Kerala
-
ചതയ ദിനാഘോഷത്തെചൊല്ലി പൊട്ടിത്തെറി; ദേശീയ കൗണ്‍സില്‍ അംഗം കെ. ബാഹുലേയന്‍ ബിജെപി വിട്ടു
തിരുവനന്തപുരം: ചതയ ദിനാഘോഷത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. ദേശീയ കൗണ്‍സില്‍ അംഗം കെ ബാഹുലേയന്‍ ബിജെപി വിട്ടു. ഒബിസി മോര്‍ച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചതില്‍ ആണ് പ്രതിഷേധം. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം. ശ്രീനാരായണഗുരു ജയന്തി നടത്തേണ്ടത് ഈഴവര്‍ മാത്രമല്ലെന്ന് പ്രബല വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ടി.പി സെന്‍കുമാര്‍ ഐഎഎസ് രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്‍. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Read More » -
ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തമാകും, നാലിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരുംദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read More » -
‘ചേച്ചി ഒരു സെല്‍ഫി വേണം’; ബാലന്‍സ് തെറ്റിവീണു; തോളെല്ലുപൊട്ടി; എയര്‍പോര്‍ട്ടില്‍ പിടിച്ച പുലിവാലിനെ കുറിച്ച് പറഞ്ഞ് ഗായിക കെ.എസ്. ചിത്ര
കൊച്ചി: ഒരു സെൽഫി സമ്മാനിച്ച വേദനയുമായി ഗായിക കെ.എസ്.ചിത്ര. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കുറച്ചുപേർ സെൽഫിയെടുത്ത ശേഷം അവിടെ വച്ചിരുന്ന ട്രേകളിൽ തട്ടി മറിഞ്ഞ് വിഴുകയായിരുന്നു. തോളെല്ല് തെന്നിപോയതോടെ ശസ്ത്രക്രിയ ചെയ്തു. മൂന്ന് മാസം കൂടി കാത്തിരുന്നാലേ കൈ പൊക്കാൻ സാധിക്കുകയുള്ളൂവെന്ന് ചിത്ര പറഞ്ഞു. സംഭവത്തെ കുറിച്ച് ചിത്ര പറയുന്നത് ഇങ്ങനെ ചെന്നൈ വിമാനത്താവളത്തിലെ സെക്യുരിറ്റി ചെക്കിങ് വിഭാഗത്തിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന കുറച്ചുപേർ സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. ഓ, അതിനെന്താ എടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. സെൽഫിയെടുത്തവർ മടങ്ങി ഞാൻ ഇത്തിരി പിറകോട്ട് നീങ്ങിയതും അവിടെ താഴെ വച്ചിരുന്ന, ലാപ്ടോപ്പും ബാഗുകളും വയ്ക്കാൻ ഉപയോഗിക്കുന്ന ട്രേകളിൽ കാലിടിച്ച് ബാലൻസ് തെറ്റി ഞാൻ വീഴുകയായിരുന്നു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് തോളെല്ല് തെന്നിപ്പോയതായി തിരിച്ചറിഞ്ഞത്. നല്ല വേദനയായിരുന്നു. ഒരു മാസം ഫിസിയോ തെറാപ്പിയൊക്കെ ചെയ്തു നോക്കി. അപ്പോഴും കൈ പൊക്കാൻ പറ്റുന്നില്ലായിരുന്നു. പിന്നീട് എംആർഎ സ്കാൻ എടുത്ത് നോക്കിയപ്പോൾ പേശികളൊക്കെ…
Read More » -
‘ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിച്ചു, കണ്ണില്‍ മുളക് സ്‌പ്രേ ചെയ്തു’; പൊലീസ് ക്രൂരത വിവരിച്ച് മുന്‍ SFI നേതാവ്
പത്തനംതിട്ട: കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദന ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ക്രൂരത വെളിപ്പെടുത്തി മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. യുഡിഎഫ് ഭരണകാലത്ത് തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയെന്ന് എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോട് പറയുന്നു. മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യന്‍മാര്‍ ചമഞ്ഞ് നടക്കന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി ഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടെ സംരക്ഷണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണമെന്നും പൊലീസ് മര്‍ദനത്തിന് പിന്നാലെ ആറ് മാസം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി അന്നത്തെ ഭരണകൂടം തന്നെ മൂന്ന് മാസത്തില്‍ അധികം ജയിലില്‍ അടച്ചുവെന്നും ജയകൃഷ്ണന്‍ പറയുന്നു. പത്തൊമ്പതാമത്തെ…
Read More » -
കുന്നംകുളത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലും കസ്റ്റഡി പീഡനം; മര്‍ദ്ദനത്തിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടു, ദൃശ്യങ്ങള്‍ പുറത്തുവിട്ട് പരാതിക്കാരന്‍
തൃശൂര്‍: കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ, പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിക്കുന്നത്. 2023 മേയ് 24-നാണ് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അന്നത്തെ എസ്എച്ച്ഒ: പി എം രതീഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ലാലീസ് ഗ്രൂപ്പ് ഉടമ കെ പി ഔസേഫ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഔസേപ്പിന്റെ മകന്‍ പോള്‍ ജോസഫിനെ ഉള്‍പ്പെടെ എസ്എച്ച്ഒ ലോക്കപ്പിലടയ്ക്കുകയും പരാതി ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്നും ഔസേപ്പ് പറഞ്ഞു. ഹോട്ടടലിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ പാലക്കാട് സ്വദേശിയാണ് വ്യാജ പരാതി ഉന്നയിച്ചത്. ഇയാള്‍ ഹോട്ടലില്‍ ബഹളം വെച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചെങ്കിലും അവര്‍ വന്നില്ല. തുടര്‍ന്നാണ് ഹോട്ടല്‍ മാനേജരും…
Read More » -
ചൈനയ്ക്ക് പിന്നാലെ പോയി, കൂട്ടുകാരന്‍ നഷ്ടമായെന്ന് കരുതുന്നില്ല ; 50 ശതമാനം താരിഫ് കൂട്ടിയതിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ വേണ്ടി ; അല്ലാതെ ഇന്ത്യയോട് പിണങ്ങിയല്ലെന്ന് ട്രംപ്
ന്യൂഡല്‍ഹി: ഇന്ത്യയെ തങ്ങള്‍ക്ക് നഷ്ടമായതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും എന്നാല്‍ ഇന്ത്യയും റഷ്യയും തങ്ങളെ വിട്ട് ചൈനയ്ക്ക് പിന്നാലെ പോയതായി കരുതുന്നില്ലെന്നും പറഞ്ഞു. ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഒരുമിച്ച് നിന്നതിന് പിന്നാലെയാണ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ട്രൂത്ത് സോഷ്യലില്‍ ‘ ചൈനയ്ക്ക് നല്‍കി ഇന്ത്യയെ അമേരിക്ക നഷ്ടപ്പെടുത്തിയതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?’ എന്ന ചോദ്യത്തിന് മറുപടിയായി അങ്ങനെ സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ”റഷ്യയില്‍ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വലിയ നിരാശയുണ്ട്. ഞാന്‍ അവരെ അത് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയ്ക്ക്…
Read More » -
നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞ് ഇടിച്ചുകൂട്ടി ; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് വിചാരിക്കേണ്ട ; പോലീസുകാരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് മര്‍ദ്ദനത്തിനിരയായ സുജിത്ത്
തൃശ്ശൂര്‍: തന്നെ മര്‍ദ്ദിച്ച പോലീസുകാരെ ജോലിയില്‍ നിന്നു തന്നെ പിരിച്ചുവിടണമെന്ന് പോലീസ്മര്‍ദ്ദനത്തിനിരയായ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത്. സസ്പന്‍ഷന്‍ ശുപാര്‍ശയില്‍ തൃപ്തി ഇല്ലെന്നും മര്‍ദ്ദനം നടത്തിയ അഞ്ചുപേരെയും സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ സുജിത്ത് ആവശ്യപ്പെട്ടു. നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് തന്നെ അന്ന് പൊലീസുകാര്‍ മര്‍ദ്ദിച്ചതെന്നും സസ്‌പെന്‍ഷന്‍ അല്ല ആവശ്യമെന്നും സുജിത് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരായ സ്‌പെന്‍ഷന്‍ ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് രംഗത്ത്. സസ്പെന്‍ഷന്‍ അല്ല ആവശ്യമെന്നും അവരെ പിരിച്ചു വിടണമെന്നും വി എസ് സുജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വധശ്രമത്തിനുള്ള വകുപ്പു കൂടി ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും എല്ലാ പൊലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസില്‍ കക്ഷിചേരുമെന്നും സുജിത്ത് വ്യക്തമാക്കി. ശശിധരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മര്‍ദ്ദിച്ചതായും പറഞ്ഞു. കേസില്‍…
Read More » -
ജലീലിന്റെ ഉന്നമെന്ത്? യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരേ ഗുരുതര ആരോപണങ്ങള്‍; ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത ഫിറോസ് ഇന്ന് ലക്ഷപ്രഭു; ദോത്തി ചാലഞ്ചിലൂടെ 200 രൂപയുടെ മുണ്ടു വിറ്റത് 600 രൂപയ്ക്ക്; റിവേഴ്‌സ് ഹവാലവഴി പണം ദുബായിലെത്തിച്ചു; ട്രാവല്‍ ഏജന്‍സി മുതല്‍ ബിനാമി ഇടപാടുവരെ; മറുപടിയുമായി ലീഗ് അണികളും രംഗത്ത്
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ആരോപണം തുടര്‍ന്ന് കെ.ടി ജലീല്‍ എംഎല്‍എ. പി.കെ ഫിറോസ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ സെയില്‍സ് മാനേജറാണെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും ആരോപണം. 2024 മാര്‍ച്ച് മുതലാണ് ശമ്പളം വാങ്ങുന്നതെന്നും ജലീല്‍ ആരോപിച്ചു. ഇതിന്റെ രേഖകളും പുറത്തുവിട്ടു. 2021ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്ന് ജലീല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഫിറോസ് വ്യക്തത വരുത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം. പ്രത്യക്ഷത്തില്‍ ഒരു ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത പി.കെ ഫിറോസ് ഇന്നൊരു ലക്ഷപ്രഭുവാണ്. ഒറ്റക്കും കൂട്ടായും പല കച്ചവട സംരഭങ്ങളിലും അദ്ദേഹം പങ്കാളിയാണ്. കോഴിക്കോട്ട് ടാഗോര്‍ സെന്റിനറി ഹാളിനടുത്ത് സംസം ഹോട്ടലിനു മുകളില്‍ പഴയ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വാടകക്കെടുത്ത് ലക്ഷങ്ങള്‍ മുടക്കി പുനരുദ്ധരിച്ചാണ്…
Read More » -
കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലുപേരെയും പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ നിര്‍ദേശം; കുറഞ്ഞത് ഒരുമാസം സമയമെടുക്കും; കോടതിയുടെ ഇടപെടലും നിര്‍ണായകം; നടപടികള്‍ ഇങ്ങനെ
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇവരെ പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. സബ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങള്‍ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. സുജിത്തിനെ മര്‍ദിച്ച അഞ്ചാമന്‍ പഴയന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും. ഇത്ര ക്രൂരമായി മര്‍ദിച്ചിട്ടും എസ്.ഐ അടക്കം നാല് പേര്‍ക്കും ഒരു ദിവസം പോലൂം കാക്കിയൂണിഫോമും തൊപ്പിയും മാറ്റിവെക്കേണ്ടിവന്നില്ല. കാരണം സസ്‌പെന്‍ഷന്‍ ഇല്ലാതെ സംരക്ഷിച്ചിരുന്നു. മര്‍ദനത്തിന് പിന്നാലെ വകുപ്പുതല അന്വേഷണം നടത്തി പൊലീസ് സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ…
Read More » -
കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലു പോലീസുകാര്‍ക്ക് സസ്‌പെഷന്‍; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍. സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജിയാണ് സസ്പെൻഷന് ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാൻ സർക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങൾ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. രണ്ടര വർഷം മുമ്പേ ഈ ദൃശ്യങ്ങൾ കണ്ടിട്ടും എന്തേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതിരുന്നത്?. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മിണ്ടാട്ടമില്ല. ഉത്തര മേഖല ഐജി തുടരന്വേഷണം നടത്തും. മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് പറഞ്ഞു. സബ് ഇൻസ്പെക്ടർ മലപ്പുറം സ്വദേശിയായ ന്യൂമാൻ, സീനിയർ…
Read More »