തിരുവോണം ബമ്പറായ 25 കോടി നേടിയ ഭാഗ്യശാലി ഒരു വനിത ; ടിക്കറ്റ് വിറ്റ ലതീഷിനും കോളടിച്ചു, കമ്മീഷന്‍ കിട്ടാന്‍ പോകുന്നത് രണ്ടരക്കോടി ; മാസങ്ങളുടെ ഇടവേളയില്‍ കോടികള്‍ രണ്ടെണ്ണം

കൊച്ചി: തിരുവോണം ബമ്പറായ 25 കോടി നേടിയ ആ ഭാഗ്യശാലി ഒരു വനിതയാണെന്ന് സൂചന. നെട്ടൂര്‍ സ്വദേശിയാണ് യുവതിയെന്നാണ് വിവരം. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്.
ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും. മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി. ് പാലക്കാട് തിരുവനന്തപുരം വഴിയാണ് ഭാഗ്യം കൊച്ചി നെട്ടൂരിലേക്ക് എത്തിയത്്.
ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ?? 714250, TG 176733, TG 307775, TG 733332, TG 801966, TH 464700, TH 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായത്.






