Kerala

    • ”ബിജെപിക്കാര്‍ക്ക് അങ്ങിനെ തന്നെ വേണം, കണക്കായിപ്പോയി, കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസി; ‘; ആര്‍ ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനവുമായി മണക്കാട് സുരേഷും സന്ദീപ് വാര്യരും

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മണക്കാട് സുരേഷും സന്ദീപ് വാര്യരുമാണ് ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് ‘കാവി’വിശ്വാസികള്‍ക്ക് പറ്റിയ ‘കപട’വിശ്വാസി. ശ്രീലേഖ ഐപിഎസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയെന്ന് , ഗംഭീരം അനന്തപുരിയിലെ ബിജെപിക്കാര്‍ക്ക് അര്‍ഹതപ്പെട്ടത് തന്നെ കിട്ടി ! അഖില ലോക പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ‘ എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാന്‍ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലില്‍ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ്? വിശ്വാസ സമൂഹത്തെയോ?…

      Read More »
    • ഇത്രവലിയ നേട്ടം കൊയ്ത മേയറോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞത് എന്തിനാണെന്ന് വി. മുരളീധരന്‍ ; ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരെന്നും മേയര്‍ ആര്യയ്‌ക്കെതിരേ വിമര്‍ശനം

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്യുമെന്നും നിലവിലുള്ള സീറ്റുകളില്‍ ഭൂരിപക്ഷം കൂട്ടുമെന്നും മ്റ്റു സീറ്റുകളില്‍ ബിജെപിയ്ക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്നും വി. മുരളീധരന്‍ പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മേയര്‍ കടലാസില്‍ അവാര്‍ഡുകള്‍ വാങ്ങും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ മേയര്‍ മത്സരിക്കാത്തത്. ഇത്രയും വലിയ നേട്ടം കൊയ്ത ആളോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ മുക്ത കേരളത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടത്തിയതെന്നും 500 രൂപ വിലയുള്ള കിച്ചണ്‍ ബിന്നിന് ഈടാക്കിയത് 1800 രൂപയാണെന്നും ആരോപിച്ചു. അതിന്റെ പ്രയോജനം കിട്ടിയത് ജനങ്ങള്‍ക്കല്ല. നടക്കാത്ത പൊങ്കാലയുടെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരാണ്. തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണെന്നും 2015 മുതല്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപിയും സിപിഐഎമ്മുമാണ് മുന്നില്‍ വരുന്നതെന്നും…

      Read More »
    • 93 ല്‍ 70 ലും സിപിഐഎം മത്സരിക്കും, സിപിഐ 17 സീറ്റുകളിലും ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശബരീനാഥന് എതിരാളിയാകുക മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ; ആര്‍ ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ശബരീനാഥനെതിരെ മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത ആര്‍ മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള 93 സീറ്റുകളില്‍ 70 സീറ്റില്‍ സിപിഐഎമ്മും 17 സീറ്റുകളില്‍ സിപിഐയും മത്സരിക്കും. കെ മാണി ഗ്രൂപ്പും ആര്‍ജെഡിയും മൂന്ന് സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഐഎന്‍എല്‍ ഒരു സീറ്റിലും മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിന്റെ മകള്‍ തൃപ്തി രാജും മത്സരിക്കും. എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി…

      Read More »
    • കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശ്ശൂരിൽ ഒന്നന്വേഷിച്ചേക്ക്… തൃശ്ശൂർ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും, ബിജെപിക്കുതന്നെ സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വൻ മുന്നേറ്റമുണ്ടാകും- പ്രവചിച്ച് സുരേഷ് ​ഗോപി എംപി

      തൃശ്ശൂർ: കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ നേരെ തൃശ്ശൂരിലേക്കു വച്ചുപിടിച്ചാൽ മതി. അവിടെ ഒന്നന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വമ്പിച്ച മുന്നേറ്റമുണ്ടാകും. തൃശൂരിലെ സ്ഥാനാർഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ബിജെപി പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കേരളത്തിലെ ജനങ്ങൾക്കു ബിജെപിയിലുള്ള പ്രതീക്ഷ വർധിച്ചിരിക്കുന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞാണ് ഞാനിക്കാര്യം പറയുന്നത്. ഒരു കൗൺസിലറെ പോലും മോഹിക്കാൻ കഴിയാത്ത ഡിവിഷനിൽ നിന്ന് കിട്ടുന്ന പൾസ്, അത് കേരളത്തിന്റെ പൾസാണ്. 2024 ജൂൺ നാലിനു ശേഷം കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശ്ശൂരിൽ അന്വേഷിക്കണം. ഭരണത്തിൽ ജനങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ ഒരു ഭീഷണിയായിരിക്കും ഞങ്ങളുടെ സാന്നിധ്യം- സുരേഷ് ​ഗോപി പറഞ്ഞു. അതുപോലെ കേരളത്തിന്റെ മനസാക്ഷിക്ക്, കേരളത്തിൻറെ ദാരിദ്ര്യമുഖത്തിന് വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ ഇല്ലായോ എന്നത് എൻറെ കൂട്ടത്തിലുള്ള ആൾക്കാരോ ഇപ്പോൾ ഭരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവരോ അല്ല പറയേണ്ടത്. അത് കേരളത്തിലെ ജനസമൂഹം പറയണം. വട്ടവട പറയുമോ?, അവിടെ ഞാൻ കണ്ട…

      Read More »
    • ജാതി മതത്തിൻറെ പേരിൽ വോട്ട് ചോദിക്കണ്ട, ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുത്,  മാധ്യമങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകം!! വോട്ടെടുപ്പിന് വെബ് കാസ്റ്റിങ്, പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല- പെരുമാറ്റച്ചട്ടം നിലവിൽ വന്നു

      തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ഏഴു ജില്ലകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒമ്പതിനും ബാക്കി ഏഴ് ജില്ലകളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11നുമായിരിക്കും നടക്കുക. ഡിസംബർ 13നായിരിക്കും വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൻറെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നവംബർ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള തീയതി നവംബർ 21 വരെ നൽകാം. സൂഷ്മ പരിശോധന നവംബർ 22 ശനിയാഴ്ച. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 24. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിർദേശ പത്രിക നൽകാം. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും. ഇത് ഡിസംബർ 9 ചൊവ്വാഴ്ചയായിരിക്കും. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോ‍ട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് ഡിസംബർ 11 വ്യാഴാഴ്ച നടക്കും. ഡിസംബർ 13നാണ് വോട്ടെണ്ണൽ. തെരഞ്ഞടുപ്പ് നടപടി…

      Read More »
    • പത്മജ വേണുഗോപാല്‍ ബിജെപിയുടെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ; കോണ്‍ഗ്രസ് വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷ ; വെറും പ്രതീക്ഷമാത്രമെന്ന് കോണ്‍ഗ്രസ് ; ഒന്നും സംഭവിക്കില്ലെന്ന് സിപിഎം; കാലം മാറി കഥ മാറുമെന്ന് ബിജെപി;

      തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍നിര്‍ത്തി തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ ബിജെപി ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്്ക്കാണെന്നതിനാല്‍ ബിജെപിക്ക് വേണ്ടി പത്മജയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരത്തിനറങ്ങിയാല്‍ തൃശൂര്‍ കോര്‍പറേഷനിലെ 56 ഡിവിഷനുകളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് ഇതുവരെയും നല്ലൊരു പദവി ബിജെപിയില്‍ ലഭിച്ചിട്ടുമില്ല. പത്മജയുടെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ കരുണാകരപുത്രിക്കുള്ള സ്വാധീനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടക്കായി പ്രയോജനപ്പെടുത്താന്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. മുന്‍പ് കോണ്‍ഗ്രസിലിരിക്കെ പത്മജ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ജനവിധി പത്മജയ്ക്ക് അനുകൂലമായിരുന്നില്ല. പത്മജ വേണുഗോപാല്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. കെപിസിസിയുമായും തൃശൂര്‍ ഡിസിസിയുമായും നില…

      Read More »
    • സംസ്ഥാനത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് ; കേരളം ഡിസംബർ 9നും 11നും  പോളിംഗ് ബൂത്തിലേക്ക്  ; വോട്ടെണ്ണൽ ഡിസംബർ 13ന്  ; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9ന്  ; തൃശൂർ മുതൽ കാസർകോട് വരെ 11ന്

       തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  രണ്ടു ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും  തീയതികളിൽ നടക്കും.  തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് ഡിസംബർ 11 ആണ് വോട്ടെടുപ്പ്.  13  ന് വോട്ടെണ്ണൽ നടക്കും  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ്  വാർത്ത സമ്മേളനത്തിൽ  തീയതികൾ പ്രഖ്യാപിച്ചത്സ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികിയുള്ള 1199 സ്ഥാപനങ്ങളിലെ  23576 വാർഡുകളിലാണ് മത്സരം. സംസ്ഥാനത്ത്  12 0 3 5 സംവരണ വാർഡുകൾ ഉണ്ട്   284 30761 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ  1 50 18 0 1 0 സ്ത്രീ വോട്ടർമാരും  134 12 470 പുരുഷ വോട്ടർമാരും  281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുണ്ട്.  കേരളത്തിന്റെ വിധിയെഴുത്തിന് 33757 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും.  1.8 0 ലക്ഷം ഉദ്യോഗസ്ഥരും 70,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചുമതലകൾക്കുണ്ടാകും.  അന്തിമ…

      Read More »
    • പ്രവാസികളുടെ എസ്.ഐ.ആർ ആശങ്കകൾ പരിഹരിക്കാൻ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു

      മലപ്പുറം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന എസ്.ഐ.ആർ (വോട്ടർ പട്ടിക ശുദ്ധീകരണത്തിന് പ്രത്യേക തീവ്രമായ പുനഃപരിശോധന പ്രക്രിയ) സംബന്ധിച്ച് പ്രവാസികളിൽ നിലനിൽക്കുന്ന ആശങ്കകൾ ദുരീകരിക്കുന്നതിനായി ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി മലപ്പുറം എൻ.ജി.ഒ ഭവനിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. യോഗത്തിൽ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി അദ്ധ്യക്ഷൻ യു. എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. എസ്.ഐ.ആർ സംബന്ധിച്ച വിശദീകരണവും സംശയനിവാരണവും ബി.എൽ.ഒ മാരായ റഊഫ് മാസ്റ്റർ, ഗീത ടീച്ചർ എന്നിവർ നൽകി. പ്രവാസികൾക്ക് എസ്.ഐ.ആർ പ്രക്രിയയെ കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രക്രിയ പൂർണ്ണമായും സുതാര്യവും ജനഹിതപരവുമാണെന്നും ബി എൽ ഒ റഊഫ്‌ മാസ്റ്റർ പറഞ്ഞു. ടേബിൾ ടോകിൽ സംശയ നിവാരണങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. എസ്‌ ഐ ആറുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശയകുഴപ്പങ്ങൾ വിദേശത്തുനിന്നും തൽസമയം കമാൽ കളപ്പാടൻ ബി എൽ ഒ മാരോട്‌ ഉന്നയിക്കുകയും അവർ അതിനുള്ള മറുപടിയും നൽകി. പ്രവാസികളുടെ വോട്ടവകാശ സംരക്ഷണത്തിനും വോട്ടർ പട്ടികയിലെ വിശ്വാസ്യത…

      Read More »
    • ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്നു, പിന്നാലെ വാഹനമോഷണക്കേസിൽ അറസ്റ്റിൽ!! പോലീസ് പിടിലായയുടൻ നെഞ്ചുവേദന… തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാക്കിയ പ്രതി ജനൽവഴി ചാടിപ്പോയി

      തിരുവനന്തപുരം: നെഞ്ചുവേദനയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ച പ്രതി ചാടിപ്പോയി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി ഇന്നു പുലർച്ചെയാണ് ജനൽവഴി ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. അതേസമയം നിരവധി കേസിൽ പ്രതിയായ രാജീവ് ശനിയാഴ്ച വാഹനമോഷണക്കേസിലാണ് പിടിയിലായത്. പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.      

      Read More »
    • പേടിക്കണ്ട ലോഡ് ഷെഡിംഗ് ഇല്ല ; കേരളത്തില്‍ ഒരു മാസം വൈദ്യുതി ഉത്പാദനമുണ്ടാവില്ല ; ഇടുക്കി വൈദ്യുതി നിലയം നാളെ മുതല്‍ ഒരു മാസം അടച്ചിടും ; പവര്‍കട്ടോ ലോഡ്‌ഷെഡിംഗോ ഉണ്ടാകില്ലെന്ന് വൈദ്യതിമന്ത്രി

        ഇടുക്കി : ഇടുക്കി വൈദ്യുതി നിലയത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഒരു മാസത്തേക്ക് വൈദ്യുതിനിലയം അടച്ചിടും. സംസ്ഥാനത്ത് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. വൈദ്യുതി ഉത്പാദനമുണ്ടാവില്ലെങ്കിലും കേരളത്തില്‍ ഇതുമൂലം ലോഡ്‌ഷെഡിംഗോ പവര്‍കട്ടോ ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. നിര്‍മ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായാണ് ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടുന്നത്. ജനറേറ്ററുകളുടെ വാള്‍വുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാല്‍ സുരക്ഷയെ ബാധിക്കുമെന്നും ചില വാള്‍വുകളില്‍ ഗുരുതര പോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വൈദ്യുതി നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വില്‍പ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ കൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും, വൈദ്യുതി നിരക്ക് വര്‍ധനയുണ്ടാവില്ല. ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവര്‍ഹൗസ് താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇതോടെ,…

      Read More »
    Back to top button
    error: