Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics
രാഹുലിന് പിന്തുണയുമായി അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലുള്ള കള്ളക്കേസുകള്‍ പലതുമുണ്ടാകുമെന്ന് അടൂര്‍ പ്രകാശിന്റെ ന്യായീകരണം; എനിക്കെതിരെയും വന്നിട്ടില്ലേയെന്നും അടൂര്‍ പ്രകാശിന്റെ ചോദ്യം

തിരുവനന്തപുരം : ഇതൊക്കെ തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന സ്ഥിരം കള്ളക്കേസുകളല്ലേ – രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് അതിജീവിത പരാതി കൊടുത്തതിനെക്കുറിച്ച് അടൂര്‍ പ്രകാശ് എംഎല്‍എയുടെ പ്രതികരണം അതായിരുന്നു. തനിക്കെതിരെയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ ന്യായീകരിച്ച് അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. പരാതി ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടയെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേസ് തെളിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോള്‍ പരാതി വരാന്‍ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.






