിയിച്ചത്. പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ട്രംപിന് ലഭിക്കുമെന്നും സമാധാന നോബല്‍ പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ഈ പുരസ്‌കാരമെന്ന് ഭരണസമിതി വ്യക്തമാക്കി. അസ്വസ്ഥകളും മറ്റു പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളെ സമാധാനത്തില്‍ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനം തിരിച്ചറിയേണ്ടതാണ്. ഫുട്‌ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇന്‍ഫാന്റിനോ ഈ വര്‍ഷം സമ്മാനിക്കുന്ന…

      Read More »
    • കിട്ടാനുള്ള കുടിശിക കിട്ടിയതില്‍ ആഹ്ലാദിച്ച് പ്രവാസി തൊഴിലാളികള്‍ ; സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയായി ഒന്നര കോടി റിയാല്‍ വിതരണം ചെയ്ത് സൗദി മന്ത്രാലയം:

          ജിദ്ദ ; സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികളുടെ വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് 50 തൊഴിലാളികള്‍ക്ക് ഒന്നര കോടിയിലേറെ റിയാല്‍ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വേതന കുടിശികകളും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാനായി ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് മന്ത്രാലയം ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാനും ഒരു നിശ്ചിത കാലയളവിലേക്ക് വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയെന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മടക്ക ടിക്കറ്റ് നല്‍കല്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് ഉറപ്പുനല്‍കുന്നു. നയങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും സൗദി തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും…

      Read More »
    • ‘ആ ഷോള്‍ എടുത്തിട് മോളേ, നാട്ടുകാര്‍ എന്തു പറയും?; മുടി ഇങ്ങനെ വെട്ടിയത് എന്തിനാ?’ ഇത് എന്റെ ഇഷ്ടമാണെന്നു പറയാന്‍ മടിക്കരുത്; കൂടെയിരുന്ന ഒരുത്തനും അവള്‍ക്കുവേണ്ടി ഒരു വാക്ക് മിണ്ടാന്‍ തോന്നിയില്ല

      തിരുവനന്തപുരം: അദേഴ്സ് സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് നടത്തിയ യൂട്യൂബ് മീഡിയക്ക് നടി ഗൗരി കിഷന്‍ ചുട്ട മറുപടി നല്‍കിയ സംഭവമാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാവിഷയം. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതോടെയാണ് ചോദ്യത്തെ വിമര്‍ശിച്ച് ഗൗരി രംഗത്തെത്തിയതും ആ വിഡിയോ വലിയ ചര്‍ച്ചയായതും. ഇന്ന് കേട്ട ഏറ്റവും ശക്തമായ വാക്കുകളാണ് ഗൗരിയുടേതെന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുന്‍ അസോ. പ്രൊഫസര്‍ ദീപ സെയ്റ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.. കൂടെ ഇരുന്ന പടത്തിന്റെ ക്രൂവില്‍ ഒരുത്തനു പോലും അവള്‍ക്ക് വേണ്ടി ഒരു വാക്ക് മിണ്ടാന്‍ തോന്നിയില്ല. സിനിമയുടെ പ്രൊമോഷന്‍ വേദിയാണ്. യുട്യൂബര്‍ കാര്‍ത്തിക്ക് പടത്തിലെ ഹീറോയോട് ചോദിക്കുകയാണ്, ഹീറോയിനെ എടുത്തു പൊക്കിയപ്പോള്‍ അവളുടെ ഭാരം എത്രായുണ്ടായിരുന്നുവെന്ന്… പോരാത്തതിന് ഇത്ര തടിയുള്ള ഉയരം കുറഞ്ഞ നായികയെ എന്തിന് തിരഞ്ഞെടുത്തുവെന്നും ഗൗരിയെന്താണ് തടി കുറയ്ക്കാത്തതെന്നും…

      Read More »
    • മദ്യപിച്ചു ട്രെയിനില്‍ കയറാനെത്തിയാല്‍ പിടിവീഴും; ഓപ്പറേഷന്‍ രക്ഷിതയില്‍ കുടുങ്ങിയത് 72പേര്‍; യാത്രയും വിലക്കി

      ട്രെയിനുകളിലെ അതിക്രമങ്ങള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു. മദ്യപാനികളെ പിടികൂടാനുളള ഓപ്പറേഷന്‍ രക്ഷിതയില്‍ തിരുവനന്തപുരത്ത് 72 പേര്‍ പിടിയില്‍. മദ്യപിച്ച് ലക്ക്കെട്ട സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടെണ്ണം വീശി ട്രെയിനില്‍ കയാറാനെത്തുന്നവര്‍ ജാഗ്രതൈ. ബ്രത്തലൈസറുമായി ആര്‍പിഎഫും റെയില്‍വേ പൊലീസും കാത്തു നില്‍പ്പുണ്ട്. മദ്യപിച്ച് ട്രെയിനില്‍ കയറാനെത്തുന്നവര്‍ക്ക് പിടിവീണു തുടങ്ങി. ഇന്നലെ ആരംഭിച്ച ഓപ്പറേഷന്‍ രക്ഷിതയില്‍ ഇതുവരെ കുടുങ്ങിയത് 72 പേര്‍. ഇവര്‍ക്കെതിരെ കേസെടുത്തു. യാത്ര വിലക്കിയ ശേഷം വിട്ടയച്ചു. കുടിക്കാന്‍ പാകത്തില്‍ മിക്സ് ചെയ്ത് കൊണ്ടുവന്നവര്‍ക്കും പിടിവീണു. മദ്യപിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. യാത്ര തുടരാനും അനുവദിക്കില്ല. കര്‍ശന പരിശോധന രണ്ടാഴ്ച തുടരും. സഹയാത്രികന്‍റെ ക്രൂരതയ്ക്കിരയായ ശ്രീക്കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്‍റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികില്‍സയിലാണ്. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.

      Read More »
    • ശബരിമല ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനുണ്ടാക്കിയത് വലിയ തലവേദന ; അഴിച്ചുപണിയാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനം, പുതിയ സമിതിയില്‍ വിവാദങ്ങളില്‍ പെടാത്തയാള്‍ വേണം ; എത്തിയിരിക്കുന്നത് കെ. ജയകുമാറില്‍

      തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ പുതിയ ഭരണസമിതിയും ഉള്‍പ്പെട്ട സാഹചര്യത്തില്‍ അഴിച്ചുപണിയാനിരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത് റിട്ട. ചീഫ് സെക്രട്ടറി കെ ജയകുമാറിനെ. നേരത്തേ എ സമ്പത്തിന്റെയും പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും പരിചയസമ്പന്നതയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് സൂചന. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റാരെന്നതില്‍ സിപിഐഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നതെന്നാണ് സൂചന. ചീഫ് സെക്രട്ടറിക്ക് പുറമേ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ എംഡി, എം ജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്. മുഖ്യമന്ത്രിയുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കെ ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. സ്വര്‍ണക്കൊള്ള വിവാദക്കാലത്ത് ദേവസ്വം ബോര്‍ഡിനെ നയിക്കാന്‍ പരിചയ സമ്പന്നനായ ഒരാള്‍ വേണമെന്നത് സിപിഐഎമ്മില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പൊതുസമ്മതനായുള്ള വ്യക്തിത്വത്തിന് പുറമേ…

      Read More »
    Back to top button
    error: