Breaking NewsCrimeKeralaLead Newspolitics

ജാമ്യഹര്‍ജ്ജിയിലെ വാദങ്ങള്‍ പൊളിച്ച് യുവതിയുടെ മൊഴി ; രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം, വിവാഹബന്ധം നീണ്ടത് ഒരു മാസം ; യുവതിക്കെതിരേ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി രാഹുല്‍

തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ തനിക്കെതിരേ പരാതി നല്‍കിയ യുവതിക്കെ തിരേ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി നല്‍കാന്‍ മറ്റൊ രാള്‍ യുവതിയെ സമ്മര്‍ദ്ദപ്പെടുത്തുന്നതിന്റെ രേഖകള്‍ സമര്‍പ്പിച്ചു. ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്.

ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്ന തിനുള്ള തെളിവുകളും രാഹുല്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതി നിടെ കേസില്‍ ഒളിവിലുള്ള രാഹുല്‍ ഇന്നലെയാണ് തിരുവനന്തപുരത്ത് വഞ്ചിയൂര്‍ എത്തി യിരുന്നു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്ത മാക്കി.

Signature-ad

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി പെണ്‍കുട്ടിയുടെ മൊഴി. രാഹുലിന്റെ ജാമ്യ ഹര്‍ജ്ജിയിലെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ നിര്‍ണായക മൊഴി. രാഹു ല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ മൊഴി. ഡിവോഴ്സ് ആയ തിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ല. കുഞ്ഞുണ്ടെങ്കില്‍ വീട്ടില്‍ വിവാഹത്തിന് സമ്മതി ക്കുമെന്ന് വിശ്വസിപ്പിച്ചു. ഗര്‍ഭം ധരിച്ചത് അതിനാലാണന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നല്‍കി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തില്‍ വെച്ചാണ്.

വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയില്‍ പറയുന്നു.

രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് 5 മാസത്തിന് ശേഷമാണെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. വിവാഹിതക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നല്‍കും എന്ന രാഹുലിന്റെ വാദത്തിന് എതിരെ ആണ് ഈ മൊഴി. ഭര്‍ത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടത് എന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുമുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവങ്ങള്‍ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളര്‍ന്നതും പിന്നീട് ലൈംഗികബന്ധത്തില്‍ എത്തിയത് എന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: