Breaking NewsKeralaLead News

ലീഗുകാര്‍ നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ ; കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് കൊടുക്കുന്നതിന് തുല്യമെന്ന് പി സരിന്‍

പാലക്കാട്: ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് കൊടുക്കുന്നതിന് തുല്യമാണെന്നും ബിജെപിയെ അവരുടെ വഴിക്ക് വളരാന്‍ വഴിവെട്ടിക്കൊടുത്തവരാണ് ലീഗെന്നും സിപിഐഎം നേതാവ് പി. സരിന്‍.

മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ട് വന്ന് മുസ്ലിം ലീഗ് സമം മുസ്ലിം എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്നതോടെയാണ് ബിജെപിക്കാര്‍ ഹിന്ദു സമം ബിജെപിയെന്നാക്കി മാറ്റിയതെന്നും സരിന്‍ പറഞ്ഞു.

Signature-ad

ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്ന വിവാദപ്രസ്താവനയും നടത്തി.

തിരുവേഗപ്പുറയിലെ ലീഗുകാര്‍ക്ക് മതഭ്രാന്താണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേര്‍ത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു. മലപ്പുറം ജില്ലയോട് അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ സെക്യുലര്‍ രാഷ്ട്രീയത്തിന്റെ മുഖം പോലും തച്ചുടച്ച്കൊണ്ട് ലീഗ് ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു.

കേരളത്തില്‍ മുസ്ലീം ലീഗ് യുഡിഎഫിനൊപ്പമാണ്, ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും സരിന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ പ്രസംഗിക്കവെയാണ് സരിന്റെ വിവാദ പരാമര്‍ശം.

Back to top button
error: