Kerala
-
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; മീനാക്ഷിപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ആദ്യ കുഞ്ഞും മരിച്ചത് സമാനമായ രീതിയില്‍
പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു. മീനാക്ഷിപുരം സര്‍ക്കാര്‍ ആദിവാസി ഉന്നതിയിലെ പാര്‍ഥിപന്‍ -സംഗീത ദമ്പതികളുടെ മകള്‍ കനിഷ്‌കയാണ് മരിച്ചത്.രണ്ട് വര്‍ഷം മുമ്പ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു. പാല് നല്‍കുന്നതിനിടെ കുഞ്ഞിന് അനക്കമില്ലാതായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. മരിക്കുമ്പോള്‍ 2.200ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. അതേസമയം, കുഞ്ഞ് പോഷകാഹാരക്കുറവു നേരിടുന്നിരുന്നതായി കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More » -
കഴക്കൂട്ടത്ത് കാര്‍ റേസിങ്ങിനിടെ അപകടം; യുവാവ് മരിച്ചു, യുവതികളടക്കം നാലു പേരുടെ നിലഗുരുതരം
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമിതവേഗതയില്‍ വന്ന ജീപ്പ് നിയന്ത്രണംവിട്ട് മേല്‍പ്പാലത്തിന്റെ തൂണില്‍ ഇടിച്ചു മറിഞ്ഞ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ബാലരാമപുരം സ്വദേശി ഷിബിന്‍ (28) ആണ് മരിച്ചത്. ഒരു യുവതി അടക്കം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.40 ഓടെ കഴക്കൂട്ടം ജങ്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തില്‍ ചാക്കയില്‍ നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിലെ തൂണിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റേസിങ്ങിനിടെ ഉണ്ടായ അപകടമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷിബിന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരായമുട്ടം സ്വദേശി രജനീഷ് (27), പോങ്ങുംമൂട് സ്വദേശി കിരണ്‍ (29), സിവിആര്‍ പുരം സ്വദേശി അഖില (28), കൈമനം സ്വദേശി ശ്രീലക്ഷ്മി (23) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുന്‍വശം ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
Read More » -
20 കാരിയ്ക്കും 18 വയസുള്ള സഹോദരിയ്ക്കും അഞ്ച് വര്‍ഷമായി കൊടിയ പീഡനം; കൂട്ടുനിന്നത് സ്വന്തം അമ്മയും സഹോദരിയും
തൃശൂര്‍: മുഴുപ്പട്ടിണിയില്‍ കഴിഞ്ഞ നാല് സഹോദരങ്ങളെ ആശ്രയ കേന്ദ്രങ്ങളിലെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം സാമൂഹിക നീതിവകുപ്പ് അറിഞ്ഞത്. മാനസികാസ്വാസ്ഥ്യമുള്ള 20 കാരിയും 18 വയസുള്ള സഹോദരിയും അഞ്ച് വര്‍ഷമായി പലരില്‍ നിന്നും ശാരീരിക പീഡനങ്ങള്‍ നേരിടുകയായിരുന്നുവെന്നാണ് കൗണ്‍സലര്‍മാരോട് വെളിപ്പെടുത്തിയത്. പീഡനത്തിന് കൂട്ടുനിന്നത് സ്വന്തം അമ്മയും മറ്റൊരു സഹോദരിയുമാണെന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു. അമ്മയുടെ ആണ്‍ സുഹൃത്തും സഹോദരിയുടെ മൂന്നാമത്തെ ഭര്‍ത്താവുമാണ് കുട്ടികളെ ഏറെ പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിഖില്‍ എന്ന മറ്റൊരു വ്യക്തിയെ പോക്‌സോ- ബലാത്സംഗ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ പ്രധാന പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് നാല് മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് അമ്മ വിവാഹിതയായ മൂത്ത മകളോടൊപ്പം പോയി. അച്ഛന്‍ വീട്ടില്‍ വരാതായി. പറക്കമുറ്റാത്ത രണ്ട് ആണ്‍മക്കളേയും രണ്ടു പെണ്‍മക്കളേയും വളര്‍ത്താനായി മുത്തശ്ശി വീട്ടുപണി ചെയ്ത് പണം കണ്ടെത്തി. പണമില്ലാത്തതിനാല്‍ ഇളയ മകള്‍ എട്ടില്‍ പഠനം നിര്‍ത്തി.…
Read More » -
അഭിമുഖമായും ശബ്ദ സന്ദേശമായും ഉയര്‍ന്ന പരാതികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് നേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണ സംഘം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണ സംഘം. മാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും അഭിമുഖമായും ശബ്ദ സന്ദേശമായും ഉയര്‍ന്ന പരാതികളില്‍, അതിജീവിതകളായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ശനിയാഴ്ച ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായി. സംഭവത്തില്‍ നേരിട്ട് പരാതി നല്‍കിയവര്‍ കുറവാണ്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതി നല്‍കിയവരെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങും. കൂടുതല്‍ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കില്‍ ശേഖരിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതികളാണ് ഏറെയും. ഇതുമാത്രം അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പൊലീസിനുണ്ട്. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോണ്‍ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തുകയാണ് പ്രധാനമെന്നാണ് അന്വേഷണ സംഘം വിലയിരുത്തി.
Read More » -
കണ്ണപുരം സ്‌ഫോടന കേസ്: പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കീഴറയിലെ സ്‌ഫോടനം നടന്നയിടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരം സ്‌ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കീഴറയിലെ സ്‌ഫോടനം നടന്നയിടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും. ഒളിവില്‍ പോകാന്‍ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്യും. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടനമുണ്ടായത്. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഈ വീട് വാടകയ്‌ക്കെടുത്തത് അനു മാലികാണ്.
Read More » -
കണ്ണപുരം സ്‌ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് പിടിയില്‍; കോണ്‍ഗ്രസ് ബന്ധമെന്നു സിപിഎം; അനൂപ് കുമാര്‍ പേരുമാറ്റിയത് തിരിച്ചറിയാതിരിക്കാന്‍
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി പിടിയില്‍. അനൂപ് മാലിക്ക് പിടിയിലായത് കാഞ്ഞങ്ങാട് നിന്നാണ്. കണ്ണപുരം കീഴറയില്‍ പുലര്‍ച്ചെ രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഉല്‍സവത്തിന് പടക്കങ്ങള്‍ ഉണ്ടാക്കി നല്‍കാറുള്ള മുഹമ്മദ് ആഷാം ആണ് മരിച്ചത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ ബന്ധുവായ അനൂപ് മാലിക് 2016ലെ പുഴാതി പൊടിക്കുണ്ട് സ്‌ഫോടനക്കേസിലും പ്രതിയാണ്. നാടുമുഴുവന്‍ വിറച്ച അത്യുഗ്ര സ്‌ഫോടനമാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് കണ്ണപുരം കീഴറയില്‍ സംഭവിച്ചത് . വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഉഗ്രശേഷിയുള്ള ഗുണ്ട് ആണ് പൊട്ടിയത്. വീട്ടില്‍ പടക്ക നിര്‍മ്മാണമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ കഴിഞ്ഞാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ആഷാമും പ്രതി അനൂപ് മാലിക്കും ബന്ധുക്കള്‍ ആണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അലവില്‍ വീണവിഹാറില്‍ അനൂപ്കുമാര്‍ എന്ന…
Read More » -
പുതുതായി കണ്ടെത്തിയ കിഴങ്ങുവര്‍ഗത്തിന് ഡിവൈഎസ്പിയുടെ പേര്; ഡയസ്‌കോറിയ ബാലകൃഷ്ണനി; ജൈവവൈവിധ്യ ഗവേഷണത്തോടുള്ള ആദരവ്
കാസര്‍ഗോഡ്: കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയ തദ്ദേശീയ ഇനം കിഴങ്ങ് കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ജൈവവൈവിധ്യ ഗവേഷകനും, ഡിവൈഎസ്പിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് പേരും നല്‍കി. ഇത് രണ്ടാം തവണയാണ് ഒരു സസ്യം ഡോ. ബാലകൃഷ്ണന്റെ പേരിൽ അറിയപ്പെടുന്നത്. വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയ ടൈലോഫോറ ബാലകൃഷ്ണനി എന്നതായിരുന്നു ആദ്യത്തെ അപൂർവ്വ ഇനം. പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ച്, പൂക്കളുടെ വ്യത്യാസങ്ങൾ അടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ്…
Read More » -
ആഹാരം അവനവന്റെ സ്വാതന്ത്ര്യം ; പുതിയതായി വന്ന റീജിയണല്‍ മാനേജര്‍ കാന്റീനീല്‍ ബീഫ് നിരോധിച്ചു; ബാങ്കിന് മുന്നില്‍ പൊറോട്ടയും ഇറച്ചിയും വിളമ്പി പാര്‍ട്ടി നടത്തി ജീവനക്കാര്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: ബാങ്കിന്റെ കാന്റീനില്‍ ബീഫ് നിരോധിച്ചതിനെ തുടര്‍ന്ന് ബാങ്കിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പി ജീവനക്കാരുടെ പ്രതിഷേധം. കൊച്ചിയിലെ കാനറ ബാങ്കിന്റെ ശാഖയിലെ റീജിയണല്‍ മാനേജരാണ് ഓഫീസിലെ കാന്റീനില്‍ ബീഫ് നിരോധിച്ചത്. അടുത്തിടെ ശാഖയില്‍ ചുമതലയേറ്റ ബീഹാര്‍ സ്വദേശിയായ അശ്വിനി കുമാര്‍ എന്ന ഡെപ്യൂട്ടി റീജിയണല്‍ മാനേജരാണ് ബീഫ് നിരോധനം കാന്റീനില്‍ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുമതലയേറ്റതിന് ശേഷം ഇയാള്‍ ജീവനക്കാരെ ഉപദ്രവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബീഫ് നിരോധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഭക്ഷണം എന്നത് ഭരണഘടന സംരക്ഷിക്കുന്ന വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് സംഘടന പറഞ്ഞു. അതേസമയം വിഷയത്തില്‍ ബാങ്കിന്റെ കേന്ദ്ര നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി. ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീല്‍ സാംസ്‌കാരിക സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ അപലപിച്ചു. എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും കേരളം സംഘികളുടെ…
Read More »

