Kerala

    • ഡല്‍ഹി സ്്‌ഫോടനം ; മഹാരാഷ്ട്രയില്‍ കനത്ത ജാഗ്രത ; പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു ; മുംബൈയില്‍ മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ;

      ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം കാറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സുരക്ഷ ശക്തമാക്കി. മുംബൈയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കനത്ത സുരക്ഷയിലാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്, മുംബൈയില്‍ മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാനത്തെയും മുംബൈയിലെയും പ്രധാന സ്ഥലങ്ങളിലും സുപ്രധാന സ്ഥാപനങ്ങളിലും പോലീസ് ശക്തമായ ജാഗ്രത പുലര്‍ത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ലോകമാന്യ തിലക് ടെര്‍മിനസ്, ദാദര്‍, താനെ, കല്യാണ്‍ എന്നിവയുള്‍പ്പെടെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) പട്രോളിംഗ് ശക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഡോഗ് സ്‌ക്വാഡുകളും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ ടീമുകളും ജാഗ്രതയോടെ നിരീക്ഷണവും പരിശോധനയും തുടരുകയാണ്.

      Read More »
    • റെഡ് ഫോര്‍ട്ട് സ്‌ഫോടനം ; 13 പേരെ ചോദ്യം ചെയ്തു ; ഹോട്ടലുകളില്‍ വ്യാപക പരിശോധന

        ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുഴുവന്‍ പഹാര്‍ഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തി. ഹോട്ടല്‍ രജിസ്റ്ററുകള്‍ പോലീസ് സംഘം പരിശോധിച്ചു. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. അതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ്…

      Read More »
    • ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയോ റെഡ് ഫോർട്ട് സ്ഫോടനം?

       പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നേരിടുന്ന  പുതിയ ആക്രമണമായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത്.  പഹൽ ഗാമിലെ കൂട്ടക്കുരുതിക്ക് ഹിന്ദി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയാണോ റെഡ് ഫോർട്ടിൽ സംഭവിച്ചത് എന്ന് പലരും സംശയിക്കുന്നുണ്ട്.  തിരക്കേറിയ മെട്രോ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം വെച്ചുണ്ടായ സ്ഫോടനം വൻ കൂട്ടക്കുരുതി ലക്ഷ്യമിട്ട് തന്നെയാണെന്നാണ് ഇന്റലിജൻസ് വിഭാഗവും പോലീസും കരുതുന്നത്.  ഡൽഹിയിൽ ഭീകരാക്രമണം  നടത്താൻ എത്തിയ രണ്ടുപേരെ മുൻപ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ് പരിശീലനം ലഭിച്ച തീവ്രവാദികൾ ആയിരുന്നു ഇവിടെ നിന്നും ഇവർ ഡൽഹിതത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ  സ്ഫോടനം നടത്താനാണ് പദ്ധതി ഇട്ടിരുന്നത് എന്നും റെഡ് ഫോർട്ടിൽ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണ് ഇവർ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നും അന്ന് പറഞ്ഞിരുന്നു.  ആ കണ്ണിയിലെ അംഗങ്ങളാണോ ഇപ്പോൾ പിടിയിൽ ആയിട്ടുള്ളത് എന്നാണ് സ്വാഭാവികമായും സംശയം ഉയരുന്നത്.  ഭീകരാക്രമണം ഡൽഹിക്ക് പുത്തരിയല്ലെങ്കിലും ഇപ്പോഴത്തെ ഇപ്പോഴത്തെ   സ്ഫോടനം ഡൽഹിയുടെ സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കേണ്ടതിന്റെ…

      Read More »
    • ഹിന്ദി നടന്‍ ധര്‍മേന്ദ്രയുടെ നില ഗുരുതരം; മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍വെന്റിലേറ്ററില്‍ തുടരുന്നു ;

        മുംബൈ : പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരം ധര്‍മേന്ദ്രയുടെ ആരോഗ്യ നില അതീവ ഗുരുതരം. അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാാണ്. അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണ്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് 89വയസുള്ള ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1960ല്‍ ദില്‍ ഭി തേരാ, ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്രയുടെ പുതിയ ചിത്രം ഇക്കിസ് ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

      Read More »
    • ഡൽഹി സ്ഫോടനം ; മരണസംഖ്യ ഒമ്പതായി ; പരിക്കേറ്റവരിൽ ആറു പേരുടെ നിലപേരുടെ നില  ഗുരുതരം; ഒരാൾ പിടിയിലെന്നു സൂചന;  നടന്നത് ഭീകരാക്രമണം എന്ന നിഗമനത്തിലേക്ക് കേന്ദ്രസർക്കാർ; സ്ഫോടനം നടത്തിയത് ഐഇഡി ഉപയോഗിച്ച് എന്നും സൂചന 

       ന്യൂഡൽഹി  : ഡൽഹിയിൽ  സ്ഫോടനം നടന്നത് പുതിയ വാഹനത്തിൽ ആണെന്ന് സൂചന. ഇപ്പോൾ പുറത്തുവരുന്ന പല ദൃശ്യങ്ങളിലും ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ വരുന്ന വാഹനം പൊട്ടിത്തെറിക്കുന്നതായാണ്  കാണുന്നത്.  ഈ കാറിനുള്ളിൽ ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  സ്ഫോടനവുമായി ബന്ധപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.  അതേസമയം സ്ഫോടനം കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു.  30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ചപ്പോൾ . സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു. പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് വിവരിച്ചിട്ടുണ്ട്.  ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം ആണെന്നും ഇത് ഭീകരാക്രമണം തന്നെയാണെന്നും  പോലീസും സർക്കാരും ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.

      Read More »
    • ഡല്‍ഹി സ്‌ഫോടനം; കേരളത്തില്‍ അതീവജാഗ്രത ; സുരക്ഷയും പട്രോളിംഗും ശക്തമാക്കി

        ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷ ക്രമീകരണങ്ങളും പട്രോളിംഗും ശക്തമാക്കി. ഡിജിപിയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ ജില്ല പോലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.

      Read More »
    • രാജ്യമെങ്ങും കനത്ത ജാഗ്രത ; ഡല്‍ഹിയില്‍ സ്‌ഫോടനം ; എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം ; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; സ്‌ഫോടനം നടന്നത് ചെങ്കോട്ട മെട്രോ സ്്‌റ്റേഷനു സമീപം ഡല്‍ഹിയില്‍ റെഡ് അലെര്‍ട്ട് ; മുംബൈയിലും സുരക്ഷ ശക്തമാക്കി

        ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. രാജ്യമെങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം. ഡല്‍ഹിയില്‍ അതീവ ജാഗ്രത. ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫഫോടനമുണ്ടായത്.   ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം നടന്നത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്‍എസ്ജി ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി അമിത്ഷാ ഡല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള മേഖലയില്‍ നിര്‍ത്തിയിട്ട മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്…

      Read More »
    • സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം ; തദ്ദേശതെരഞ്ഞെടുപ്പി ല്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് റസാഖ് പാലേരി ; മുസ്‌ളീംലീഗിന് എതിര്‍പ്പ്

      പാലക്കാട്: സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. തങ്ങള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലെന്നും ബിജെപി ഒഴികെയുള്ള രാഷ്ട്രീയകക്ഷികളുമായി ധാരണ ഉണ്ടാക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി. പ്രാദേശികമായി നീക്കുപോക്കുകള്‍ ആരുമായും ഉണ്ടാക്കിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പറഞ്ഞു. അതേസമയം വെല്‍ഫയര്‍ പാര്‍ട്ടിയെ എതിര്‍ത്ത് മുസ്‌ളീംലീഗ് രംഗത്ത് വന്നിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണമാണ് പ്രാദേശിക ലീഗ് നേതൃത്വം ഉന്നയിക്കുന്നത്. അതേസമയം മമ്പാട് പഞ്ചായത്തില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പരസ്പരം പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 18ാം വാര്‍ഡായ ഇപ്പൂട്ടിങ്ങലില്‍ യുഡിഎഫ് പിന്തുണയോട വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുബീന ചോലയില്‍ മത്സരിക്കും. ബാക്കിവരുന്ന 21 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഡിസംബര്‍ 11 നാണ് പാലക്കാട് ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും.

      Read More »
    • ”ബിജെപിക്കാര്‍ക്ക് അങ്ങിനെ തന്നെ വേണം, കണക്കായിപ്പോയി, കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസി; ‘; ആര്‍ ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനവുമായി മണക്കാട് സുരേഷും സന്ദീപ് വാര്യരും

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മണക്കാട് സുരേഷും സന്ദീപ് വാര്യരുമാണ് ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് ‘കാവി’വിശ്വാസികള്‍ക്ക് പറ്റിയ ‘കപട’വിശ്വാസി. ശ്രീലേഖ ഐപിഎസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയെന്ന് , ഗംഭീരം അനന്തപുരിയിലെ ബിജെപിക്കാര്‍ക്ക് അര്‍ഹതപ്പെട്ടത് തന്നെ കിട്ടി ! അഖില ലോക പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ‘ എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാന്‍ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലില്‍ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ്? വിശ്വാസ സമൂഹത്തെയോ?…

      Read More »
    • ഇത്രവലിയ നേട്ടം കൊയ്ത മേയറോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞത് എന്തിനാണെന്ന് വി. മുരളീധരന്‍ ; ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരെന്നും മേയര്‍ ആര്യയ്‌ക്കെതിരേ വിമര്‍ശനം

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്യുമെന്നും നിലവിലുള്ള സീറ്റുകളില്‍ ഭൂരിപക്ഷം കൂട്ടുമെന്നും മ്റ്റു സീറ്റുകളില്‍ ബിജെപിയ്ക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്നും വി. മുരളീധരന്‍ പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മേയര്‍ കടലാസില്‍ അവാര്‍ഡുകള്‍ വാങ്ങും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ മേയര്‍ മത്സരിക്കാത്തത്. ഇത്രയും വലിയ നേട്ടം കൊയ്ത ആളോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ മുക്ത കേരളത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടത്തിയതെന്നും 500 രൂപ വിലയുള്ള കിച്ചണ്‍ ബിന്നിന് ഈടാക്കിയത് 1800 രൂപയാണെന്നും ആരോപിച്ചു. അതിന്റെ പ്രയോജനം കിട്ടിയത് ജനങ്ങള്‍ക്കല്ല. നടക്കാത്ത പൊങ്കാലയുടെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരാണ്. തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണെന്നും 2015 മുതല്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപിയും സിപിഐഎമ്മുമാണ് മുന്നില്‍ വരുന്നതെന്നും…

      Read More »
    Back to top button
    error: