Kerala

    • ബോധവത്കരണ പരിപാടികള്‍ വിജയം കണ്ടു: വോട്ടര്‍ പട്ടികയില്‍ മൂന്നു ലക്ഷത്തിലധികം യുവസമ്മതിദായകര്‍ കൂടി

      തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബര്‍ 27ന് ശേഷം 3,11,805 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നത്. കരട് വോട്ടര്‍ പട്ടികയില്‍ 77,176 യുവ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 2,88,533 ആയി. മാര്‍ച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടര്‍മാരാണ് ഉള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടര്‍മാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടര്‍മാര്‍കൂടിയാണ് ഇവര്‍. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ദ്ധന ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗകാരായ വോട്ടര്‍മാരുടെ എണ്ണം കരട് പട്ടികയില്‍ 268 ആയിരുന്നു. അന്തിമ വോട്ടര്‍ പട്ടികയില്‍ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേര്‍ പട്ടികയില്‍ ഉണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ…

      Read More »
    • രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി; ഇനിയും മത്സരിക്കാൻ താല്‍പര്യമില്ലെന്ന് കുമ്മനം രാജശേഖരൻ

      തിരുവനന്തപുരം: കൊല്ലത്ത് മത്സരിക്കാന്‍ ബിജെപി നിര്‍ബന്ധിച്ചുവെങ്കിലും ഒഴിഞ്ഞുമാറി കുമ്മനം രാജശേഖരൻ.കൊല്ലത്ത് സ്ഥാനാര്‍ഥിയാകാന്‍ ബിജെപി കേന്ദ്ര നേതൃത്വം അടക്കം കുമ്മനത്തോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു കുമ്മനം. തിരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികളാണ് ഇത്തവണ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് കുമ്മനത്തെ പിന്‍തിരിപ്പിച്ചത്. മാത്രമല്ല തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കുമ്മനത്തിനു അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരം സീറ്റ് തന്നെ വേണമെന്ന നിലപാടിലായിരുന്നു കുമ്മനം. ഈ സാധ്യത നഷ്ടമായതോടെയാണ് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് കുമ്മനം എത്തിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കുമ്മനം.അന്ന് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയ കുമ്മനം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 99,989 വോട്ടുകള്‍ക്കാണ് തരൂര്‍ ജയിച്ചത്.എന്നാൽ ഇത്തവണ രാജീവ് ചന്ദ്രശേഖറിന് മണ്ഡലം കൈമാറുകയായിരുന്നു.

      Read More »
    • ഉത്തര്‍പ്രദേശില്‍ മദ്റസ നിയമം റദ്ദാക്കി ഹൈക്കോടതി

      ലക്നൗ: ഉത്തര്‍പ്രദേശില്‍ മദ്‌റസകളെ സംബന്ധിക്കുന്ന 2004ലെ നിയമം ഹൈക്കോടതി റദ്ദാക്കി.നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവിന് പിന്നാലെ പതിനായിരത്തോളം മദ്‌റസാ അധ്യാപകരും 26 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അരക്ഷിതാവസ്ഥ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. മദ്‌റസകളിലെ  നിര്‍ബന്ധിത വിദ്യാഭ്യാസം  ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മദ്‌സ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 21എ, 1956 ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ആക്ടിന്റെ 22-ാം വകുപ്പ് എന്നിവയെ ലംഘിക്കുന്നുവെന്ന് ജസ്റ്റിസുമാരായ വിവേക് ചൗധരിയും സുഭാഷ് വിദ്യാര്‍ത്ഥിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മാര്‍ച്ച്‌ 22ന് യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് മദ്‌സാ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. മദ്‌സകളില്‍ നല്‍കുന്ന വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും സാര്‍വത്രികവുമല്ലെന്നും കോടതി പറഞ്ഞു.

      Read More »
    • വീട്ടുമുറ്റത്തു കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

      കായംകുളം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കേതില്‍ അബ്ദുള്‍ ഷിജി (34) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 31 കഞ്ചാവുചെടികള്‍ ഇയാളുടെ വീട്ടുമുറ്റത്ത് കണ്ടെത്തി. ഭാര്യയെയും അമ്മയേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ശേഷം ഒറ്റയ്ക്ക് താമസിച്ചു വന്ന ഷിജി മാസങ്ങളായി ലഹരിവില്പന നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച്‌ നാട്ടില്‍ എത്തിയതിന് ശേഷം മയക്കുമരുന്നിന് അടിമയായിരുന്നു ഇയാൾ.  നാർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കായംകുളം സി.ഐ സുധീർ, എ.എസ്.ഐ രതീഷ് ബാബു, സി.പി.ഒമാരായ സബീഷ്, ബിജു എന്നിവരുമാണ് പരിശോധനയില്‍ പങ്കെടുത്തത്.

      Read More »
    • രാഹുല്‍ ഗാന്ധിക്ക് അമേഠിയിലെ അതേ ഗതി വയനാട്ടിലും വരുമെന്ന് കെ.സുരേന്ദ്രൻ

      കൊച്ചി: 2019ല്‍ സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിലെ അതേ ഫലം തന്നെയാണ് ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടാവുകയെന്ന് കേരള ബിജെപി അധ്യക്ഷനും വയനാട് ലോക്‌സസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രൻ. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ വയനാട്ടില്‍ ഞായറാഴ്ചയാണ് ബിജെപി, കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. വയനാട് മണ്ഡലത്തിലെ പോരാട്ടം ഏറ്റെടുക്കാന്‍ ‘കേന്ദ്ര നേതൃത്വം എന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ഇത്തവണ താൻ തന്നെ വയനാട്ടിൽ വിജയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.എന്തുകൊണ്ടാണ് ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഒരേ മണ്ഡലത്തില്‍ പരസ്പരം മത്സരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

      Read More »
    • തെരുവുനായ ആക്രമണം; അടൂരില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു

      പത്തനംതിട്ട: അടൂരില്‍ മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ  മരിച്ചു. അടൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപം റോഡരികില്‍ മുറിവേറ്റ് അവശനിലയില്‍ ഇന്നലെ വൈകിട്ടാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരാണ് ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഏഴംകുളം മാങ്കൂട്ടം സ്വദേശിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണമായില്ല. തെരുവുനായയുടെ ആക്രമണമാണെന്നാണ് സംശയിക്കുന്നത്.

      Read More »
    • ഒഴിവാക്കിയതില്‍ നിരാശയില്ല, കേരളത്തില്‍ ബിജെപി ഏഴ് സീറ്റുകളില്‍ ജയിക്കുമെന്ന് മേജര്‍ രവി

      കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിയ‌്ക്ക് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്ന് മേജർ രവി. കേള്‍ക്കുന്നവർ ചിരിച്ചേക്കാം.എങ്കിലും ഇതാണ് വാസ്തവം. ഞെട്ടിക്കുന്ന ഫലമാകും ഇത്തവണ ഉണ്ടാവാൻ പോകുന്നത്. വോട്ട് ഷെയറില്‍ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു. എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതില്‍ നിരാശയില്ലെന്ന് മേജർ വ്യക്തമാക്കി. പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങള്‍ക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർത്ഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.

      Read More »
    • തീവണ്ടിയുടെ ഷട്ടര്‍ വീണ് വീട്ടമ്മയുടെ കൈവിരലുകളറ്റു

      കോട്ടയം: തീവണ്ടിയുടെ ഷട്ടർ വീണ് യാത്രക്കാരിയുടെ കൈവിരലുകള്‍ അറ്റു. പാലരുവി എക്സ്പ്രസ്സില്‍ യാത്രചെയ്തിരുന്ന തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിൻഡോ ഷട്ടർ വീണ് വിരലുകള്‍ അറ്റുപോയത്. തൃപ്പൂണിത്തുറയില്‍ വച്ചാണ് ഷട്ടർ വീണത്.കോട്ടയത്തെത്തിയ ഇവരെ റെയില്‍വേ പോലീസ് കോട്ടയം ജില്ലാ ആസ്പത്രിയിലെത്തിച്ചു. ചെങ്ങന്നൂരിലെത്തിയ പാലരുവി എക്സ്പ്രസ്സില്‍ നിന്നും അറ്റ കൈവിരലുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് വീണ്ടെടുത്തു. ഇവ കോട്ടയത്തെ ആസ്പത്രിയിലേയ്ക്ക് അതിവേഗം തന്നെ പോലീസ് എത്തിച്ചു നൽകി.

      Read More »
    • പത്തനംതിട്ടയില്‍ പ്രചാരണം കാര്യക്ഷമമല്ല; സിപിഎം ജില്ലാസെക്രട്ടേറിയറ്റില്‍ നേതാക്കള്‍ തമ്മില്‍ ബഹളം

      പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണം കാര്യക്ഷമമല്ലെന്ന ആരോപണത്തെത്തുടര്‍ന്ന് സി.പി.എം. പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ബഹളം. തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിലാണ് ബഹളമുണ്ടായത്. സ്ഥാനാര്‍ഥി തോമസ് ഐസക്കിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മകളുണ്ടായെന്ന് ഒരംഗം വിമര്‍ശനം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായ മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് ബഹളമുണ്ടായത്. മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അല്പനേരം ബഹളം നീണ്ടുനിന്നു. ഒരു മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. എന്നാല്‍, സംഭവത്തില്‍ ഉള്‍പ്പെട്ട ആരെങ്കിലുമോ പാര്‍ട്ടി നേതൃത്വമോ ഇതേപ്പറ്റി പ്രതികരിക്കാനോ മറുപടി പറയാനോ തയ്യാറായിട്ടില്ല.

      Read More »
    • മുഖം ചുട്ട കശുവണ്ടി പോലെ; എംഎം മണിയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ്

      ഇടുക്കി: സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണിയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് ഒ ആര്‍ ശശി.  എംഎം മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ഒ ആര്‍ ശശിയുടെ  പരാമര്‍ശം. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരായ മണിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ഒ ആര്‍ ശശിയുടെ അധിക്ഷേപം. ഇന്നലെ മൂന്നാറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ഒ ആര്‍ ശശി വിവാദ പരാമര്‍ശം നടത്തിയത്.ഡീന്‍ കുര്യാക്കോസിനേ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. മണിയെ പ്രസവിച്ചത് ഏതോ പാറമടയിലെന്നുള്‍പ്പെടെ നിരവധി അധിക്ഷേപങ്ങൾ പ്രസംഗത്തിലുടനീളമുണ്ടായിരുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന എം പിയാണ് ഡീന്‍ കുര്യാക്കോസെന്നും പൗഡര്‍ പൂശി നടക്കുന്നുവെന്നും ഉള്‍പ്പെടെ എം എം മണി കഴിഞ്ഞ ദിവസം അധിക്ഷേപിച്ചിരുന്നു

      Read More »
    Back to top button
    error: