Breaking NewsKeralaLead Newspolitics

പല പരാതികളും കിട്ടിയിട്ടുണ്ട് സംരക്ഷിക്കുന്നത് ഷാഫി ; രാഹുല്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളിലെ സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ള ആള്‍ ; തന്നോടും മോശമായി പെരുമാറിയെന്ന് ഷഹനാസ്

കോഴിക്കോട്: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഷാഫി പറമ്പില്‍ എംപിയോട് പലരും പരാതി പറഞ്ഞിട്ടുണ്ടെന്നും രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്നും കോണ്‍ഗ്രസ് സഹയാത്രിക ഷഹനാസ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ള ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും തന്നോടും മോശമായി പെരുമാറിയിട്ടു ണ്ടെന്നും പറഞ്ഞു.

ഷാഫി നിരാകരിച്ചാല്‍ അതിനുള്ള തെളിവ് കാണിക്കാമെന്നും പറഞ്ഞു. രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് ആവശ്യപ്പെട്ടിരുന്നതായും പറഞ്ഞു.

Signature-ad

രാഹുലിന് എതിരേ വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഷാഫി പറമ്പിലിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഷഹനാസ് പറഞ്ഞു. കര്‍ഷകസമരത്തിന് പോയി തിരിച്ചുവന്ന പ്പോള്‍ മോശം സന്ദേശം അയച്ചെന്നും ചുട്ട മറുപടി നല്‍കിയെന്നും പറഞ്ഞു.

ഡല്‍ഹി യില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താന്‍ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാള്‍ക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി കൊടുത്തുവെന്നും ഷഹനാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: