Kerala

    • ശോഭാ സുരേന്ദ്രനെതിരെ ക്രമിനല്‍ മാനനഷ്ട കേസുമായി  കെ സി വേണുഗോപാല്‍ 

      ആലപ്പുഴ: ശോഭ സുരേന്ദ്രനെതിരെ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാല്‍ ക്രമിനല്‍ മാനനഷ്ട കേസ് നല്‍കി. ആലപ്പുഴ സൗത്ത് പൊലീസിലാണ് കേസ് നല്‍കിയിരിക്കുന്നത്. ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്ബാദിച്ചു എന്നായിരുന്നു  ശോഭാ സുരേന്ദ്രൻ്റെ ആരോപണം. രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികള്‍ ഉണ്ടാക്കിയെന്നും കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

      Read More »
    • മൂന്നാറില്‍ ‘കട്ടക്കൊമ്പന്‍’, നേര്യമംഗലത്ത് ‘ഒറ്റക്കൊമ്പന്‍’; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

      ഇടുക്കി: മൂന്നാറിലും നേര്യമംഗലം കാഞ്ഞിരവേലിയിലും ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് പാര്‍വതി ഡിവിഷനിലാണ് രാവിലെ എട്ടുണിയോടെയാണ് കാട്ടാനയെത്തിയത്. അടുത്തിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് സംശയം. ലയങ്ങള്‍ക്ക് സമീപമെത്തിയ കൊമ്പന്‍ താമസക്കാരില്‍ പരിഭ്രാന്തി പരത്തി. ബഹളം വെച്ചിട്ടും കാട്ടാന സ്ഥലത്തു നിന്നും പോയില്ല. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. അടുത്തിടെ ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയതും കട്ടക്കൊമ്പനാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡ്രോണ്‍ പരിശോധനയും ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തി എന്നു പറയപ്പെടുന്ന സ്ഥലത്താണ് വീണ്ടും കട്ടക്കൊമ്പനെത്തിയത്. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചതായാണ് വിവരം. അതിനിടെ, അടുത്തിടെ കാട്ടാന വീട്ടമ്മ ഇന്ദിരയെ കൊലപ്പെടുത്തിയ നേര്യമംഗലം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. രാത്രി പ്രദേശത്ത് ഇറങ്ങിയ ഒറ്റക്കൊമ്പന്‍ പുലര്‍ച്ചെയാണ് കാടുകയറിയത്. കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് വ്യാപകമായി കൃഷിനാശമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഭാസ്‌കരന്‍, രവി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. നാലേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചതായാണ്…

      Read More »
    • അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിർമാണം ഏറ്റെടുത്ത് കെ റെയില്‍ ;  3800 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

      തിരുവനന്തപുരം:ശബരി റെയില്‍പാത നിർമാണത്തിന്റെ ചുമതല ഏറ്റെടുക്കാൻ  കേരള റെയില്‍ ഡവലപ്മെന്റ് കോർപ്പറേഷൻ.കേരളവും കേന്ദ്രവും ചേർന്നു പണം മുടക്കുന്ന റെയില്‍വേ മേല്‍പാലങ്ങളുടെ നിർമാണം നിലവില്‍ കെ റെയിലിനെ ഏല്‍പിച്ചിട്ടുണ്ട്. അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിർമാണമാണ് കെ റെയില്‍ ഏറ്റെടുക്കുന്നത്.കേന്ദ്ര-കേരള സർക്കാരുകള്‍ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയിലാണ്  കെ റെയിലിനെ ഏൽപ്പിക്കുന്നത്. കെ റെയില്‍ സമർപ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം അംഗീകാരം നല്‍കിയിരുന്നു ചെലവിന്റെ പകുതിയായ 1900 കോടി രൂപ കേരളം വഹിക്കണം.

      Read More »
    • ശോശാമ്മ ജോർജ് അന്തരിച്ചു

         കോട്ടയം: വാകത്താനം കൈതയിൽ വാഴയ്ക്കൽ  ശോശാമ്മ ജോർജ് (തങ്കമ്മ 81) അന്തരിച്ചു. മലയാള മനോരമ മുൻ ഉദ്യോദ്ഗസ്ഥൻ  പരേതനായ വി.എം ജോർജിന്റെ ഭാര്യയാണ്. പുതുപ്പള്ളി കല്ലുശ്ശേരിൽ കുടുബാഗമാണ്   പരേത. മക്കൾ: അഡ്വ. വിനോ വഴയ്ക്കൻ, (കേരള ഹൈക്കോടതി അഭിഭാഷകൻ) മിനിമോൾ മണവാളൻ (യു.എസ്.എ) മരുമക്കൾ ഡോ നിഷ കുരുവിള (പ്രിൻസിപ്പൽ, കല്ലൂപ്പാറ എഞ്ചിനീയറിങ്ങ് കോളജ്) ബിന്നി മണവാളൻ (യു.എസ്.എ). മൃതശരീരം നാളെ (വ്യാഴം) വൈകുന്നേരം 4.30 ന്   ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വാകത്താനം ജെറുശലേം സെൻ്റ് മേരീസ്  ഓർത്തഡോസ്പള്ളിയിൽ.

      Read More »
    • പൂതനയുടെ വേഷം കെട്ടി ഡ്രൈവിങ് സ്‌കൂള്‍ ഉടമ; കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം

      തൃശ്ശൂര്‍ : കെട്ടിവലിക്കുന്ന ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന പൂതനയെ പ്രതീകാത്മകമായി മുന്നില്‍നിര്‍ത്തി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം. സൗകര്യങ്ങള്‍ ഒരുക്കാതെ പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നതിനെതിരേയായിരുന്നു പ്രതിഷേധം. ജില്ലാ ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൗണ്‍സിലറും ഡ്രൈവിങ് സ്‌കൂള്‍ ഉടമയുമായ സി.പി. പോളി ഉദ്ഘാടനം ചെയ്തു. പെപ്പിന്‍ ജോര്‍ജ് പ്രതീകാത്മകമായി പൂതനയുടെ വേഷമിട്ടു. കെ.എന്‍. മോഹനന്‍ അധ്യക്ഷനായി. പി.കെ. രമേശന്‍, ഷിന്റോ റാഫേല്‍, ഗിനോഷ് കുമാര്‍, ജിന്‍സോ, ഷിജു, ഗീത, ജെ.പി. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

      Read More »
    • ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല, ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്; പദ്മജയുടെ ബിജെപി പ്രവേശത്തില്‍ സുരേഷ് ഗോപി

      തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ”ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. അവരുടെ ഇഷ്ടം രേഖപ്പെടുത്തി ദേശീയ നേതൃത്വം അവരെ നിരാകരിച്ചില്ല. സ്വീകരിച്ചു. അവരെ എന്റെ നേതാക്കള്‍ സ്വീകരിച്ചു എന്നുപറഞ്ഞാല്‍ എനിക്ക് സ്വീകാര്യമായിരിക്കണം. പെങ്ങള്‍ ആങ്ങള എന്നത് അവര്‍ ആദ്യം നിശ്ചയിക്കട്ടെ. കല്യാണിക്കുട്ടിയമ്മയെ വരെ ചോദ്യം ചെയ്തിട്ടില്ലേ?. അപ്പോ ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തമ്മില്‍ തീരുമാനിക്കട്ടെ”- സുരേഷ് ഗോപി പറഞ്ഞു ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നല്‍കട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

      Read More »
    • നെതർലൻഡ്സിൽ  ജോലി വാഗ്ദാനംചെയ്തു തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

      തൃശൂർ: നെതർലൻഡ്സില്‍ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ നെടുപുഴ പോലീസ് പിടികൂടി. വടൂക്കര എകെജി നഗർ സ്വദേശി പുതിയവീട്ടില്‍ പി.ആർ. പ്രേംകുമാറാണ് (36) അറസ്റ്റിലായത്. 2023 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. പല സമയങ്ങളിലായി 1,75,000 രൂപ വാങ്ങിയശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പണം തിരികെ നല്കാനും തയാറായില്ല. തുടർന്നു ജനുവരിയില്‍ പരാതിക്കാരൻ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ പ്രതി തമിഴ്നാട്, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നു വിവരം ലഭിച്ചു. പ്രതി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. നെടുപുഴ ഇൻസ്പെക്ടർ ഗോപകുമാർ, എസ്‌ഐ സന്തോഷ്കുമാർ, സിസിപിഒ ജോഷി ജോർജ് എന്നിവരാണു കേസ് അന്വേഷിച്ചത്.

      Read More »
    • നഗ്നഫോട്ടോ അയച്ച്‌ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേര്‍ പിടിയില്‍

      എടക്കര: മോർഫ് ചെയ്ത നഗ്നഫോട്ടോകള്‍ അയച്ചുകൊടുത്ത് എടക്കര സ്വദേശിനിയില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഓണ്‍ലൈൻ തട്ടിപ്പുകാരായ മൂന്നു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറമ്ബത്ത് സുമിത് കൃഷ്ണൻ (21) എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ എസ്. അനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ സൈബർ കാർഡ് എന്ന ആപ്പിലൂടെ 4000 രൂപ വായ്പയെടുത്ത പരാതിക്കാരി പലിശയടക്കം തിരിച്ചടവ് പൂർത്തിയാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്തപക്ഷം മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. പലതവണയായി 43,500 രൂപയാണ് സംഘം കൈവശപ്പെടുത്തിയത്.

      Read More »
    • വിവാഹദിനം അപകടത്തില്‍പെട്ട വരൻ മരിച്ചു

      കൊടുങ്ങല്ലൂർ: വിവാഹദിനത്തിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വരൻ മരിച്ചു.നാലര മാസത്തോളം ചികിത്സയിലിരുന്ന ശേഷമായിരുന്നു മരണം. എടവിലങ്ങ് കാര ചാണാശ്ശേരി സത്യന്റെ മകൻ സുജിത്ത് (33) ആണ് മരിച്ചത്. 2023 ഒക്ടോബർ 22നായിരുന്നു സുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എറണാകുളം നായരമ്ബലം സ്വദേശിനിയായ യുവതിയെയാണ് മിന്നുചാർത്താനിരുന്നത്. രാവിലെ 10നായിരുന്നു മുഹൂർത്തം. അന്നേ ദിവസം പുലർച്ചെ 5.30ന് അഴീക്കോട് മേനോൻ ബസാറില്‍ വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് ഓർഡർ നല്‍കിയ മത്സ്യം എടുക്കാൻ ബൈക്കില്‍ അഴീക്കോട് ജെട്ടിയിലേക്ക് പോകുന്നതിന്നിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സുജിത്തിന് ഇതിനകം ആറോളം ആശുപത്രികളില്‍ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

      Read More »
    • മൂന്നുകോടിയിലധികം തട്ടിയ കേസില്‍ യുവതി പിടിയില്‍ 

      കോഴിക്കോട്: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് പലരുടെയും കൈയില്‍നിന്ന്  മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. തിരുവനന്തപുരം മലയിൻകീഴ് മൈക്കിള്‍ റോഡില്‍ ശാന്തൻമൂല കാർത്തിക ഹൗസില്‍ ബി.ടി. പ്രിയങ്ക(30)യെയാണ് തിരുവമ്ബാടി എസ്.ഐ. സി.ആർ. അരവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തുവെച്ച്‌ അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ തട്ടിപ്പുനടത്തിയതായി തിരുവമ്ബാടി പോലീസില്‍ ലഭിച്ച പരാതിയിന്മേലാണ് അറസ്റ്റ്. കൊച്ചി കടവന്ത്രയില്‍ ട്രേഡിങ് ബിസിനസ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം പേരുടെ കൈയില്‍നിന്ന് കോടികള്‍ കൈപ്പറ്റി ആഡംബരജീവിതം നയിക്കുകയായിരുന്നു.പ്രിയങ്കയുടെപേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കരമന, കടവന്ത്ര ഉള്‍പ്പെടെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു.

      Read More »
    Back to top button
    error: