Kerala

    • നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണു; മൂന്നു വയസുകാരന് ദാരുണാന്ത്യം; കുടുംബ വീട്ടില്‍ കളിക്കാന്‍ പോകുന്നതിനിടെ അപകടം

      കണ്ണൂര്‍: നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കതിരൂര്‍ പുല്യോട് വെസ്റ്റ് പാട്യം നഗര്‍ മലമ്മല്‍ ഹൗസില്‍ അന്‍ഷിലിന്റെയും ഫാത്തിമയുടെയും മകന്‍ മുഹമ്മദ് മര്‍വാന്‍ ആണ് മരിച്ചത്. വൈകുന്നേരം അങ്കണവാടിയില്‍ നിന്നു വീട്ടിലെത്തിയ ശേഷം തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ വീട്ടുകാരും ചേര്‍ന്ന് തിരഞ്ഞപ്പോഴാണ് കുടുംബവീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ടാങ്ക് സിമന്റു തേച്ചതിനു ശേഷം ചോര്‍ച്ച പരിശോധിക്കാന്‍ നിറയെ വെള്ളം നിറച്ചിരുന്നു. ഇതിലാണ് കുട്ടി വീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

      Read More »
    • രണ്ടു കോടതിയില്‍ ഒരേ സമയം ജാമ്യ ഹര്‍ജി; രാഹുല്‍ ഈശ്വറിന് തിരിച്ചടി; ഒന്നു പിന്‍വലിച്ചു രേഖകള്‍ ഹാജരാക്കിയാല്‍ പരിഗണിക്കാമെന്നു കോടതി; വാദം മാറ്റിവച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ലാപ്‌ടോപ്പിന്റെ പാസ്‌വേഡ് നല്‍കുന്നില്ലെന്നും പോലീസ്

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡന പരാതി നല്‍കിയ യുവരിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനു ജാമ്യത്തിനായി കാത്തിരിക്കേണ്ടിവരും. രണ്ടു കോടതികളില്‍ ഒരേസമയം ജാമ്യ ഹര്‍ജി നല്‍കിയതോടെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് വാദം മാറ്റിവച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് രാഹുല്‍ രണ്ട് അഭിഭാഷകര്‍ മുഖേന ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുളള വെല്ലുവിളിയും നിയമലംഘനവുമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ജാമ്യഹര്‍ജി കേള്‍ക്കുന്നത് മാറ്റിവച്ചു. ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യ ഹര്‍ജി പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേസില്‍ വാദം കേള്‍ക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വിഡിയോ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും…

      Read More »
    • രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചയാള്‍ ; ഒളിവില്‍ പോകാന്‍ സഹായിച്ചത് കര്‍ണാടക കോണ്‍ഗ്രസില്‍ നിന്നും വലിയ സഹായം കിട്ടിയെന്നും ഇ.പി. ജയരാജന്‍

      കണ്ണൂര്‍: കോണ്‍ഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചയാളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും അയാള്‍ ലൈംഗിക ക്രിമിനല്ലെന്നും സിപിഐഎം നേതാവ് ഇ പി ജയരാജന്‍. രാഹുലിനെ ഒളിപ്പിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ നിന്ന് സഹായം കിട്ടിയെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. കേരള പൊലീസ് മികച്ച കുറ്റാന്വേഷണ സേനയാണ്. രാഹുലിനെ പിടിക്കുമെന്നും പറഞ്ഞു. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കില്‍ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടി. ശബരിമലയില്‍ പേര്‍ഫെക്റ്റ് അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെടില്ലെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എം.വി. ഗോവിന്ദനും പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും പറഞ്ഞു. മുഖം രക്ഷിക്കാന്‍ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും കരുണാകരന്‍ ഭരിക്കുന്ന സമയത്ത് ഗുരുവായൂരില്‍ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെയെന്നും ചോദിച്ചു. അതേസമയം എല്ലാ തെരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്നും വിലയിരുത്തുന്നതില്‍…

      Read More »
    • ജമാ അത്തെ ഇസ്ലാമി മൂന്നാമത്തെ ഘടകകക്ഷി ; മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിക്കുന്നു ; യുഡിഎഫ് മുമ്പോട്ട് പോകുന്നത് നില തെറ്റിയ രാഷ്ട്രീയവുമായെന്ന് എം സ്വരാജ്

      മലപ്പുറം: ജമാ അത്തെ ഇസ്ലാമി യുഡിഎഫിന്റെ മൂന്നാമത്തെ ഘടകകക്ഷിയെന്ന് വിമര്‍ശിച്ച് സിപിഐഎം നേതാവ് എം സ്വാരാജ്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നേതൃത്വമായി ജമാ അത്തെ ഇസ്ലാമി മാറിയെന്നും പറഞ്ഞു. നില തെറ്റിയ രാഷ്ടീയവുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് സ്വരാജ് പറഞ്ഞു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിക്കുന്ന ശക്തിയായി ജമാഅത്തെ ഇസ്ലാമി മാറിയെന്നും പറഞ്ഞു. പീഡന പരാതികള്‍ ഉയര്‍ന്നു വരുമ്പോള്‍ അപ്പോള്‍ തന്നെ നടപടിയെടുക്കണമെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്ന് സ്വരാജ് പറഞ്ഞു. ജോണ്‍ ബ്രിട്ടാസിനെതിരായ ആരോപണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണ്. മതേതര നിലപാടുള്ളവരെ ആര്‍എസ്എസ് ചാപ്പ കുത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളും ജയിലില്‍ കിടന്നിട്ടുള്ളവരും ഒരു നടപടിക്കും വിധേയരാകാതെ കോണ്‍ഗ്രസില്‍ തുടരുകയാണ്. രാഹുല്‍ വിഷയത്തില്‍ മാത്രം ഇങ്ങനെയൊരു നടപടി എടുക്കേണ്ടി വന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസാണ് പറയേണ്ടതെന്നും സ്വരാജ് പറഞ്ഞു.  

      Read More »
    • നിര്‍മ്മാണത്തിനിടെ സംരക്ഷണഭിത്തിയില്‍ വിള്ളല്‍; കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; സര്‍വീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു ; നിരവധി വാഹനങ്ങള്‍ തകര്‍ന്ന റോഡില്‍ കുടുങ്ങി

      കൊല്ലം: ദേശീയപാതാ നിര്‍മ്മാണത്തില്‍ വീണ്ടും അപാകത ചൂണ്ടിക്കാട്ടിക്കൊണ്ട് കൊട്ടിയത്ത് ദേശീയപാത അപകടകരമായ രീതിയില്‍ തകര്‍ന്നു. നിര്‍മ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. സര്‍വീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു. മൈലക്കാട് പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപം കൊണ്ടു. സ്‌കൂള്‍ ബസും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ന്ന റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിടിഞ്ഞ് താഴ്ന്നാണ് സംരക്ഷണഭിത്തി തകര്‍ന്നത്. സംഭവം വന്‍ ശ്രദ്ധ നേടിയതിന് പിന്നാലെ അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി.

      Read More »
    • രാഹുല്‍ മാങ്കൂട്ടം നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിനോടുള്ള സ്ത്രീകളുടെ വിശ്വാസ്യത; പരാതി പറഞ്ഞിട്ടും നടപടിയില്ല; അവസാന നിമിഷംവരെ തള്ളിപ്പറയാതിരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങളും പ്രതികൂലം; കാലം മാറിയത് അറിയാതെ പോകരുതെന്നും മുന്നറിയിപ്പ്

      തിരുവനന്തപുരം: ലൈംഗികാരോപണ കേസുകളില്‍ കോടതിവിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച കോണ്‍ഗ്രസ് നടപടി സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ തിരിച്ചടിയായേക്കുമെന്നു വിലയിരുത്തല്‍. ശബരിമല വിവാദമുണ്ടായപ്പോള്‍ സര്‍ക്കാരിനെതിരേ സ്ത്രീകള്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ടായതുപോലെയല്ല, ഇക്കുറി സ്ത്രീകള്‍ നിലപാടെടുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെതന്നെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ സമൂഹത്തില്‍ ഉയര്‍ന്ന വികാരങ്ങള്‍ക്കും മുകളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മൃദൃ നിലപാട് എടുത്തതിലൂടെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും രാഹുല്‍ ഗാന്ധിയും മൗനത്തിലാണ്. രാഹുലിനെതിരേ ആദ്യ വിവാദമുയര്‍ന്നപ്പോള്‍തന്നെ അണിയറക്കഥകള്‍ അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കളായ സ്ത്രീകള്‍തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കു രംഗത്തുവന്നിരുന്നു. അന്ന് അവരെ ഒറ്റക്കെട്ടായി എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുകയാണ് ഉണ്ടായത്. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യയും ഉമ തോമസും ബിന്ദു കൃഷ്ണയും ഷാനി മോള്‍ ഉസ്മാനും താര ടോജോ അലക്‌സുമടക്കമുള്ളവര്‍ ശക്തമായ നിലപാട് എടുത്തപ്പോഴും സൈബര്‍ വെട്ടുക്കിളി കൂട്ടത്തെ ഉപയോഗിച്ചു നിശബ്ദരാക്കി. ഇതിനെതിരേ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസിന്റെ ആണ്‍ നേതൃത്വമാകെ മൗനം…

      Read More »
    • ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍; പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയില്‍ പിഴവുകളെന്ന് വാദം; ഒളിവില്‍ തുടര്‍ന്ന് എംഎല്‍എ

      കൊച്ചി: ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചു.  ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു.  പരാതിയില്‍ പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.   അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്‍റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി.   രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ടെന്നതിന് തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. രാഹുല്‍ ആത്മഹത്യാഭീഷണി…

      Read More »
    • പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്ന ആ കേസിന്റെ വിധി എട്ടിന്; ക്ലൈമാക്‌സ് എന്താകുമെന്ന് കേരളമാകെ ആകാംക്ഷ; നടി ആക്രമിക്കപ്പെട്ടതിന് കാരണം ദിലീപ് – കാവ്യ ബന്ധമെന്ന് സൂചന

        കൊച്ചി : ഒരു സിനിമയുടെ റിലീസിനേക്കാള്‍ ആകാംക്ഷയോടെ പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്നത് എട്ടാം തിയതിയിലെ കോടതി വിധിക്കായാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വരുന്നത് ഈ എട്ടാം തിയതിയാണ്. എന്താകും കേസിന്റെ ക്ലൈമാക്‌സ് എന്ന് ആര്‍ക്കും അറിയില്ല. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസ് എന്നതാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ സിനിമാറ്റിക് വശം. ദിലീപിന്ററെ ജീവിത-സിനിമ ഭാവി നിര്‍ണയിക്കുന്നത് എട്ടിന് വരുന്ന കോടതിയുടെ തീരുമാനമാകും. കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് ആവര്‍ത്തിച്ചു പറയുന്നത്.   കേസിന്റെ വിധി പ്രസ്താവത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒരു സ്വകാര്യചാനല്‍ വിചാരക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ പുറത്തുവിട്ടു. നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നില്‍ക്കെയാണ് വിചാരകോടതിയില്‍ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയില്‍ ഇന്‍കാമറയായാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത്. അതുകൊണ്ടുതന്നെ വിചാരണ വേളയിലെ അധികം കാര്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്നത് മുന്‍പ് പറഞ്ഞുകേട്ടിരുന്ന…

      Read More »
    • മാങ്കൂട്ടത്തിലിനെക്കുറിച്ച് ഒരക്ഷരം പറയരുത്; പ്രചരണത്തിനിറങ്ങുന്നവര്‍ക്ക് കോണ്‍ഗ്രസ് – സിപിഎം നിര്‍ദ്ദേശം; രാഹുല്‍ വിഷയം തിരിച്ചടിക്കുമോ എന്ന് ഇരുകൂട്ടര്‍ക്കും പേടി

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരുപറയാതെയും ഉപയോഗിക്കാതെയും മതി ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇനി രാഹുലിന്റെ പേരെടുത്ത് പറഞ്ഞ് പ്രചരണം കൊഴുപ്പിച്ചാല്‍ അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് രണ്ടു പാര്‍ട്ടികളും എത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് വലിയ സംഭവമായി ചൂണ്ടിക്കാട്ടി പ്രചരണത്തിന്റെ കലാശം കൊഴുപ്പിക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും നടപടി വല്ലാതെ വൈകിയ സാഹചര്യത്തില്‍ അത് പറയേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. കൂടാതെ രാഹുലിനെ പാര്‍ട്ടിയില്‍ നി്ന്ന് പുറത്താക്കി കോണ്‍ഗ്രസ് മാതൃക കാട്ടി എന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതിനോട് പാര്‍ട്ടിക്കുള്ളിലുള്ള രാഹുല്‍ അനുകൂലികള്‍ക്ക് താത്പര്യമില്ല. കെ.സുധാകരനടക്കമുള്ളവര്‍ ഇത്തരം പ്രചരണം വേണ്ടെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. സിപിഎമ്മിന് രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നല്ലൊരു ആയുധമായിരുന്നു രാഹുലെങ്കിലും പീഡനക്കേസും രാഹുലും പറഞ്ഞ് വോട്ടു ചോദിക്കാനിറങ്ങിയാല്‍ സ്വന്തം പാര്‍ട്ടിയിലെ പീഡനക്കേസുകളും അഴിമതികളുമല്ലൊം തിരിച്ചുകൊത്തുമെന്ന ആശങ്ക അവര്‍ക്കുമുണ്ട്.…

      Read More »
    • ‘ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ നിന്നെയും, നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും’; മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ് വൈറല്‍; ‘നിന്റെ ശബ്ദവും നെഞ്ചുറപ്പും ആരെയോ ഭയപ്പെടുത്തുന്നു’

      കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ് സൈബറിടത്ത് വൈറല്‍. മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നത്. രാഹുലിനെ ഇല്ലായ്മ ചെയ്തവര്‍ക്ക് കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കുമെന്നും നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ രാഹുലിനെയും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയാം കാലം എല്ലാത്തിനും മറുപടി നല്‍കും നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളര്‍ച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികള്‍ക്ക് വരെ സംരക്ഷണം നല്‍കുന്നവരില്‍ ചിലര്‍ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്. ഇപ്പോള്‍ നിനക്ക് മനസ്സില്‍ ആയില്ലേ ആരും കൂടെ കാണില്ല…

      Read More »
    Back to top button
    error: