Kerala

    • കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ , വീട്ടില്‍ പ്രായമായ മാതാപിതാക്കളാണുള്ളതെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മണികണ്ഠന്‍ ; കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് വിജേഷ് ; നിര്‍വ്വികാരതയോടെ വിധികേട്ട് പള്‍സര്‍ സുനി

      കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ രാവിലെ 11 മണിക്ക് വിധി വരുമെന്ന് കാത്തിരുന്ന ശേഷം ഒടുവില്‍ വിധി വന്നത് വൈകിട്ട് അഞ്ചുമണിയോടെ. കോടതിയില്‍ വിധിക്ക് മുമ്പായി പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍ കോടതിയില്‍ ഉണ്ടായത് നാടകീയ രംഗങ്ങള്‍. ഭാര്യയും കുട്ടികളുമുണ്ടെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും വീടിന്റെ ഏക ആശ്രയവും വരുമാന മാര്‍ഗ്ഗവും തങ്ങളാണെന്നുമെല്ലാം കുറഞ്ഞശിക്ഷ നല്‍കണമെന്നും ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പള്‍സര്‍ സുനി മാത്രമായിരുന്നു നിര്‍വ്വികാരതയോടെ നിന്നത് മൂന്നാംപ്രതി മാര്‍ട്ടിന്‍ ആന്റ ണി പൊട്ടിക്കരഞ്ഞു. വീട്ടില്‍ പ്രായമായ അമ്മ മാത്രമേയുള്ളെന്നായിരുന്നു കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി കോടതിയോട് പറഞ്ഞത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പള്‍സര്‍ സുനി കോടതിയില്‍ എത്തിയത്. എന്നാല്‍ മറ്റു പ്രതികളെല്ലാം വൈകാരികമായി ട്ടാണ് കോടതിയുടെ മുന്നില്‍ പെരുമാറിയത്. രണ്ടാംപ്രതി മാര്‍ട്ടിന്‍ആന്റണി പൊട്ടിക്കരഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും ഇതിന് മുമ്പ് തനിക്കെതിരേ…

      Read More »
    • ഫലത്തില്‍ ഏറ്റവും ചെറിയ ശിക്ഷ കിട്ടിയത് നടിയെ ലൈംഗികപീഡനം നടത്തിയ പള്‍സര്‍ സുനിക്ക് ; 12 വര്‍ഷം കഴിഞ്ഞ് ഇറങ്ങാം, ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരുന്നത് അഞ്ചാംപ്രതി എച്ച് സലീമിന് ; 18 വര്‍ഷം കിടക്കേണ്ടി വരും

      കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളം കാത്തിരുന്ന കോടതിവിധി പുറത്തുവരുമ്പോള്‍ വിചാരണത്തടവുകാരനായ കാലം ഇളവായി പരിഗണിക്കുമ്പോള്‍ ഫലത്തില്‍ ഏറ്റവും കുറവ് കാലം ഇനി ജയിലില്‍ കിടക്കേണ്ടി വരുന്നത് കേസിലെ ഒന്നാംപ്രതി പള്‍സര്‍സുനിക്ക്. ഇനി പള്‍സര്‍ സുനിക്ക് പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും. മൂന്ന് ലക്ഷം രൂപയാണ് പിഴ നല്‍കേണ്ടത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരുന്നത് അഞ്ചാം പ്രതി എച്ച് സലീമിനാണ്. 18 വര്‍ഷം കിടക്കേണ്ടി വരും. കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരുപത് വര്‍ഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് രൂപ പിഴ ശിക്ഷയും വിധിച്ചു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ് ഒരുലക്ഷം രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി…

      Read More »
    • നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും പിഴയും ; പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പരമാവധിശിക്ഷ കൊടുത്തില്ല ; 13 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി ; പള്‍സര്‍സുനി ആദ്യം പുറത്തിറങ്ങും

      കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും വിവിധ തുകകള്‍ പിഴയും ആര്‍ക്കും ജീവപര്യന്തം ശിക്ഷയില്ല. ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് കുറച്ചുള്ള വര്‍ഷം ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 50,000, മൂന്ന് ലക്ഷം, ഒരുലക്ഷം, 75000 രൂപ വീതവുമാണ് ആറു പേര്‍ക്കും പിഴശിക്ഷ വരുന്നത്. പള്‍സര്‍ സുനിക്ക് 20 വര്‍ഷവും മൂന്ന്‌ലക്ഷം രൂപയുമാണ് പിഴ പ്രതികള്‍ക്ക് നാല്‍പ്പത് വയസ്സിന് താഴെയാണെന്നതും വൃദ്ധരായ മാതാപിതാക്കളെയുമെല്ലാം കണക്കാക്കിയാണ് പരമാവധി ശിക്ഷ ഒഴിവാക്കിയത്. ക്രിമിനല്‍ ഗൂഡാലോചന, കൂട്ട ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ഐടി വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അനുസിച്ചുള്ള കുറ്റത്തിനാണ് ശിക്ഷ കിട്ടിയത്. വിചാരണകാലയളവ് ഇളവ്് ചെയ്തായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. വിവിധ വകുപ്പുകളില്‍ നല്‍കിയ പല തടവുശിക്ഷകള്‍ അടക്കം എല്ലാത്തിനും കൂടി ഒരുമിച്ച് ശിക്ഷ…

      Read More »
    • നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്കെല്ലാം 20 ലക്ഷം പിഴയും 50,000 രൂപയും ശിക്ഷ; ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞു; കോടതിയില്‍ നടന്നത് ചൂടേറിയ വാക്‌പോര്; എല്ലാവര്‍ക്കും ഒരുപോലെ ശിക്ഷവേണമെന്ന വാദത്തിന് അംഗീകാരം

      കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പഴള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50,000 രൂപവീതം പിഴയും ശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളെ രാവിലെ പതിനൊന്നോടെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചു. പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു. തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വടിവാള്‍ സലിം പറഞ്ഞു. കുടുംബത്തിന് ഏക ആശ്രയം താന്‍…

      Read More »
    • രാജ്യം നടുങ്ങിയ കുറ്റകൃത്യത്തിന് ശിക്ഷാവിധി ഇന്നുച്ചയ്ക്ക് മൂന്നരയ്ക്ക്: ആറു പ്രതികൾക്കും ഒരേ ശിക്ഷ വേണോ എന്ന് കോടതി: വേണമെന്ന് പ്രോസിക്യൂഷൻ: കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ : വിധി ന്യായം വായിക്കാതെ അഭിപ്രായപ്രകടനം വേണ്ടെന്ന് കോടതി : അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഹാജരായില്ല: പൾസർ സുനി ചെയ്തത് ഹീനമായ ക്രൂരകൃത്യമെന്ന് കോടതി : ദിലീപിന്റെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന് ആവശ്യം പ്രോസിക്യൂഷൻ എതിർത്തു 

          കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ ഇന്നു വൈകിട്ട് മൂന്നരയ്ക്ക് വിധിക്കും.     എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുക . കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുക .   പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് കോടതിയില്‍ എത്തിച്ചു . പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു.   മറ്റൊരു പ്രതിയായ മാർട്ടിൻ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയിൽ അഭ്യർത്ഥിച്ചു തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠൻ പറഞ്ഞുഒരു തെറ്റും ചെയ്തിട്ടില്ലെന്ന്…

      Read More »
    • പത്മകുമാർ ജയിലിൽ തന്നെ : സ്വർണ്ണക്കൊള്ള കേസിൽ ജാമ്യമില്ല: കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

      പത്മകുമാർ ജയിലിൽ തന്നെ : സ്വർണ്ണക്കൊള്ള കേസിൽ ജാമ്യമില്ല: കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാറിൻ്റെ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്. സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഡിസംബർ 18നാണ് പോറ്റിയുടെ ജാമ്യഹർജി പരിഗണിക്കുക..  

      Read More »
    • ബ്യൂമെർക് നവ ദിശ പുരസ്‌കാരം 2025: സാമൂഹ്യ സംരംഭകത്വത്തിന് പുത്തൻ ഊർജ്ജം; നൂതനാശയങ്ങൾക്ക് കൈത്താങ്ങ്

      പാലക്കാട് 12th December സമൂഹത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിത സാമൂഹിക സംരംഭകരെ ആദരിക്കുന്ന ‘ബ്യൂമെർക് നവ ദിശ പുരസ്‌കാരം 2025’ ന് ഐ.ഐ.ടി. പാലക്കാട്ടെ അഗോറ ഓഡിറ്റോറിയം വേദിയായി. ഐ.ഐ.ടി. പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷനും (IPTIF) ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. സാമൂഹിക വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്ന യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങിൽ, ഐ.ഐ.ടി. പാലക്കാട് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രശ്‌നപരിഹാരത്തിന് സാങ്കേതികവിദ്യയുടെ സഹായം എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.പി.ടി.ഐ.എഫ് സി.ഇ.ഒ. ഡോ. സായിശ്യാം നാരായണൻ സ്വാഗതം ആശംസിച്ചു. പരിപാടിയെക്കുറിച്ചുള്ള അവതരണം Dr നാരായണൻ, ബ്യൂമെർക് ഇന്ത്യ ഫൌണ്ടേഷൻ COO യും സോഷ്യൽ ഇനിഷ്യറ്റീവ് തലവനുമായ വിനയരാജ് എന്നിവർ ചേർന്ന് നടത്തി. മികച്ച മൂന്ന് സംരംഭകരെ തിരഞ്ഞെടുത്തു അന്തിമ പട്ടികയിൽ ഇടം നേടിയ അഞ്ച് സാമൂഹിക സംരംഭകർ വിദഗ്ധ ജൂറിക്ക്…

      Read More »
    • ആരാധകരുടെ പോര്‍വിളി മുഴങ്ങുന്നു; ഇനി ‘ദിലീപേട്ട’ന്റെ കാലമെന്ന് ഫാന്‍സുകാര്‍; നടിക്കു പിന്തുണയുമായി വന്ന പൃഥ്വിരാജിനെതിരെ കമന്റുകള്‍; തിരിച്ചടിച്ച് രാജു ഫാന്‍സ്

      കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സും മറ്റു ഫാന്‍സുകാരും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ ദിലീപ് ഫ്രാന്‍സുകാര്‍ ആവേശത്തിലാണ്. 18ന് ദിലീപിന്റെ പുതിയ സിനിമയായ ഭഭബ റിലീസ് ചെയ്യുന്നതോടെ ദിലീപ് തന്റെ സൂപ്പര്‍താര പദവി തിരിച്ചുപിടിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും മറ്റു താരങ്ങള്‍ക്കെല്ലാം വീട്ടിലിരിക്കാം എന്ന രീതിയിലാണ് ആരാധകര്‍ തങ്ങളുടെ ജനപ്രിയ നായകനെ അവതരിപ്പിക്കുന്നത്. ഇനി ദിലീപേട്ടന്റെ കാലമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പൃഥ്വിരാജിന്റെ ആരാധകരും ദിലീപിനെ അനുകൂല അനുകൂലിക്കാത്തവരും കടുത്ത വിമര്‍ശനമാണ് ദിലീപ് ഫാന്‍സുകാര്‍ക്കെതിരെ ഉയര്‍ത്തുന്നത്. ദിലീപിനെ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടി ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന പ്രചരണവും ശക്തമാണ്. ആടുജീവിതത്തിന് അവാര്‍ഡ് കിട്ടാത്തത് പോലും അതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. ദിലീപ് തിരിച്ചു വരുന്നതോടെ പൃഥ്വിരാജിന് സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമാകുമെന്ന ദിലീപ് ഫാന്‍സുകാരുടെ പരാമര്‍ശത്തെ പൃഥ്വിരാജിന്റെ ആരാധകര്‍ തള്ളിക്കളയുന്നു. ദിലീപിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പിന്തുണയും പുതിയ സിനിമയ്ക്ക് ഉണ്ട്. നടി…

      Read More »
    • ഇതെന്ത് യുക്തി? രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു; ‘സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ച വിഷയത്തിലും കോടതിക്കു സംശയം; കാലിന് അനുസരിച്ചു ചെരിപ്പ് തുന്നിയതുപോലെ’

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാം ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് വന്‍ ചര്‍ച്ചയാകുന്നു. തിരുവനന്തപുരം സെഷന്‍സ് ജഡ്ജി എസ്. നസീറയുടെ വിധിയിലെ വിവരങ്ങളാണ് ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. പരാതി സമര്‍പ്പിക്കാനുണ്ടായ കാലതാമസവും മൊഴിയിലെ വൈരുദ്ധ്യവും ആകെ ഒരുവട്ടം നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്നു തെളിയിക്കാനുള്ള തെളിവു പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നുമാണ് വിധിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇതെല്ലാം ഹൈക്കോടതിയുടെയും മറ്റു കോടതികളുടെയും ജഡ്ജ്‌മെന്റിനു നേരത്തേയും വഴിവച്ചിട്ടുണ്ടെന്നും ഇതു മനസിലാക്കാതെയാണു വിധിയെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. അതിജീവിത ഒരുവട്ടം മാത്രമാണ് മൊഴി നല്‍കിയെന്നതിരിക്കേ, എങ്ങനെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു കോടതി കണ്ടെത്തിയെന്ന നിര്‍ണായക ചോദ്യവും ഇതിലുണ്ട്. ആദ്യം കൊടുത്ത പരാതിയെ മൊഴിയാക്കി വിലയിരുത്തുകയാണുണ്ടായതെന്നും പരാതിക്കാരിക്കു ധൈര്യം നല്‍കുന്നതിനു പകരം അവിശ്വസിക്കുകയാണുണ്ടായതെന്നും കുറിപ്പില്‍ പറയുന്നു. കോടതി വിധിയുടെ പകര്‍പ്പടക്കം പങ്കുവച്ചാണു കുറിപ്പ് എഴുതിയിട്ടുള്ളത്.   പോസ്റ്റിന്റെ പൂര്‍ണരൂപം രണ്ടാം ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍…

      Read More »
    • ‘തൊലിക്കട്ടി അപാരം’; ഒളിവില്‍നിന്ന് വോട്ടു ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ട്രോളി കാണ്ടാമൃഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍; തെറിവിളികളുമായി രാഹുല്‍ അണികള്‍

      12 ലൈംഗിക പീഡനക്കേസില്‍ 15 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷം പാലക്കാട് വോട്ട് ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. തൊലിക്കട്ടി അപാരമെന്ന തലക്കെട്ടുമായി കാണ്ടാമൃഗത്തിന്റെ ചിത്രമാണു പോസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വൈകീട്ടാണ് രാഹുല്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ടു ചെയ്തു തൊട്ടു പിന്നാലെ ചായയും കുടിച്ചു മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് പല ഹാന്‍ഡിലുകളും ഉയര്‍ത്തിയത്. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും രംഗത്തുവന്നത്. പോസ്റ്റിന്റെ താഴെ കോണ്‍ഗ്രസ് അണികള്‍ വെല്ലുവിളികളും തെറിവിളികളുമായും രംഗത്തുവന്നു. ചിലതിനു ചുട്ട മറുപടിയും അജയ് തറയില്‍ നല്‍കിയിട്ടുണ്ട്. ‘നിന്റെ പേരില്‍തന്നെയുണ്ട് നീ ആരാണെന്ന്’ ആണ് ഒരു കമന്റ്. അജയ് തറയിലെ ‘തറയില്‍’ എന്ന ഭാഗം ഉയര്‍ത്തിക്കാട്ടിയാണ് കമന്റ് വന്നതെന്നു വ്യക്തം. ‘സാറിന്റെ തൊലിക്കട്ടി ഞങ്ങള്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയല്ലേ, ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും ജയിക്ക്’ എന്നാണു മറ്റൊന്ന്. എന്നാല്‍, പഴയതുപോലെ സൈബര്‍…

      Read More »
    Back to top button
    error: