Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ മന്ത്രി വീണ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്; അതിജീവിതയ്ക്ക് മന്ത്രിയുടെ ഫുള്‍ സപ്പോര്‍ട്ട്

 

തിരുവനന്തപുരം: ഹു കെയേഴ്്‌സ് എന്നല്ല വി കെയര്‍ എന്ന് പറഞ്ഞ് അതിജീവിതയ്ക്ക് മുന്നേതന്നെ ധൈര്യം നല്‍കിയ മന്ത്രി വീണ ജോര്‍ജ് അതിജീവിത പരാതി കൊടുത്തതിനു തൊട്ടുപിന്നാലെ എഫ്ബിയില്‍ അതിജീവിതയ്ക്ക് എല്ലാ പിന്തുണയും കൊടുത്തുകൊണ്ടുള്ള കുറിപ്പിട്ടു.
കേരളം നിനക്കൊപ്പമുണ്ടെന്നും പ്രിയപ്പെട്ട സഹോദരി തളരരുതെന്നുമായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റ്. പീഡന പരാതിയില്‍ ഇരയ്‌ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാല്‍ നല്‍കുമെന്ന് വീണ ജോര്‍ജ് മുന്‍പും പറഞ്ഞിരുന്നു.

Back to top button
error: