Breaking NewsKeralaLead Newspolitics

സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം ; തദ്ദേശതെരഞ്ഞെടുപ്പി ല്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് റസാഖ് പാലേരി ; മുസ്‌ളീംലീഗിന് എതിര്‍പ്പ്

പാലക്കാട്: സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. തങ്ങള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലെന്നും ബിജെപി ഒഴികെയുള്ള രാഷ്ട്രീയകക്ഷികളുമായി ധാരണ ഉണ്ടാക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി.

പ്രാദേശികമായി നീക്കുപോക്കുകള്‍ ആരുമായും ഉണ്ടാക്കിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പറഞ്ഞു. അതേസമയം വെല്‍ഫയര്‍ പാര്‍ട്ടിയെ എതിര്‍ത്ത് മുസ്‌ളീംലീഗ് രംഗത്ത് വന്നിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണമാണ് പ്രാദേശിക ലീഗ് നേതൃത്വം ഉന്നയിക്കുന്നത്.

Signature-ad

അതേസമയം മമ്പാട് പഞ്ചായത്തില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പരസ്പരം പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 18ാം വാര്‍ഡായ ഇപ്പൂട്ടിങ്ങലില്‍ യുഡിഎഫ് പിന്തുണയോട വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുബീന ചോലയില്‍ മത്സരിക്കും. ബാക്കിവരുന്ന 21 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഡിസംബര്‍ 11 നാണ് പാലക്കാട് ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും.

Back to top button
error: