Kerala

    • വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം, മർദനത്തിൽ ചെവിക്കു പരുക്ക്

      കൊയിലാണ്ടി: വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദയ്ക്ക് നേരെ അക്രമം. കഴിഞ്ഞദിവസം ഉള്ളിയേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഷമീർ നളന്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഉള്ളിലെ സ്വദേശികളായ സഞ്ജു, സജിൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. ഉള്ളിയേരിയിൽ പ്രവർത്തിക്കുന്ന ഒരു ഇൻഷൂറൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയതിന്റെ പ്രതികാരമായാണ് മർദ്ദനമെന്ന് ഷമീർ നളന്ദ പറഞ്ഞു. മർദനത്തിൽ ചെവിക്ക് പരുക്കേറ്റ ഷമീർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്

      Read More »
    • നോക്കിയിരിക്കേ മാറിമറിഞ്ഞ് റിയല്‍ എസ്‌റ്റേറ്റ് മേഖല; വീടു വാങ്ങിക്കൂട്ടുന്നത് ചെറുപ്പക്കാര്‍; 15 കോടി വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു; കമ്യൂണിറ്റി ലിംഗിനോടും അടുപ്പം; തിരുവനന്തപുരത്തിന് കുതിപ്പ്; പുതിയ ട്രെന്‍ഡ് ഇങ്ങനെ

      തിരുവന്തപുരം: വയസുകാലത്തു വീടു വാങ്ങി എവിടെയെങ്കിലും സ്വസ്ഥമാകുന്ന പഴയ തലമുറയുടെ സ്ഥിതിയില്‍നിന്നു കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല അടിമുടി മാറുന്നെന്നു റിപ്പോര്‍ട്ട്. ഒരു കാലത്ത്, താമസിക്കാന്‍ ഒരു വീട്, അല്ലെങ്കില്‍ മറിച്ചുവില്‍ക്കാന്‍ ഒരു പ്ലോട്ട് എന്നതായിരുന്നു റിയല്‍ എസ്റ്റേറ്റ് എന്നാല്‍ മലയാളിക്ക്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാവുകയും വീടുകളെ സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരികയും ചെയ്തു. താമസിക്കാന്‍ കേവലമൊരു വീട് മാത്രമല്ല, ആഡംബരവും അനുബന്ധ സൗകര്യങ്ങളുമുള്ള കമ്മ്യൂണിറ്റി ജീവിതമാണ് ഇന്ന് മലയാളി ആഗ്രഹിക്കുന്നത്. പരമ്പരാഗത രീതിയില്‍ പോകുന്ന നിര്‍മാതാക്കള്‍ മാറുന്ന മലയാളിയുടെ ട്രെന്‍ഡിനൊപ്പം പിടിച്ചുനില്‍ക്കാനും പെടാപ്പാടു പെടുന്നെന്നു ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ജോലിയില്‍നിന്നുള്ള റിട്ടയര്‍മെന്റിനു കാത്തുനില്‍ക്കാതെ ചെറു പ്രായത്തില്‍തന്നെ വീടു വാങ്ങുന്ന ട്രെന്‍ഡിലേക്ക് എത്തുകയാണ് മലയാളി. മികച്ച വരുമാനവും ജീവിത സാഹചര്യങ്ങളും പുതുതലമുറയെ വേഗത്തില്‍ വീട് വാങ്ങാന്‍ പ്രാപ്തരാക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക് നടത്തിയ സര്‍വേ പ്രകാരം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍…

      Read More »
    • ‘ഞങ്ങള്‍ വെല്ലുവിളിക്കാറില്ല, ഇത് സഹികെട്ടിട്ടാണ്; ഈ പോലീസുകാര്‍ കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല’

      തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ കാക്കിധരിച്ച് വീടിന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇതുവരെ കാണാത്ത പ്രതികരണമായിരിക്കും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിപിഎമ്മിനെ പോലെയോ ബിജെപിയെ പോലെയോ ഉള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് ഒരു ഫ്രെയിം ഉണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ അതുവിട്ട് പ്രതികരിക്കും. പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ട് സഹിക്കാന്‍ പറ്റുന്നില്ല. ദൃശ്യം കണ്ടപ്പോള്‍ എന്താണ് മനസ്സിലുള്ള വികാരം, അതനുസരിച്ച്, അതിന് ആനുപാതികമായുള്ള പ്രതികരണം ഉണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. കേരളത്തിലെ പോലീസിനെ നയിക്കുന്നത് ഉപജാപക സംഘമാണ്. ആ സംഘമാണ് ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കുന്നത്. എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കാന്‍ ആളുണ്ട്. അത് ഇതോടെ അവസാനിക്കണം. ഈ മോന്‍ ആയിരിക്കണം അവസാനത്തെ ഇര. ഇതുപോലെ ഇനി ഒരു ഇര ഉണ്ടാകാന്‍ പാടില്ല. വലിയ കൊലപാതകികളും…

      Read More »
    • ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ? ഞാനൊരു മന്ത്രിയാണെന്ന് സുരേഷ് ഗോപി

      തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്നാലെ ഞാനൊരു മന്ത്രിയാണെന്ന് മറുപടി. സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിനെതിരെ ബിജെപി വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ സാന്നിധ്യം സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയത്. ആഗോള അയ്യപ്പസംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, വീട്ടിലെത്തി ക്ഷണിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെയും മറ്റ് നാല് മന്ത്രിമാരെയും സംഗമത്തിനു ക്ഷണിക്കുമെന്ന് സംഘാടകര്‍ നേരത്തേ അറിയിച്ചിരുന്നു.

      Read More »
    • ദേശീയപാത നിര്‍മാണം തുടങ്ങിയതു മുതല്‍ അപകടം; മക്കളെയും അച്ചാച്ചനെയും കാണണമെന്ന് ബിന്ധ്യ, എന്തു പറയുമെന്നറിയാതെ ബന്ധുക്കള്‍; ഞെട്ടല്‍ വിട്ടുമാറാതെ വലിയകുളങ്ങര നിവാസികള്‍

      കൊല്ലം: ഉത്രാടനാള്‍ നാടുണര്‍ന്നത് ദുരന്തവാര്‍ത്തയും കേട്ടുകൊണ്ടാണ്. ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് എസ്യുവി ഇടിച്ചുകേറി മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കെന്നായിരുന്നു ആദ്യംകേട്ട വാര്‍ത്ത. ജനം അങ്ങോട്ടൊഴുകാന്‍ തുടങ്ങി. പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടത് ആരാണെന്നറിയാന്‍ മാര്‍ഗമില്ലായിരുന്നു. എട്ടുമണി കഴിഞ്ഞപ്പോഴേക്കും തേവലക്കരയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് മനസ്സിലായി. ആരാണെന്ന് വ്യക്തമായതോടെ തേവലക്കരയും ദുഃഖത്തിലായി. ബന്ധുവിനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരിയില്‍ പോയിമടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നും വ്യക്തമായി. ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയതോടെ അന്തരീക്ഷം സങ്കടഭരിതമായി. പരിക്കേറ്റ പ്രിന്‍സിന്റെ ഭാര്യ ബിന്ധ്യയെ പ്രിന്‍സും രണ്ടുമക്കളും മരിച്ച വിവരം അറിയാതിരിക്കാനായി ആരെയും അങ്ങോട്ട് വിടാതെനോക്കി. പ്രിന്‍സിന്റെ അച്ഛന്‍ തോമസും അമ്മയും ആശുപത്രിയിലെത്തി. വിതുമ്പിക്കൊണ്ട് നടന്നുവന്ന ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും താങ്ങിപ്പിടിച്ചു. തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം തോന്നിയ ഇരുവരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാ പ്രതീക്ഷകളും തകര്‍ന്ന ഒരുകുടുംബത്തിന്റെ ദുഃഖം അവിടെ കണ്ടുനിന്നവരിലേക്കും പടര്‍ന്നു. മക്കളെയും അച്ചാച്ചനെയും കാണണമെന്നു വാശിപിടിച്ചു കരയുന്ന, പ്രിന്‍സിന്റെ ഭാര്യ ബിന്ധ്യക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും.…

      Read More »
    • ഓണം തൂക്കി ബെവ്കോ; റെക്കോര്‍ഡ് വില്‍പന, 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം; ഈ മാസം മൂന്ന് അവധി

      തിരുവനന്തപുരം: ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനയാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത് 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്ലെറ്റില്‍ നിന്നു മാത്രം വിറ്റു. ആറ് ഔട്ട്ലെറ്റുകള്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു. സൂപ്പര്‍ പ്രീമിയം ഷോപ്പുകളിലും റെക്കോര്‍ഡ് വില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 മടങ്ങ് വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഓണം സീസണില്‍ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഉത്രാടംവരെയുള്ള ഒമ്പതു ദിവസം 701 കോടിയോളം രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. എക്സൈസ് വകുപ്പിന് കീഴിലുള്ള ബെവ്കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്ലെറ്റുകളും 155 സെല്‍ഫ്…

      Read More »
    • കുന്നംകുളം കസ്റ്റഡി മര്‍ദനം: പൊലീസുകാര്‍ക്കെതിരെ ‘കര്‍ശന’നടപടി; രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞു!

      തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചത് ലളിതമായ നടപടി മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് നടപടിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അത് പരിശോധിക്കണം എന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. പൊലീസില്‍ സ്റ്റേഷനില്‍വെച്ച് നടന്ന അതിക്രൂരമായ മര്‍ദനത്തെ ലളിതവത്കരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഐജി ഡിജിപിക്ക് നല്‍കിയത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റാരോപിതരെ സ്ഥലംമാറ്റിയെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമര്‍ശനമുണ്ട്. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. പ്രതിചേര്‍ത്തതില്‍ മൂന്നുപേര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്‍ ശശിധരന്‍ ഇല്ലെന്ന പേരിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാല്‍ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട്. സുജിത്തിനെ പോലീസ് സ്റ്റേഷനില്‍…

      Read More »
    • വള്ളസദ്യയുടെ നാട്ടില്‍ ഓണമുണ്ണാതൊരാള്‍; നാരായണന്‍ മൂസത്തിന്റേത് നൂറ്റാണ്ടുകളായുള്ള ആചാരം

      പത്തനംതിട്ട: ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തിരുവോണ ദിവസം വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതില്‍ കുറഞ്ഞതൊന്നും നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാനാകില്ല. എന്നാല്‍, പേരുകേട്ട വള്ളസദ്യയുടെ നാടായ ആറന്മുളയില്‍ തിരുവോണമുണ്ണാതെ വ്രതമിരിക്കുന്ന ഒരു മനുഷ്യനുണ്ട്. നൂറ്റാണ്ടുകളായി തലമുറ കൈമാറി വന്ന ആചാരം ഇന്നും തുടരുകയാണ് നാരായണന്‍ മൂസത്. ആറന്മുള ക്ഷേത്രത്തിലെ കാരാഴ്മ കൈസ്ഥാനികളായ മൂന്ന് കുടുംബങ്ങളിലെ കാരണവന്മാര്‍ നൂറ്റാണ്ടുകളായി തിരുവോണ സദ്യ ഉണ്ണാറില്ല. സദ്യ മാത്രമല്ല, ജലപാനം പോലുമില്ലാതെ ഉണ്ണാവ്രതം അനുഷ്ഠിക്കുകയും ചെയ്യും. അല്‍പ്പം കൗതുകകരമാണെങ്കിലും ചരിത്രവും ഐതീഹ്യവുമെല്ലാം തലമുറകള്‍ കൈമാറി വന്ന ഈ ആചാരങ്ങള്‍ക്ക് പിന്നിലുണ്ട്. കാലങ്ങള്‍ക്ക് മുമ്പ് കാരാഴ്മ സ്ഥാനികളായിരുന്ന കുടുംബങ്ങള്‍ക്ക് വന്നുഭവിച്ച ഒരു ദൈവകോപവും അതുമായി ബന്ധപ്പെട്ട പ്രായശ്ചിത്ത പരിഹാരവുമാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്നത്. ആറന്മുളയിലെ തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര ഇല്ലങ്ങളിലെ കാരണവര്‍മാരാണ് ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. തിരുവോണ നാളില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അത്താഴ പൂജ കഴിയും വരെ ഇവര്‍ ജലപാനം കഴിക്കില്ല. അത്താജ പൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നും എത്തിക്കുന്ന…

      Read More »
    • എന്ത് ആവശ്യമുണ്ടെങ്കിലും 112ല്‍ വിളിക്കാം; കൊണ്ടുപോയി കൂമ്പിനിട്ട് ഇടിക്കാനല്ലേ മാമാ? പൊലീസിന്റെ ഓണാശംസയില്‍ ട്രോള്‍പൂരം

      തിരുവനന്തപുരം: കേരള പൊലീസിന്റെ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് കമന്റുകളുടെ പൂരം. ‘സഹായത്തിന് വിളിച്ചോണം’ എന്ന ക്യാപ്ഷനിലാണ് പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്ത് ആവശ്യമുണ്ടെങ്കിലും 112ല്‍ വിളിക്കാനാണ് വീഡിയോയില്‍ പറയുന്നത്. ഈ പോസ്റ്റിന് താഴെയാണ് കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്. ”എന്നിട്ട് കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ.. മാമാ… നിങ്ങള്‍ക് ഇടിച്ച് പഠിക്കാന്‍ ആരെയെങ്കിലും കിട്ടണം… അതിനാണ് ഈ സോപ്പിടല്‍”- എന്നാണ് ഒരു കമന്റ്. ‘എന്തിന് സിസിടിവി ഇല്ലാത്ത സ്ഥലത്തിട്ട് ഇടിക്കാനാണോ?’, ‘ സ്റ്റേഷനില്‍ കൊണ്ടുപോയി ചെവി ഇടിച്ച് പൊട്ടിക്കാനാണോ?’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വന്നത്. സഹായത്തിന് വിളിച്ചോണം ഇല്ലെങ്കില്‍ എല്ലാത്തിനെയും കുനിച്ച് നിര്‍ത്തി ഇടിക്കും എന്ന് ഓരാള്‍ പരിഹസിക്കുന്നു. കുനിച്ചു നിര്‍ത്തി ഇടിക്കാന്‍ അല്ലേ… കണ്ടു സിസിടിവി ഫൂട്ടേജില്‍ ജനമൈത്രി പൊലീസിന്റെ മഹാത്മ്യം. അവന്മാരെ മൂന്നിനെയും പിരിച്ചുവിട്ടിട്ടു പോരേ ഉപദേശം എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ആളെ തല്ലി കൊല്ലാന്‍…

      Read More »
    • കൈക്കൂലിയായി ഏഴു കുപ്പി മദ്യവും 50,640 രൂപയും! എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍, ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ സക്‌സസ്

      തിരുവനന്തപുരം: ബാറുടമകളില്‍നിന്നും കള്ളുഷാപ്പ് കരാറുകാരില്‍നിന്നും മദ്യവും പണവും വാങ്ങിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശങ്കറിന്റെ കാറില്‍നിന്നാണ് കൈക്കൂലിയായി വാങ്ങിയ ഏഴു കുപ്പി മദ്യവും കണക്കില്‍പ്പെടാത്ത 50,640 രൂപയും പിടിച്ചെടുത്തത്. കഴിഞ്ഞദിവസം ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനുശേഷവും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനിടയിലാണ് ശങ്കര്‍ പിടിയിലായതെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. പത്തനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്‌സൈസ്…

      Read More »
    Back to top button
    error: