Kerala

    • ജലീലിന്റെ ഉന്നമെന്ത്? യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരേ ഗുരുതര ആരോപണങ്ങള്‍; ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത ഫിറോസ് ഇന്ന് ലക്ഷപ്രഭു; ദോത്തി ചാലഞ്ചിലൂടെ 200 രൂപയുടെ മുണ്ടു വിറ്റത് 600 രൂപയ്ക്ക്; റിവേഴ്‌സ് ഹവാലവഴി പണം ദുബായിലെത്തിച്ചു; ട്രാവല്‍ ഏജന്‍സി മുതല്‍ ബിനാമി ഇടപാടുവരെ; മറുപടിയുമായി ലീഗ് അണികളും രംഗത്ത്

      മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ആരോപണം തുടര്‍ന്ന് കെ.ടി ജലീല്‍ എംഎല്‍എ. പി.കെ ഫിറോസ് ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ സെയില്‍സ് മാനേജറാണെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും ആരോപണം. 2024 മാര്‍ച്ച് മുതലാണ് ശമ്പളം വാങ്ങുന്നതെന്നും ജലീല്‍ ആരോപിച്ചു. ഇതിന്റെ രേഖകളും പുറത്തുവിട്ടു. 2021ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്ന് ജലീല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഫിറോസ് വ്യക്തത വരുത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം. പ്രത്യക്ഷത്തില്‍ ഒരു ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത പി.കെ ഫിറോസ് ഇന്നൊരു ലക്ഷപ്രഭുവാണ്. ഒറ്റക്കും കൂട്ടായും പല കച്ചവട സംരഭങ്ങളിലും അദ്ദേഹം പങ്കാളിയാണ്. കോഴിക്കോട്ട് ടാഗോര്‍ സെന്റിനറി ഹാളിനടുത്ത് സംസം ഹോട്ടലിനു മുകളില്‍ പഴയ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വാടകക്കെടുത്ത് ലക്ഷങ്ങള്‍ മുടക്കി പുനരുദ്ധരിച്ചാണ്…

      Read More »
    • കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലുപേരെയും പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ നിര്‍ദേശം; കുറഞ്ഞത് ഒരുമാസം സമയമെടുക്കും; കോടതിയുടെ ഇടപെടലും നിര്‍ണായകം; നടപടികള്‍ ഇങ്ങനെ

      തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇവരെ പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. സബ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്‌സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങള്‍ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. സുജിത്തിനെ മര്‍ദിച്ച അഞ്ചാമന്‍ പഴയന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും. ഇത്ര ക്രൂരമായി മര്‍ദിച്ചിട്ടും എസ്.ഐ അടക്കം നാല് പേര്‍ക്കും ഒരു ദിവസം പോലൂം കാക്കിയൂണിഫോമും തൊപ്പിയും മാറ്റിവെക്കേണ്ടിവന്നില്ല. കാരണം സസ്‌പെന്‍ഷന്‍ ഇല്ലാതെ സംരക്ഷിച്ചിരുന്നു. മര്‍ദനത്തിന് പിന്നാലെ വകുപ്പുതല അന്വേഷണം നടത്തി പൊലീസ് സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ…

      Read More »
    • കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലു പോലീസുകാര്‍ക്ക് സസ്‌പെഷന്‍; ഉത്തരവ് പുറത്തിറങ്ങി

      തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍ ന്യൂമാന്‍.  സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഒാഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജിയാണ് സസ്പെൻഷന് ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാൻ സർക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാൻ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്സൂളിന് ആഭ്യന്തരവകുപ്പ്  തടയിട്ടു. ദൃശ്യങ്ങൾ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. രണ്ടര വർഷം മുമ്പേ ഈ ദൃശ്യങ്ങൾ കണ്ടിട്ടും  എന്തേ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതിരുന്നത്?. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മിണ്ടാട്ടമില്ല. ഉത്തര മേഖല ഐജി തുടരന്വേഷണം നടത്തും. മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്  പറഞ്ഞു. സബ് ഇൻസ്പെക്ടർ മലപ്പുറം സ്വദേശിയായ ന്യൂമാൻ, സീനിയർ…

      Read More »
    • സസ്പെൻഷനല്ല, പകരം പിരിച്ചുവിടൽ? യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാരെ പിരിച്ചുവിടാൻ ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്

      തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. പോലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ട്. കോടതിയിൽ വിചാരണ നടക്കുന്നതിനാൽ സർവീസിൽ തുടരുന്നത് ഉചിതമല്ലെന്നാണ് ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ പോലീസുകാർക്കെതിരേ സ്വീകരിച്ച നടപടി പുനഃപരിശോധിക്കാൻ നിർദേശിച്ച് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ റിപ്പോർട്ട് നൽകി. ഇതിൽ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂർ റേഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്. സംഭവത്തിനു ശേഷം പ്രാഥമിക നടപടിയെന്ന നിലയിൽ നാല് പോലീസുകാരെയും സ്ഥലംമാറ്റുകയും രണ്ടു വർഷത്തെ ശമ്പള വർധന തടഞ്ഞുവെച്ചതുമായിരുന്നു നേരത്തേ എടുത്ത നടപടി. കുന്നംകുളം എസ്‌ഐ നുഹ്‌മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശയുള്ളത്. നാലുപേർക്കുമെതിരേ കോടതി ക്രിമിനൽ കേസ് എടുത്തിട്ടുമുണ്ട്. അതേസമയം, തന്നെ മർദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്…

      Read More »
    • സസ്പെൻഷനിൽ തൃപ്തിയില്ല, സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ കോടതിയെ സമീപിക്കും!! അഞ്ചുപേരേയും സർവീസിൽ നിന്ന് പുറത്താക്കണം- സുജിത്ത്

      തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മർദനത്തിന് ഇരയായ സുജിത്ത്. പ്രതികളായ പോലീസുകാരുടെ സസ്പൻഷൻ ശുപാർശയിൽ തനിക്കു തൃപ്തി ഇല്ലെന്ന് സുജിത്ത് പറഞ്ഞു. ഇവരിൽ അഞ്ചാമനായ ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണം. പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസിൽ കക്ഷിചേരുമെന്നും സുജിത്ത് പറഞ്ഞു. കുന്നംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്. അതുപോലെ ജനങ്ങൾ, പാർട്ടി നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു. അന്നു തന്നെ നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് അന്ന് മർദ്ദിച്ചത്. അഞ്ചാമത്തെ ആളായ സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കോടതിയെ സമീപിക്കും. സുഹൈർ ഇപ്പോൾ പഴയന്നൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. അതിനാൽ അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തും. ശശിധരൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മർദ്ദിച്ചുവെന്നും സുജിത്ത്…

      Read More »
    • സുജാത ഭട്ടിനെ നേരിട്ട് അറിയാം… അവരുടെ കണ്ണിലെ ദയനീയമായ അവസ്ഥയും കരച്ചിലും കണ്ടാണ് ഒപ്പം നിന്നത്!! ധർമശാലയിൽ ഓട്ടേറെ കൊലപാതകങ്ങൾ ന‌ടന്നിട്ടുണ്ട്, ജീവനു ഭീഷണിയുണ്ട്, തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും- മനാഫ്

      കോഴിക്കോട്: കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെപ്പേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച് ലോറിയുടമയും യൂട്യൂബറുമായ മനാഫ്. അവിടെ ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് തൻറെ ആവശ്യം. ഒരുപക്ഷേ താൻ അറസ്റ്റിലായേക്കാം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മനാഫ് പറഞ്ഞു. ഇക്കാരണത്താൽ സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മിഷണറെ കണ്ടെന്നും പോലീസ് സംരക്ഷണം നൽകുമെന്ന് കമ്മിഷണർ അറിയിച്ചെന്നും മനാഫ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പോലീസ് സംരക്ഷണയിൽ തിങ്കളാഴ്ച പോകുമെന്നും മനാഫ് അറിയിച്ചു. ചോദ്യം ജയിലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം മനാഫിന് നോട്ടിസ് നൽകിയിരുന്നു. ർമസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണത്തിൽ മനാഫ് ഒട്ടേറെ വീഡിയോകൾ യുട്യൂബിൽ പങ്കുവച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്ന ടി. ജയന്തിനൊപ്പം ചേർന്നാണ് മനാഫ് വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത്. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന് പിന്നാലെ മനാഫ് ഒളിവിൽപ്പോയെന്നു വാർത്തകൾ വന്നെങ്കിലും മനാഫ്…

      Read More »
    • കുടിയന്മാരിൽ ഒന്നാം സ്ഥാനം കൊണ്ടുപോയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റ്- 146.08 ലക്ഷം രൂപ!! ഉത്രാടത്തിൽ മാത്രം വിൽപന 137കോടിയുടെ മദ്യം, 10 ദിവസത്തിൽ സംസ്ഥാനത്ത് വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം

      തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കേരളത്തിൽ വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം. ഉത്രാടം വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉത്രാട ദിനംമാത്രം 137കോടി മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയു‌ടെ മദ്യം അധികം വിറ്റതായും 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്. ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. തൊട്ടുപിന്നാലെ 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വിൽപ്പനയുമായി എടപ്പാൾ ഔട്ട്ലെറ്റും തൊട്ടുപിന്നിലുണ്ട്.

      Read More »
    • യൂത്ത് കോൺ​ഗ്രസ് നേതാവിനു പിന്നാലെ പോലീസ് മർദന പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി!! “ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ എന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചു, ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല”…

      കൊല്ലം: പോലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം ലോക്കൽ സെക്രട്ടറി. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കൊല്ലം കണ്ണനല്ലൂർ പോലീസ് തന്നെ മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച ഒരു കേസിൻറെ മധ്യസ്ഥ ചർച്ചയ്ക്കായി സ്റ്റേഷനിലെത്തിയ തന്നെ സിഐ ഒരു കാരണമില്ലാതെ ഉപദ്രവിച്ചെന്ന് സജീവ് പറഞ്ഞു. താൻ ഈ ഇടുന്നതു പാർട്ടി വിരുദ്ധ പോസ്റ്റ്‌ അല്ലെന്നും ഇതിൻറെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി കുറിച്ചു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ പോസ്റ്റ് ഇങ്ങനെ- ‘അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത്’ ‘ഞാൻ സിപിഐഎം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറിയാണ്. ഇന്നലെ 04/09/2025 കണ്ണനല്ലൂർ സ്‌റ്റേഷനിൽ വൈകിട്ട് ഒരു കേസിന്റെ മദ്ധ്യസ്ഥതയുടെ കാര്യം സിഐയോട് സംസാരിക്കാൻ വന്നു, ഒരു കാര്യവും ഇല്ലാതെ കണ്ണനല്ലൂർ സിഐ എന്നെ ഉപദ്രവിച്ചു. ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ല. എന്റെ അനുഭവം ആണ് പറഞ്ഞത്. ഇതിന്റെ പേരിൽ എന്നെ പാർട്ടിയിൽ നിന്ന് നീക്കം…

      Read More »
    • അന്വേഷണം സു​ഗമമായി നടക്കണമെങ്കിൽ സസ്പെൻഷൻ വേണമെന്ന് ഡിഐജിയുടെ ശുപാർശ, യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ എസ്ഐ അടക്കം നാലുപേരെ സസ്പെൻഡ് ചെയ്യും

      തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലു പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു. ക്രിമിനൽ കേസിൽ കോടതി പ്രതി ചേർത്ത എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ് എന്നിവർക്കെതിരായാണ് നടപടി. ഷുഹൈറിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ക്രിമിനൽ കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇവർക്കെതിരെ ക്രിമനൽ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം നടപടി സംബന്ധിച്ച് പോലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ച് നിയമ തടസം വന്നതാണ് കാരണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ…

      Read More »
    • മദ്യലഹരിയിൽ17 മകൾക്കും 10 വയസുകാരി ബന്ധുവിനും നേരെ പിതാവിന്റെ ആസിഡ് ആക്രമണം, മുങ്ങിയ പ്രതിക്കായി തെരച്ചിൽ ഊർജിതം

      കാസർകോട്: കാസർകോട് പനത്തടിയിൽ അച്ഛൻ മകൾക്കും ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി രാജപുരം പോലീസ്. സംഭവശേഷം ആനപ്പാറ സ്വദേശി മനോജ് കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്. മദ്യലഹരിയിൽ 17 വയസുള്ള മകളുടെയും ബന്ധുവായ പത്ത് വയസുകാരിയുടെയും നേരെ ആക്രമണം നടത്തുകയായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ ഇരു കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം കാസർകോട് പനത്തടി പാറക്കടവിലാണ് മകളോടും ബന്ധുവിനോടും പിതാവിന്റെ കൊടുംക്രൂരത. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജാണ് കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. കുടുംബ കലഹങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയും മകളും മനോജിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് എത്തിയാണ് മനോജ് ആസിഡ് ആക്രമണം നടത്തിയത്. റബ്ബർ ഷീറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന ആസിഡ് മനോജ് കുട്ടികൾക്ക് നേരെ വീശിയൊഴിക്കുകയായിരുന്നു.

      Read More »
    Back to top button
    error: