ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹം ; രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങിയോ? അതോ അറസ്റ്റ് ചെയ്ത് കൊണ്ടുവരികയാണോ ? പ്രതിഷേധിക്കാന്‍ സജ്ജരായി ഡിവൈഎഫ്‌ഐ യും ബിജെപിയും ; സിനിമയെ വെല്ലുന്ന സസ്‌പെന്‍സ്

കാസര്‍ഗോഡ്: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍ഗോഡ് എ്ത്തിയതായി സംശയം. സാഹചര്യങ്ങളെല്ലാം ഇതിനെ ന്യായീകരിക്കുന്ന രീതിയില്‍ എത്തിയതാണ് ഈ സംശയത്തിന് കാരണമായിരിക്കുന്നത്. രാഹുല്‍ കീഴടങ്ങിയതാണോ അറസ്റ്റ് ചെയ്‌തോ എന്നതെല്ലാം സസ്‌പെന്‍സായി നില്‍ക്കുന്നു.
കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. രാഹുല്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായോ എന്നത് സംബന്ധിച്ച് പൊലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സാധാരണ സമയം കഴിഞ്ഞും കോടതി പ്രവര്‍ത്തിക്കുന്നതും സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതി ഇന്ന് തള്ളിയിരുന്നു.
പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്്റ്റ് ചെയ്തതായി സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയിലെ വന്‍ പൊലീസ് സന്നാഹമാണ്. പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ബിജെപി ഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് തയ്യാറായിട്ടുമുണ്ട്.
എട്ടുദിവസമായി എംഎല്‍എ ഒളിവിലാണ്. ഇനിയും ഒളിവില്‍ തുടരുന്നത് തുടര്‍ന്ന് നല്‍കുന്ന ജാമ്യ ഹര്‍ജിയുടെ വിധിയേയും കേസിനെ ആകെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് രാഹുലിന് നിയമോപദേശം ഉള്‍പ്പെടെ ലഭിച്ചെന്ന് സൂചനയുണ്ട്.






