Kerala
-
ഭര്‍ത്താവില്‍ നിന്നും കുഞ്ഞുണ്ടാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു ; ഗര്‍ഭിണിയാക്കാന്‍ 40 കാരിയെ ഭര്‍ത്തൃപിതാവും സഹോദരീഭര്‍ത്താവും ബലാത്സംഗം ചെയ്തു ; വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പങ്കാളി
വഡോദര: ഭര്‍ത്താവിനേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യയ്ക്ക് കുട്ടികളുണ്ടാകാന്‍ 40 കാരിയെ പീഡിപ്പിച്ച് ഭര്‍ത്തൃപിതാവും സഹോദരീഭര്‍ത്താവും. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ നവപുര പോലീസ് കേസെടുത്തു. പീഡനത്തെ ഭര്‍ത്താവ് ന്യായീകരിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ സ്വകാര്യചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയെക്കാള്‍ ഇളയ ആളായിരുന്നു ഭര്‍ത്താവ്. 2024 ഫെബ്രുവരിയിലാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും യുവതി ഗര്‍ഭിണിയാകാത്തതിനെ തുടര്‍ന്ന് ഇരുവരും ചികിത്സയ്ക്ക് പോയെങ്കിലും ഭര്‍ത്താവിന് കൗണ്ട് കുറവായതിനാല്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തല്‍. ഭര്‍ത്താവിന്റെ ബീജസംഖ്യ കുറവാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് അവര്‍ ഐവിഎഫിന് വിധേയരായിട്ടും ഫലപ്രദമായില്ല. കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനുള്ള ഇവരുടെ നീക്കം ഭര്‍ത്തൃവീട്ടുകാര്‍ സമ്മതിക്കാതെയും വരികയായിരുന്നു. എന്നാല്‍ 2024 ജൂലൈയില്‍ രാത്രിയില്‍ മകന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പിതാവ് മരുമകളെ ബലാത്സംഗത്തിന് ഇരയാക്കി. പിന്നാലെ ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവും യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി. നിലവിളിച്ചപ്പോള്‍ ഇരുവരും മര്‍ദ്ദിച്ചെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ആരോടും…
Read More » -
വി.ഡി. സതീശന്റെ വളര്‍ച്ച കെ.കരുണാകരന്റെ ശാപമേല്‍ക്കാത്തതിനാല്‍ ; ശാപം സ്വയമേറ്റതാണോ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് കെ മുരളീധരന്‍ തന്നെ പറയട്ടെയെന്ന് കെ.സി.
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പുകഴ്ത്തിയും മറ്റു നേതാക്കളെ ഒളിയമ്പെയ്തും കെ.മുരളീധരന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കെ. സി. വേണുഗോപാല്‍. കെ. കരുണാകരന്റെ ശാപം ആര്‍ക്കാണ് പതിച്ചതെന്ന് കെ. മുരളീധരന്‍ തന്നെ പറയട്ടെ യെന്ന് പറഞ്ഞു. ശാപം സ്വയമേറ്റതാണോ, വേറെ ആരെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് അദ്ദേഹം തന്നെ പറയട്ടെയെന്ന് വ്യക്തമാക്കി. കെ.കരുണാകരന്റെ ശാപമേറ്റവര്‍ ദേശീയപതാക പോലെ പൊങ്ങേണ്ട സമയത്ത് താഴേയ്ക്ക് പതിച്ചെന്നായിരുന്നു കെ. മുരളീധരന്റെ പരാമര്‍ശം. എന്നാല്‍ വി.ഡി. സതീശന്‍ കരുണാകരന്റെ മനസ്സില്‍ വേദന ഉണ്ടാക്കാത്ത നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസ്സമുണ്ടാകില്ലെന്നുമായിരുന്നു പ്രതികരണം. ഇതിന് തനിക്ക് രണ്ടു തവണ കിട്ടിയ മികച്ച സാമാജികന്‍ പുരസ്‌ക്കാരത്തേക്കാള്‍ വലിയ പുരസ്‌ക്കാരമാണ് മുരളീധരന്റെ വാക്കുകളെന്നും അദ്ദേഹം തനിക്ക് ജേഷ്ഠനെ പോലെയാണെന്നുമായിരുന്നു പ്രതികരിച്ചത്. മുരളീധരന്റെ വാക്കുകള്‍ രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും എതിരേയുള്ള ഒളിയമ്പാണെന്നായിരുന്നു വ്യാഖ്യാനങ്ങള്‍. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എം എ ജോണ്‍ പുരസ്‌കാര സമര്‍പ്പണ വേദിയിലായിരുന്നു കെ…
Read More » -
ജനറല്‍ആശുപത്രി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈമാറിയതാണെന്ന് വീണാജോര്‍ജ്ജ് ; മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് സുബൈദ ; പൊതുവേദിയില്‍ ആരോഗ്യമന്ത്രിയും നഗരസഭാഅദ്ധ്യക്ഷയും നേര്‍ക്കുനേര്‍
മഞ്ചേരി: സംസ്ഥാനത്തെ ആശുപത്രികളും ആരോഗ്യരംഗവും നിരന്തരം വിവാദങ്ങളില്‍ തലയിടുന്നത് തുടരുകയാണ്. മഞ്ചേരി ജനറല്‍ ആശുപത്രിയുടെ കാര്യത്തില്‍ ആരോഗ്യമന്ത്രിയും നഗരസഭാ അദ്ധ്യക്ഷയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യത്തെ ചൊല്ലി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് തര്‍ക്കമുണ്ടാക്കിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി എം സുബൈദയും തമ്മി ലാണ് പൊതുവേദിയില്‍ വാക്കുതര്‍ക്കം നടത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. വേദിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണും ഉണ്ടായിരുന്നു. ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ നഗരസഭയ്ക്ക് കൈമാറിയ താണെന്നും ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും ഓര്‍ഡര്‍ ഉയര്‍ത്തിപ്പിടിച്ച് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ അടുത്തെത്തി ചില കാര്യങ്ങള്‍ സംസാരിച്ച നഗരസഭാ അദ്ധ്യക്ഷ ഉടന്‍ തന്നെ മൈക്കിലൂടെ മറുപടി നല്‍കി. മന്ത്രി വാസ്തവ വിരുദ്ധമായാണ് സംസാരിക്കു ന്നതെന്നാ യിരുന്നു ചെയര്‍പേഴ്സണ്‍ നല്‍കിയ മറുപടി. ആശുപത്രി പൂര്‍ണമായി…
Read More » -
സുരേഷ്‌ഗോപിയുടെ വോട്ട് തൃശൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി ; തദ്ദേശ തെരഞ്ഞെടുപ്പില്‍ സുപ്പര്‍ഹീറോയുടെ വോട്ട് ശാസ്തമംഗലത്ത് ; നടനെതിരേ കോണ്‍ഗ്രസിന്റെ പരാതിയില്‍ പോലീസ് കേസും
തിരുവനന്തപുരം: തൃശൂരില്‍ ഇരട്ടവോട്ട് വിവാദത്തില്‍ പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് ശാസ്തമംഗലത്ത്. സുരേഷ്‌ഗോപിയും അനിയനും ഉള്‍പ്പെടെ 11 പേരുടെ വോട്ട് തൃശൂര്‍ ചേര്‍ത്തതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടയിലാണ് സുരേഷ്‌ഗോപിയുടെ വോട്ട് വീണ്ടും ശാസ്തമംഗലത്ത് മൂന്നാം നമ്പര്‍ ബൂത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. സുരേഷ്‌ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേരും ഇതേ പോളിംഗ് ബൂത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയുടെ വോട്ട് തൃശൂര്‍ ആക്കിയത് എല്‍ഡിഎഫും യുഡിഎഫും വലിയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കാണിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരിലെ മുന്‍ എംപി ടിഎന്‍ പ്രതാപന്‍ സുരേഷ്‌ഗോപിക്കെതിരേ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച് കേസും കൊടുത്തിരിക്കുകയാണ്. തൃശൂരില്‍ മത്സരിച്ചപ്പോള്‍ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീടിന്റെ വിലാസത്തില്‍ 11 വോട്ടുകള്‍ ചേര്‍ത്തുവെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇപ്പോള്‍ സുരേഷ്‌ഗോപി വോട്ടുചേര്‍ത്തപ്പോള്‍ നല്‍കിയ വിലാസമുള്ള വീട്ടില്‍…
Read More » -
കോട്ടയം എംജി യൂണിവേഴ്സിറ്റി ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് എം ഫാത്തിമയ്ക്ക്
കോട്ടയം മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് നേടി എം. ഫാത്തിമ. എറണാകുളം തൃപ്പുണിത്തുറ ആർ എൽ വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻ്റ് ഫൈനാർട്സ് വിദ്യാർത്ഥിനിയാണ്. കൊയിലാണ്ടി കാവുംവട്ടം മേലേടത്ത് അബ്ദുൾ സലാമിൻ്റെയും നസ്റിഫയുടെയും മകളാണ് ഫാത്തിമ.
Read More » -
സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം; സഹോദരന് ഇരട്ട വോട്ട്, തൃശൂരും കൊല്ലത്തും
കൊല്ലം: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്തു വന്നത്. കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. സുരേഷ് ഗോപി തൃശൂരിലേക്കു വോട്ടു മാറ്റിയതില്‍ വിവാദമുയര്‍ന്നതിനു പിന്നാലെയാണ് സഹോദരനെതിരെ ഇരട്ട വോട്ട് ആരോപണവും. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തതില്‍ അന്വേഷണം നടത്തും. വോട്ടു മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍.പ്രതാപന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോയ്ക്കു പരാതി നല്‍കിയിരുന്നു. പരാതി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് നിയമോപദേശം തേടുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി…
Read More » -
സെക്രട്ടറിയേറ്റിന് മുന്നില്‍ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നിതിനിടെ, ഡ്രൈവറുടെ അശ്രദ്ധയെന്ന് ആരോപണം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേയാട് സ്വദേശിനിയായ ഗീത(62)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് കാര്യമായ പരിക്കുകളില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ സംഭവത്തേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രദേശത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഒരു സിസിടിവിയുണ്ട്. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഈ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ സാധിക്കുകയുള്ളൂ. പോലീസ് ഉടന്‍തന്നെ സിസിടിവി ദൃശ്യങ്ങള്‍ വാങ്ങാനുള്ള ശ്രമം നടത്തുമെന്നാണ് വിവരം.
Read More » -
പാംപ്ലാനി അവസരവാദയെന്ന് എം.വി ഗോവിന്ദന്‍; മെത്രാന്‍മാര്‍ക്ക് AKG സെന്ററില്‍നിന്ന് തീട്ടൂരംവാങ്ങണോയെന്ന് തലശേരി അതിരൂപത
കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്റെ കടന്നാക്രമണം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് വിധേയപ്പെട്ടുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഒന്ന് ജുഡീഷ്യറിയാണെങ്കില്‍, മറ്റൊന്ന് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കേരളത്തിലും ബിജെപി കള്ളവോട്ട് ചേര്‍ക്കല്‍ തുടങ്ങി. ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേര്‍ക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തിയത് നല്ല പോരാട്ടമാണെന്നും…
Read More » -
അയ്യപ്പനെ അധിക്ഷേപിക്കുന്ന പോസ്റ്റ്: രഹന ഫാത്തിമയ്ക്കെതിരെ അന്വേഷണം തുടരും; പൊലീസ് വാദം തള്ളി കോടതി
പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന പരാതിയില്‍ രഹന ഫാത്തിമയ്ക്കെതിരായ കേസിന്റെ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്താനുള്ള പൊലീസ് നീക്കത്തിനു തടയിട്ട് കോടതി. ശബരിമല അയ്യപ്പനെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ പോസ്റ്റിനെതിരായ പരാതിയില്‍ തുടരന്വേഷണം നടത്തി നടപടിയെടുക്കാന്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായില്ലെന്നാണു പൊലീസ് വാദിച്ചത്. ഇതിനെതിരെ പരാതിക്കാരന്‍ ഈ മാസം തുടക്കത്തില്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. 2018ലെ സമൂഹമാധ്യമ കുറിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതിന്റെ മാതൃ കമ്പനിയില്‍ നിന്നു ലഭ്യമായില്ലെന്ന വാദം കോടതി തള്ളി. അന്വേഷണം അവസാനിപ്പിക്കാന്‍ ഇതു മതിയായ കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മാര്‍ച്ചിലാണ് വിവരങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണു പരാതിക്കാരന്‍. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ രഹന മതവികാരം വ്രണപ്പെടുത്തും വിധം ചിത്രം പോസ്റ്റ് ചെയ്തതിനാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
Read More » -
‘എന്റെ കൈയില്‍ പല ബോംബുകളുമുണ്ട്; ഞാന്‍ പ്രസിഡന്റാകാതിരിക്കാന്‍ ഗൂഢസഗഘം ഗവേഷണം നടത്തി; സാന്ദ്രയെ പുറത്താക്കാന്‍ ചരടുവലിച്ചത് അനില്‍ തോമസ്’
കോട്ടയം: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്ന് രാജിവെച്ച ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ സിനിമ സംവിധാനംചെയ്യാന്‍ അനില്‍ തോമസ് സമീപിച്ചിരുന്നു. കഥകേട്ടശേഷം സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്ര പറഞ്ഞതോടെയാണ് അനില്‍ തോമസ് അവരെ പുറത്താക്കാന്‍ ചരടുവലിച്ചതെന്നും സജി നന്ത്യാട്ട് ആരോപിച്ചു. ‘രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും. അതുകൊണ്ടുതന്നെ നല്ല വിരോധികളുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഒരു വ്യക്തിയുണ്ട്. ഇതുവരെ ആ വ്യക്തി മറനീക്കി പുറത്തുവന്നിട്ടില്ല. ഇയാളാണ് ഇതിന്റെയെല്ലാം സൂത്രധാരന്‍. സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ചരടുവലിച്ചത് അനില്‍ തോമസ് ആണ്. ഒളിച്ചിരിക്കുന്ന വ്യക്തി ഇയാളാണ്. മുഴുവന്‍ പ്രശ്നങ്ങളും ഉണ്ടാക്കിയത് ഇയാളാണ്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ അനില്‍ തോമസ് സോപ്പിട്ടുനടന്നിരുന്നു. കഥ കൊള്ളില്ല, ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞിടത്തുനിന്ന് അവരെ തീര്‍ക്കാന്‍…
Read More »