Breaking NewsIndiaLead NewsNEWSpolitics

‘എന്റെ സർക്കാരിന്റെ കാലയളവിൽ ആർക്കും അഴിമതിയുടെ ആശങ്ക വേണ്ട, ജനങ്ങളുടെ ഒരു ചില്ലിക്കാശ് ഞാൻ തൊടില്ല‘; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ ; ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ,സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് – ഉത്തരവുകൾ ഒപ്പുവച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്കാണ് വിജയ് ആദ്യ അംഗീകാരം നൽകിയത്. സ്ത്രീകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക സുരക്ഷാസേന രൂപീകരിക്കാനുള്ള ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ രണ്ട് പദ്ധതികളും.

“എന്റെ സർക്കാർ പൂർണ സുതാര്യതയോടെയായിരിക്കും പ്രവർത്തിക്കുക. ജനങ്ങളുടെ ഒരു ചില്ലിക്കാശ് പോലും ഞാൻ തൊടില്ല. അഴിമതിയെക്കുറിച്ചുള്ള ആശങ്കകൾ ജനങ്ങൾക്ക് മാറ്റിവെക്കാം,” എന്നാണ് വിജയ് പറഞ്ഞത്.

Signature-ad

ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കറാണ് വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ രാഹുൽ ​ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങൾ, ടി.വി.കെ പ്രവർത്തകർ, തൃഷയുൾപ്പെടെയുള്ള സിനിമാതാരങ്ങൾ എന്നിവരടങ്ങിയ വൻ ജനാവലിയാണ് ചടങ്ങിന് സാക്ഷിയായത്.

120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ അധികാരത്തിലെത്തിയത്. വിജയിയോടൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ പുറത്തുവിട്ട മന്ത്രിസഭ പട്ടികയിൽ കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെട്ടിട്ടില്ല. വിശ്വാസവോട്ടെടുപ്പിന് ശേഷമായിരിക്കും കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുകയെന്നാണ് സൂചന.

പുതിയ മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുന്നത് 29 കാരിയായ സെല്‍വി എസ് കീർത്തനയാണ്. ശിവകാശിയിൽ നിന്നുള്ള എം.എൽ.എയായ കീർത്തനയാണ് മന്ത്രിസഭയിലെ ഏക വനിതയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും. ടി.വി.കെ യിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എം.എൽ.എ എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നതിന് മുമ്പ് അവർ പോളിറ്റിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: