പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തനിക്കെതിരേ കള്ളക്കേസ് ചുമത്താന്‍ നോക്കി ; ‘വെട്ടുക്കിളി കൂട്ടങ്ങളെ’ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തി ; രാഹുല്‍ മാങ്കൂട്ടത്തിന്റേത് കര്‍മ്മഫലമെന്ന് പിപി ദിവ്യ

കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഐഎം നേതാവ് പിപി ദിവ്യയും. ‘കര്‍മ്മ’ എന്ന് വിശേഷിപ്പിച്ചാണ് രാഹുലിനെതിരെ കുറിപ്പിട്ടത്.
‘ലൈംഗിക കുറ്റവാളികള്‍ കിടക്ക് അകത്ത്’ എന്നാണ് പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പാലക്കാട് ഉപതിരെഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാന്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ സൈബര്‍ ആക്രമണം നടത്തിയെന്ന് മറ്റൊരു കുറിപ്പും പി.പി ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിനെ ജയിപ്പിക്കാന്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമം നടന്നെന്നും സമര പരമ്പരകള്‍ സംഘടിപ്പിച്ചെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ദിവ്യ ആരോപിക്കുന്നു. കൂടാതെ ‘വെട്ടുക്കിളി കൂട്ടങ്ങളെ’ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തിയെന്നും ദിവ്യ കുറിപ്പില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
”ഇന്നത്തെ സന്തോഷം… കഴിഞ്ഞ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ഞാന്‍ മറന്നിട്ടില്ല…. രാഹുല്‍ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാന്‍ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ സമര പരമ്പര നടത്തി… വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബര്‍ ആക്രമണം. ..മറന്നിട്ടില്ല ഒന്നും. കര്‍മ്മ.’






