Kerala

    • ആന്‍റണി രാജു തൊണ്ടി മുതൽ  മാറ്റി നൽകി തെളിവു നശിപ്പിച്ച  കേസ്; പ്രതിയുമായി സംസ്ഥാന സർക്കാർ കൈ കോർക്കുന്നോ  എന്ന്  സുപ്രീം കോടതി

           മുൻ മന്ത്രി ആന്‍റണി രാജുവിന് എതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കേസിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നൽകാത്തത് ​ഗൗരവതരമാണെന്നു ജസ്റ്റിസുമാരായ സിടി രവി കുമാർ, രാജേശ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കടുത്ത ഭാഷയിൽ വിമർശിച്ചത്. ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ആന്റണി രാജു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ചൊവ്വാഴ്ച ഈ കേസ് പരിഗണിച്ചപ്പോഴാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. സംസ്ഥാന സർക്കാർ ഈ കേസിൽ ഇതുവരെയും എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാത്തതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ‘നിങ്ങൾ കുറ്റാരോപിതനുമായി കൈ കോർക്കുകയാണോ’ എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സ്റ്റാൻഡിങ് കൗൺസലിനോടു ചോദിച്ചു. ഇക്കാരണത്താലാണോ എതിർ സത്യവാങ്മൂലം‍ സമർപ്പിക്കാൻ വൈകുന്നതെന്നും ആരാഞ്ഞു. എന്താണ്…

      Read More »
    • പേരാമ്ബ്രയില്‍ കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍

      കോഴിക്കോട് :പേരാമ്ബ്രയില്‍ കാണാതായ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂർ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ് തോട്ടില്‍ മൃതദേഹം കണ്ടത്. വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. അനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പേരാമ്ബ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് യുവതിയുടെ മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

      Read More »
    • കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി കവര്‍ന്നത് 42 പവനോളം; മുൻ ഏരിയാ മാനേജര്‍  അറസ്റ്റില്‍

      ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണംപോയ സംഭവത്തില്‍ ബാങ്കിന്റെ മുൻ ഏരിയാ മനേജർ ചേർത്തല സ്വദേശി മീരാ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് പിടികൂടിയത്. കേരളാ ബാങ്കിന്റെ നാല് ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വർണം നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റ്. ചേർത്തല നടക്കാവ് ശാഖയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്വർണം നഷ്ടപ്പെട്ടത്, 171.300 ഗ്രാം. ചേർത്തല പ്രധാന ശാഖയില്‍ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.300 ഗ്രാമും അർത്തുങ്കല്‍ ആറു ഗ്രാമും സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കുകളിലെ പണയസ്വർണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാ മാനേജരായിരുന്നു മീര മാത്യു.  ചേർത്തല, പട്ടണക്കാട്, അർത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

      Read More »
    • പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍

      പാലക്കാട്: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം കൂരിയില്‍ മുസ്തഫയെ (50) പോക്‌സോ വകുപ്പ് പ്രകാരം ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ഓട്ടോയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.  പെണ്‍കുട്ടിയും കുടുംബവും കണ്ണിയംപുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളുടെ ഓട്ടോ വിളിച്ചു പോയതാണ്. കുടുംബം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ഇരുത്തി ഡോക്ടറെ കാണാൻ പോയി. ആ സമയം ഒട്ടോയില്‍ വെച്ച്‌ മുസ്തഫ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി സംഭവം പറഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

      Read More »
    • പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങള്‍ക്ക് വിരുദ്ധം: കാന്തപുരം

      കോഴിക്കോട്: പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകുമെന്നും കാന്തപുരം പറഞ്ഞു. ബഹിരാകാശത്ത് സ്വന്തമായ നിലയം നിര്‍മിക്കാന്‍ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരില്‍ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമ വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിനു പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളില്‍ കേസ്. 124 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണു നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാര്‍ക്കെതിരെ ചുമത്തിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പിന്‍വലിക്കുമെന്ന്…

      Read More »
    • തണ്ണിമത്തനുമായെത്തിയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

      ആലപ്പുഴ: ചന്തിരൂരില്‍ തണ്ണിമത്തനുമായെത്തിയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പട്ടാമ്ബി സ്വദേശി ഇസ്മയില്‍ ആണ് മരിച്ചത്. പാലക്കാട് നിന്നും കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ ലോറിയിലെ ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും. അതേസമയം, അപകട കാരണമെന്താണെന്ന് വ്യക്തമല്ല.

      Read More »
    • ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച യുവതി പിടിയില്‍

      കൊച്ചി: എറണാകുളം  പരമാര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി കുറുമാരി(26)യെയാണ് നോര്‍ത്ത് എസ്‌ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂട്ടാളിയായ തമിഴ്‌നാട് സ്വദേശി കൗസല്യയ്ക്കായി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച്‌ നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍കാവ് സ്വദേശിനിയുടെ മാലയാണ് ഇവർ കവർന്നത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ തമിഴ് യുവതിയും സംഘവും കൃത്രിമമായി തിരക്കുണ്ടാക്കി മാല അപഹരിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് 2019 ഒക്ടോബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു പവന്‍റെ സ്വര്‍ണമാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

      Read More »
    • മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

      മലപ്പുറം: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. പന്തല്ലൂർ കടമ്ബോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങല്‍(36) ആണ് മരിച്ചത്. പൊലീസ് മർദനമാണു മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പാണ്ടിക്കാട്ട് യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിച്ചത്. പൊലീസ് സ്റ്റേഷനു പുറത്തുള്ള ഒരു കെട്ടിടത്തില്‍ വച്ച്‌ യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായാണ് വിവരം. ഇതിനിടെ കുഴഞ്ഞുവീണ യുവാവിനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

      Read More »
    • നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രോ

      കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും മോഹൻബഗാനും തമ്മിൽ നടക്കുന്ന ഐഎസ്‌എൽ മത്സരത്തെ തുടർന്ന് നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്‌എല്‍ മത്സരത്തിന്‍റെ ഭാഗമായി ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍നിന്ന് രാത്രി 11.30 വരെ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. സ്‌റ്റേഡിയം സ്‌റ്റേഷനില്‍നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമായിരിക്കും അധിക സര്‍വീസ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് മുന്‍കൂട്ടി വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു.

      Read More »
    • ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച്‌ ജീവനൊടുക്കി; സംഭവം പാലക്കാട്

      പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച്‌ ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ കവിത തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് സുരേഷ് കവിതയെ കൊടുവാള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഭാര്യ വീണതിന് പിന്നാലെ ഇയാള്‍ വിഷം കഴിച്ചു. വിവരമറിഞ്ഞെത്തിയവർ സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

      Read More »
    Back to top button
    error: