നാടാകെ മാങ്കൂട്ടത്തിലിനെ തെരയുമ്പോള്‍ എല്ലാവരേയും വെട്ടിച്ച് രാഹുല്‍ തലസ്ഥാനത്ത്; ഒളിവില്‍ നിന്നുമെത്തി രാഹുല്‍ അഭിഭാഷകന്റെ ഓഫീസിലെത്തി; മുന്‍കൂര്‍ ജാമ്യത്തിന്റെ വക്കാലത്ത് ഒപ്പിട്ടു; അന്തം വിട്ട് പോലീസ്

തിരുവനന്തപുരം: നാടുമുഴുവന്‍ പോലീസും സിപിഎം – ബിജെപി പ്രവര്‍ത്തകരും ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു പൂച്ചക്കുഞ്ഞു പോലുമറിയാതെ രാഹുല്‍ തലസ്ഥാനത്തെത്തി അഭിഭാഷകന്റെ ഓഫീസില്‍ ചെന്ന് മുന്‍ജാമ്യാപേക്ഷയുടെ വക്കാലത്തില്‍ ഒപ്പിട്ടു വീണ്ടും മുങ്ങി.
രാഹുല്‍ ഇന്നലെയാണ് തിരുവനന്തപുരത്തെത്തി ഇത്രയും അഭ്യാസം കാണിച്ചത്. തനിക്കെതിരെ അതിജീവിത പരാതി കൊടുത്ത അതേ തിരുവനന്തപുരത്തു വെച്ചു തന്നെ അഭിഭാഷകനെ കണ്ട് വക്കാലത്ത് ഒപ്പിട്ട് രാഹുല്‍ വീണ്ടും ഒളിവില്‍ പോയെന്നത് പോലീസിന് കനത്ത നാണക്കേടായിട്ടുണ്ട്.
രാഹുലിനെ പോലെ ഇത്രയും പ്രശസ്തനായ ഒരാള്‍ തിരുവനന്തപുരത്ത് അഭിഭാഷകനെ കാണാനെത്തിയെന്നത് നാടാകെ തിരച്ചില്‍ വ്യ്പിപ്പിച്ചിരുന്ന പോലീസിന് കണ്ടെത്താനായില്ലെന്ന് ആഭ്യന്തരവകുപ്പിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നലെയാണ് തിരുവനന്തപുരത്തെത്തി തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ട് ഒരിക്കല്‍ കൂടി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് ഇന്നലെ രാഹുല്‍ തലസ്ഥാനതെത്തി നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നായിരുന്നു. പാലക്കാട് എംഎല്‍എ ഓഫീസെല്ലാം പൂട്ടിയിട്ട നിലയിലായിരുന്നു. ഇതിനിടെയാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി ലുക്ക്ഔട്ട് സര്‍ക്കുലറും പോലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുല്‍ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ചയായിരിക്കും പരിഗണിക്കുക. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍, ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മുമ്പായി രാഹുലിന്റെ അറസ്റ്റ് ഉണ്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്ത് നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചുപോയിരുന്നോ എന്ന കാര്യത്തിലടക്കം വിവരമില്ല. പാലക്കാട് വിട്ടാല്‍ അത് മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്നാണ് രാഹുലിന് ലഭിച്ച നിയമോപദേശം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്. രാഹുലിന്റെ ഡ്രൈവറും പേഴ്‌സണല്‍ അസിസ്റ്റന്റ് ഫസലും പാലക്കാട് ഉണ്ട്. അതേസമയം, ഫസലിന്റെ ഫോണ്‍ കഴിഞ്ഞ ദിവസം മുതല്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്ന് രാവിലെ ഫസലും ഡ്രൈവറും എംഎല്‍എ ഓഫീസിലെത്തിയിരുന്നു.

ഇതിനിടെ, ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളും പുറത്തവന്നിരുന്നു.
യുവതിയുടെ മൊഴിയിലെ വിവരങ്ങള്‍
രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നുമാണെന്നും വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നുമാണ് യുവതിയുടെ നിര്‍ണായക മൊഴി. ആദ്യ വിവാഹം നടന്നത് 2024 ആഗസ്റ്റ് 22ന് ക്ഷേത്രത്തില്‍ വെച്ചാണെന്നും വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും യുവതി പറയുന്നു. നാലു ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചതെന്നും ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണെന്നും യുവതി പറയുന്നു. വിവാഹിതക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നല്‍കുമെന്ന രാഹുലിന്റെ വാദത്തിനെതിരാണ് യുവതിയുടെ മൊഴി. ഭര്‍ത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍. അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും ഭര്‍ത്താവിന്റെ ഉപദ്രവങ്ങള്‍ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ രാഹുലിന്റെ വാദം
പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നില്‍ സിപിഎം -ബിജെപി ബന്ധമുണ്ടെന്നുമാണ് പ്രധാന വാദം. ഫെയ്‌സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും ഈ ബന്ധത്തിനിടയില്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെന്നും രാഹുല്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഗര്‍ഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് രാഹുലിന്റെ വാദം.പരാതിക്കാരി സ്വയമാണ് മരുന്ന് കഴിച്ചതെന്നും ഭര്‍ത്താവിനൊപ്പം താമസിക്കുന്ന യുവതി ഗര്‍ഭിണി ആണെങ്കില്‍ തന്നെ അതിന് ഉത്തരവാദി ഭര്‍ത്താവാണെന്നുമായിരുന്നു രാഹുലിന്റെ വാദം.






