Breaking NewsCrimeKeralaLead News

യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനില്‍ നിന്നും കൊടുംകുറ്റവാളിയിലേക്ക് ; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കുകള്‍ കൂടുതല്‍ മുറുകി ; രണ്ടാമത്തെ ബലാത്സംഗ പരാതിയിലും കേസെടുത്തു ; ബലാത്സംഗക്കുറ്റം ചുമത്തി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് കൂടുതല്‍ കുരുക്കുകള്‍ സമ്മാനിച്ച് രണ്ടാമത്തെ യുവതി നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തു. കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയപ്പോള്‍ തന്നെ കെപിസിസി അദ്ധ്യക്ഷന്‍ അത് പോലീസ് ഉന്നതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

രണ്ടാമത്തെ പരാതിയില്‍ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയില്‍ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Signature-ad

23 കാരിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. തന്നെ പത്തനംതിട്ടയിലെ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായി രുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പിന്നീട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍മാങ്കൂട്ടത്തില്‍ ഒഴിഞ്ഞുമാറിയെന്നും 23 കാരി നല്‍കിയ പരാതിയില്‍ പറയുന്നു.

ആദ്യ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് രാഹുല്‍മാങ്കൂട്ടത്തില്‍ കുരുങ്ങിയത്. ഈ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വഞ്ചിയൂര്‍ കോടതി നാളെ വിധിപറയും. അതേസമയം ഈ കേസില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ ഒളിവല്‍ പോയിരിക്കുകയാണ്. കെപിസിസി നേതൃത്വവും രാഹുലിനെ കൈവിട്ട നിലയിലാണ്. ഉടന്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും.

Back to top button
error: