Kerala

    • നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറിയത് മൂന്ന് വീടുകളിലേക്ക്; കോഴിക്കോട് ഒഴിവായത് വൻ ദുരന്തം

      കോഴിക്കോട്: നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇടിച്ചു കയറി രണ്ട് വീടിന്റെ മതിലുകളും ഒരു വീടിന്റെ സണ്‍ഷേഡും തകര്‍ന്നു. ഡ്രൈവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. സാരമായി പരുക്കേറ്റ ഡ്രൈവര്‍ മാറാട് സ്വദേശി വിപിനി(29) നെയും ബസ് ജീവനക്കാരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്ബിളിപ്പറമ്ബ്- മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.എം.എ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒടുമ്ബ്ര കാവില്‍താഴം റോഡ് കമ്ബിളിപ്പറമ്ബില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്.കമ്ബിളിയില്‍ ഹൗസില്‍ ചേക്കുട്ടിയുടെ വീടിന്റെ ഗേറ്റും മതിലും അരുണ്‍ കുമാറിന്റെ മതിലും പൊന്‍മാടത്ത് സക്കീറിന്റെ വീടിന്റെ സണ്‍ഷേഡുമാണ് തകര്‍ന്നത്. സീറ്റിനും സ്റ്റിയറിങ്ങിനും ഇടയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ മീഞ്ചന്ത ഫയര്‍ഫോഴസ് എത്തിയാണ് രക്ഷപ്പെടുത്തിയത്

      Read More »
    • മാനസിക രോഗിയായ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റില്‍

      തിരുവനന്തപുരം: മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. നെടുമങ്ങാട് കല്ലിയോട് തീർദ്ധംങ്കര പാർവതി ഭവനില്‍ ബൈജു ഇന്ന് വിളിക്കുന്ന രാജേഷ്കുമാറിനെ(53)യാണ് തിരുവനന്തപുരം റൂറല്‍ എസ്പി കിരണ്‍ നാരായണന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 27 രാത്രി 9 മണിയോടെയാണ് ബൈജു മാനസിക രോഗിയായ 51 വയസുള്ള അയല്‍വാസിയായ സ്ത്രീയെ ആരും ഇല്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം ഇരുകാലുകളും കൂട്ടിപ്പിടിച്ചു വലിച്ചുകൊണ്ട് ബൈജുവിന്റെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചത്.  ഇത് അയല്‍വാസിയായ യുവാവ് കാണുകയും യുവാവ് പഞ്ചായത്ത്‌ മെമ്ബറെയും മറ്റ്‌ നാട്ടുകാരെയും വിവരം അറിയിക്കുകയുമായിരുന്നു. ആളുകൾ കൂടിയതോടെ ഇയാൾ വീടിന്റെ പുറകു വശം വഴി ഓടി രക്ഷപ്പെട്ടു. ഒളിവില്‍ പോയതിനെ തുടർന്നാണ് പ്രത്യേക അന്വഷണസംഘം രൂപീകരിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി ബി ഗോപകുമാർ, നെടുമങ്ങാട് ഇൻസ്‌പെക്ടർ അനീഷ്  എസ്‌ഐ ഷിബു, സജു സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരാണ് ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

      Read More »
    • പിറന്നാള്‍ സമ്മാനമായി വാങ്ങിയ ബൈക്ക് മെട്രോപില്ലറിലിടിച്ച്‌ യുവാവ് മരിച്ചു

      കൊച്ചി: പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ എളംകുളത്ത് മെട്രോപില്ലറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണംതറയില്‍ കാഥിനാഥദുരൈയുടെ മകൻ നിഥിൻനാഥനാണ് (23) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. അമ്മ ഷൈനിയെ വൈറ്റില ജനതയിലുള്ള ഷോറൂമിലിരുത്തിയശേഷം ബൈക്കുമായി കടവന്ത്ര ഭാഗത്തേക്ക് വരികയായിരുന്നു നിഥിൻ. എളംകുളത്തെത്തിയപ്പോള്‍ ബൈക്ക് 825-ാംനമ്ബർ പില്ലറിലിടിക്കുകയായിരുന്നു. ഓടിക്കൂടിയവർ ഉടനെ വൈറ്റില വെല്‍കെയർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഥിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഡ്യൂക്ക് ബൈക്ക് വേണമെന്നത്. ഇതിനായി പണം സ്വരൂപിച്ച്‌ വരികയായിരുന്നു. അഡ്വാൻസ് കൊടുത്തശേഷം ഇന്നലെയാണ് ഷോറൂമിലെത്തിയത്. മാർച്ച്‌ 15നാണ് നിഥിന്റെ പിറന്നാള്‍. മൂന്നുവർഷംമുമ്ബുണ്ടായ ബൈക്ക് അപകടത്തില്‍ നിഥിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോതമംഗലത്തുവച്ച്‌ പോസ്റ്റില്‍ ബൈക്കിടിച്ച്‌ ഓടയില്‍വീണ് പരിക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കളമശേരി സ്കോഡ ഷോറൂമിലെ മെക്കാനിക്കാനാണ് നിഥിൻ. മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയില്‍. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

      Read More »
    • സ്കൂള്‍ ബസിടിച്ച്‌ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

      മാനന്തവാടി: സ്കൂള്‍ ബസ് തട്ടി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കമ്ബളക്കാട് പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തില്‍ ജിനോ ജോസ്, അനിത ദമ്ബതികളുടെ മകനായ ഇമ്മാനുവല്‍ (5) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ആണ് അപകടം.ബസില്‍ നിന്നിറങ്ങിയ സഹോദരിയുടെ അടുത്തേക്ക് എത്തിയ ഇമ്മാനുവല്‍ അബദ്ധത്തില്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ഏറിക്ക, ഏയ്ഞ്ചല്‍, ആല്‍ബിൻ

      Read More »
    • ആവശ്യം കേന്ദ്ര സഹമന്ത്രി സ്ഥാനം; പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക്

      ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് ഉറപ്പായി. പത്മജ വേണുഗോപാല്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. പത്മജയുമായി ബിജെപി നേതാക്കള്‍ ചർച്ച പൂർത്തിയാക്കി കഴിഞ്ഞു. കോണ്‍ഗ്രസിനെ കൈവിടുന്നതിന് പകരം രാജ്യസഭാ സീറ്റാണ് കേന്ദ്ര ഭരണ പാർട്ടി കോണ്‍ഗ്രസ് നേതാവായ മുൻ മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഓഫർ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിച്ച പത്മജ ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. ഇന്നോ നാളെയോ ബിജെപി ആസ്ഥാനത്തെത്തി അവർ അംഗത്വം സ്വീകരിക്കും എന്നാണ് സൂചന. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപിയില്‍ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്ന പോസ്റ്റും പത്മജ  ഡിലീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ പത്മജ നിഷേധിച്ചിരുന്നു. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് അവർ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഈ പോസ്റ്റാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.

      Read More »
    • റാന്നിയിൽ തീപിടിത്തം; പലതും അശ്രദ്ധ മൂലമെന്ന് അധികൃതര്‍

      റാന്നി: റാന്നിയിലും പരിസരത്തും വർധിക്കുന്ന തീപിടിത്തങ്ങള്‍ അശ്രദ്ധമൂലമെന്ന് അധികൃതർ. കാടുപിടിച്ച പുരയിടങ്ങളിലും പുറമ്ബോക്കിലും കാട് ഇല്ലാതാക്കാൻ തീയിടുന്നതാണ് അഗ്നിരക്ഷാ സേനക്ക് വിനയാകുന്നത്. ഫെബ്രുവരി മുതല്‍ മാർച്ച്‌ ആദ്യവാരം വരെ 78ഓളം വലുതും ചെറുതുമായ തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഉതിമൂട് വലിയ കലുങ്കില്‍ പുറമ്ബോക്ക് ഭൂമിയില്‍ രാത്രി സാമൂഹിക വിരുദ്ധരിട്ട തീ ദിവസങ്ങളോളം നീറിപ്പുകയുകയായിരുന്നു. ഉതിമൂട് വലിയ കലുങ്ക്, പുതുശ്ശേരിമല, കുരുമ്ബൻ മൂഴി, ഊട്ടുപാറ, കരികുളം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തം നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് ദുരന്തത്തിലേക്ക് മാറാതിരുന്നത്. കൃഷിയിടങ്ങളില്‍ കാട് തീ ഇട്ട് നശിപ്പിക്കുന്നവർ കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് അഗ്നിരക്ഷാ സേനയുടെ അഭ്യർഥന. കാട് നശിപ്പിക്കാൻ ഇടുന്ന തീ പൂർണമായും അണഞ്ഞുവെന്ന് ഉറപ്പുവരുത്തണം.

      Read More »
    • സംഘർഷത്തിനിടയിലും ഇസ്രയേലിലേക്ക് മലയാളികളുടെ ഒഴുക്ക്

      തിരുവനന്തപുരം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുമ്ബോഴും അതൊന്നും കാര്യമാക്കാതെ മലയാളികള്‍ ഇസ്രയേലിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്‌. 2023 ഒക്ടോബർ 7 ന് സംഘര്‍ഷം തുടങ്ങിയ ശേഷം 500 ഓളം മലയാളികള്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ടെന്നാണ് ഇസ്രയേലിലെ മലയാളി സംഘടനകള്‍ കണക്കുകള്‍ ഉദ്ധരിച്ച്‌ വ്യക്തമാക്കുന്നത്. മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്‍ കൊല്ലപ്പെട്ടപ്പോഴാണ് യുദ്ധസാഹചര്യങ്ങള്‍ അവഗണിച്ചും മലയാളികള്‍ ഇസ്രയേലിലേക്ക് പോകുന്നുണ്ടെന്ന വിവരം പുറത്ത് വരുന്നത്. മാർച്ച്‌ 4 ന് ലെബനനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ പതിച്ചാണ് നിബിന്‍ കൊല്ലപ്പെട്ടത്. ലബനൻ അതിർത്തിയോടു ചേർന്നുള്ള ഗലീലി മേഖലയില്‍ മാർഗലിയറ്റ് എന്ന സ്ഥലത്തു തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. രണ്ട് മാസം മുന്‍പാണ് നിബിന്‍ ഇസ്രയേലില്‍ എത്തിയത്. ഇടുക്കി സ്വദേശി ബുഷ് ജോർജ്, പോള്‍ മെല്‍വിൻ എന്നിവർ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇസ്രായേൽ.സംഘർഷത്തെ തുടർന്ന് കൂടുതൽ ഒഴിവുകൾ വന്നതോടെ ഇവരുടെ ഒഴുക്ക് ഒന്നുകൂടി വർധിച്ചിട്ടുണ്ട്.നിലവിൽ മൂന്ന് ലക്ഷം ഒഴിവുകള്‍ ഇസ്രയേലില്‍…

      Read More »
    • എം പി എന്ന നിലയില്‍ കെ.സുധാകരൻ ഭൂലോക തോൽവി

      കണ്ണൂർ: ലോക്സഭാ എംപി നിലയില്‍ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ്റെ പ്രകടനം വളരെ മോശം. കേരളത്തിലെ 21 ലോക്സഭാംഗങ്ങളില്‍ ഏറ്റവും കുറവ് എംപി ഫണ്ട് വിനിയോഗിച്ചത് കണ്ണൂർ എംപി കെ സുധാകരനാണെന്ന് റിപ്പോർട്ട്. 4.8575 കോടി രൂപ മാത്രമാണ് സുധാകരൻ തൻ്റെ മണ്ഡലത്തില്‍ എംപി ഫണ്ടില്‍ നിന്നും വിനിയോഗിച്ചത്. കുറവ് തുക ചെലവാക്കിയതില്‍ രണ്ടാം സ്ഥാനത്ത് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീറാണുള്ളത്. 4.8596 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്. 4.9364 കോടി രൂപ. കേരളത്തിലെ 20 എംപിമാരില്‍ 11 പേർക്ക് അനുവദിച്ച തുക മുഴുവനും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കേന്ദ്ര സ്റ്റാറ്റിക്കല്‍ മന്ത്രാലയത്തിൻ്റെ കണക്കുകളാണ്  പുറത്തുവന്നിരിക്കുന്നത്. ലോക്സഭയിലെ ഹാജർ നിലയും സംസ്ഥാനത്തെ എംപിമാരില്‍ ഏറ്റവും പിന്നിലാണ് സുധാകരൻ്റെ സ്ഥാനം. പതിനേഴാം ലോക്സഭയുടെ കാലയളവില്‍ വെറും 50 ശതമാനം മാത്രമാണ് സുധാകരൻ്റെ പാർലമെൻ്റിലെ ഹാജർ നില. കേരളത്തിലെ അംഗങ്ങളില്‍ ഏറ്റവും ഉയർന്ന ഹാജർ…

      Read More »
    • സിപിഎമ്മിന്റെ മുസ്ലിം പ്രീണനം മുതലെടുക്കാൻ ബിജെപി

      പത്തനംതിട്ട:2019ന് ശേഷം പൊതുവേ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അകലുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. അതിനു കാരണം കോണ്‍ഗ്രസ് മുസ്ലിംലീഗിന് നല്‍കുന്ന അമിതപ്രാധാന്യമാണ്. അതുപോലെ സിപിഎമ്മിന്റെ മുസ്ലിംസമുദായത്തോടുള്ള അകമഴിഞ്ഞ അടുപ്പവും ക്രിസത്യന്‍ സമുദായത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായം ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നത്.ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി മോദിയുമായി ബിഷപ്പുമാര്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച. മുമ്പും കേരളത്തിലെ വൈദികരുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ വശീകരിക്കുന്നതില്‍ വിജയിച്ചിരുന്നില്ല.മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും സംഘപരിവാര്‍ എന്നും ശത്രുത പുലര്‍ത്തുന്നവരാണെങ്കിലും കേരളത്തില്‍ ഇതില്‍ ഒരു ഇളവുണ്ട്. ക്രിസ്ത്യന്‍ വോട്ടിലേക്ക് ബിജെപിക്ക് കണ്ണ് വെക്കാന്‍ സാധിക്കുന്നതും ഇതിനാലാണ്. അടുത്തിടെയായി കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ പരോക്ഷമായി പലകാര്യങ്ങളിലും എതിര്‍പ്പുകള്‍ പ്രകടമാക്കി തുടങ്ങിയിട്ടുണ്ട്. തൊടുപുഴയില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രൊഫസറുടെ കൈ വെട്ടിയപ്പോള്‍ തൊട്ടാണ് ഇത് ശക്തമായത്.ഹാഗിയ സോഫിയ, ലവ് ജിഹാദ് എന്നിവയില്‍ എല്ലാം ഇരു മതങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിലാണ് ബിജെപി…

      Read More »
    • കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ സപ്ലൈകോ വഴി തുടങ്ങും

      തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ സപ്ലൈകോ കേന്ദ്രങ്ങള്‍ വഴി നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ഒരുമാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു.

      Read More »
    Back to top button
    error: