വാര്‍ത്താ സമ്മേളനത്തിനിടെ ഫോണ്‍ വിളിച്ചത് ഉന്നത ഉദ്യോഗസ്ഥന്‍; ഫോണില്‍ തെളിഞ്ഞ ഫോട്ടോ എല്ലാം വെളിപ്പെടുത്തി; ഹാരിസിനെതിരായ വാദങ്ങള്‍ പൊളിഞ്ഞു; അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൂപ്രണ്ടും നടത്തിയ വാര്‍ത്താ സമ്മേളനം നിയന്ത്രിച്ചത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ കെ.വി വിശ്വനാഥന്‍. താന്‍ തന്നെയാണ് ഫോണ്‍ വിളിച്ചതെന്ന് DME സ്ഥിരീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ പി.കെ.ജബ്ബാറിന്റെ ഫോണില്‍ തെളിഞ്ഞ ഫോട്ടോയാണ് ഫോണ്‍ വിളിക്ക് പിന്നിലെ ഉന്നതനെ കുടുക്കിയത്. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണമെന്നും റിപ്പോര്‍ട്ടിലെ മൊഴി വായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആവശ്യപ്പെട്ടു എന്നുമാണ് വിശദീകരണം.
വാര്‍ത്താ സമ്മേളനത്തിനിടെ പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും പല തവണ ഫോണ്‍ കോളുകള്‍ വന്നിരുന്നു. സൂപ്രണ്ട് തനിക്ക് വന്ന ഫോണ്‍ കോള്‍ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്നതും പ്രിന്‍സിപ്പലിന് നിര്‍ദേശം കൈമാറുന്നതും വ്യക്തമായിരുന്നു. വകുപ്പിലെ ഉപകരണം നഷ്ടപ്പെട്ട വിവരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ മുതല്‍ മന്ത്രി ഓഫീസിന്റെ അറിവോടെ ഡോ ഹാരിസിനെ ഉപകരണ മോഷണത്തില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
ഇതിനിടെ ഡോക്ടര്‍ ഹാരിസിനെതിരായ വിഷമുനകള്‍ എല്ലാം പൊളിഞ്ഞതോടെ പത്തി മടക്കി ആരോഗ്യ വകുപ്പ്. ഡോക്ടര്‍ ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിച്ചു. കാണാതായ ഉപകരണം കണ്ടെത്തിയെന്ന് അന്വേഷണം നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കി. ഡോക്ടര്‍ ഹാരിസിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സിസ്റ്റം തകരാര്‍ ശരിവച്ച് HDS വഴിയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ കോളജ് അധികൃതരുടെ വാര്‍ത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെയാണ് തിരക്കിട്ട് മുഖം രക്ഷിക്കാനുള്ള ആരോഗ്യ വകുപ്പ് നടപടി. ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന ഉറപ്പ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡോക്ടര്‍മാരുടെ സംഘടനയ്ക്കും നല്‍കിയിട്ടുണ്ട്.
അതേസമയം, ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ഇന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചേക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണം കാണാതായ വിവാദം ഉയര്‍ന്നതിന് പിന്നാലെഡോക്ടര്‍ ഹാരിസ് അവധിയില്‍ പ്രവേശിച്ചിരുന്നു. ഉപകരണം കാണാതായെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ഡോക്ടര്‍ ഹാരിസിനെ ആദ്യം സംശയനിഴലിലാക്കിയത് ആരോഗ്യ മന്ത്രിയാണ്. പിന്നാലെ മോസിലോസ്‌കോപ്പ് എന്ന ഉപകരണം യൂറോളജി വിഭാഗത്തില്‍ തന്നെ ഉണ്ടെന്ന് കണ്ടെത്തി. thiruvananthapuram-medical-college-harris-case-dme-involvement






