Kerala

    • മദ്യം വിളമ്പി മുറിയിലേക്കു ക്ഷണിക്കും; പ്രകൃതി വിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചാല്‍ കഴുത്തറുത്ത് കൊല; മൂന്നു കൊലപാതകങ്ങളും സമാന ലക്ഷ്യത്തില്‍; നല്ല നടപ്പിലെന്നു നാട്ടുകാര്‍ കരുതി; തമിഴ്‌നാട്ടുകാരനെ ക്ഷണിച്ച് കൊന്നു കത്തിച്ചു

      കുന്നംകുളം: ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ കൊന്നു കത്തിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്. മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ് പറഞ്ഞു. യുവാക്കള്‍ സൂക്ഷിക്കേണ്ട കൊലയാളിയാണിതെന്നും മൂന്നുപേരുടെ ജീവനെടുത്തതും സ്വവര്‍ഗ രതിയുടെ പേരിലാണെന്നും പോലീസ് പറഞ്ഞു. കൊലയാളിയുടെ ആവശ്യം പ്രകൃതിവിരുദ്ധ ബന്ധത്തിനു സമ്മതിക്കുക. തയാറാകാത്ത മൂന്നു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. മൂന്നാമത്തെ കൊലപാതകം നടന്നത് ഒക്ടബോര്‍ അഞ്ചിനും. രണ്ടാമത്തെ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യം കാട്ടി ശിക്ഷയില്‍ ഇളവു കിട്ടി. ആറു വര്‍ഷം മുമ്പ് ജയില്‍ മോചിതനായി. തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായി കയറി. യാത്രയ്ക്കിടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ മുപ്പതുകാരനെ സ്വന്തം മുറിയിലേക്ക് ക്ഷണിച്ചു. ഒന്നിച്ചു മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ പോയ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. പ്രകൃതിവിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചു. കഴുത്തു ഞെരിച്ചു കൊന്നു. പിന്നെ തീയിട്ടു. തമിഴ്‌നാട്ടുകാരനായ ശിവയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തോടൊപ്പം ആ രാത്രി കഴിയുന്ന വൈകൃതം കൂടിയുണ്ട് സണ്ണിക്ക്. വീട്ടുകാരുമായി…

      Read More »
    • ബാക്കി വന്ന സ്വര്‍ണം തന്റെ പക്കല്‍ ഉണ്ടെന്ന് ഇമെയിലില്‍ ; അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സന്ദേശം

      കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ മെയിലിലെ വിവരങ്ങള്‍ പുറത്ത്്. ദേവസ്വം വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സഹായിയുടെ ഇ മെയില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍പോറ്റി പ്രസിഡന്റിന് മെയില്‍ അയച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് കൂടി കോടതിവഴി പുറത്തുവന്നു. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളി ലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും ബാക്കി വന്ന സ്വര്‍ണം തന്റെ പക്കല്‍ ഉണ്ടെന്നും അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചാണ് ഇ മെയില്‍ അയച്ചത്. 2019 ഡിസംബറിലാണ് മെയില്‍ അയച്ചിരിക്കുന്നത്. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഇ മെയില്‍ സന്ദേശങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചിരിക്കുന്നത്. ‘ഞാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും എന്റെ പക്കല്‍ കുറച്ച് സ്വര്‍ണം അവശേഷിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച്, പിന്തുണ ആവശ്യമുള്ള…

      Read More »
    • ലോകയുടെ വിജയത്തില്‍നിന്ന് ഒന്നുമെടുക്കുന്നില്ല; സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഉണ്ടാകാനുള്ള സ്‌പേസ് ഉണ്ടാക്കിയത് ഞങ്ങള്‍; സിനിമ ഒരുകാലത്തും ഒരാള്‍ക്കും സ്വന്തമല്ലെന്നും റിമ കല്ലിങ്കല്‍

      കൊച്ചി: മലയാള സിനിമയ്ക്ക് പുത്തന്‍ കുതിപ്പു സമ്മാനിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്രയുടെ വിജയത്തിനുശേഷം മലയാള സിനിമയിലെ സ്ത്രീ മുന്നേറ്റത്തെക്കുറിച്ചു പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. റിലീസ് ദിനം മുതല്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആണ്. നീലി എന്ന ചന്ദ്രയായി കല്യാണി നിറഞ്ഞാടിയ ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി തൊടാന്‍ ഇനി ഏതാനും സംഖ്യകള്‍ കൂടി മാത്രമാണ് ബാക്കി. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു നായിക ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണ് കല്യാണി നേടിയത്. ചിത്രം പ്രേക്ഷക പ്രിയം നേടി മുന്നേറുന്നതിനിടെ പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്കും അര്‍ഹതപ്പെട്ടതാണ് ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റെന്ന തരത്തില്‍ നൈല ഉഷ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതേറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് റിമ കല്ലിങ്കല്‍. ‘ലോകയുടെ വിജയത്തില്‍ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാന്‍…

      Read More »
    • തടയപ്പെട്ട പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചു ; കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ബിജെപിയുടെ പ്രതിഷേധം; പലസ്തീന്‍ പതാക കാണിച്ചെന്ന് ആക്ഷേപം

      കാസര്‍ഗോഡ്: അവതരണം ഇടയ്ക്ക് വെച്ച് തടയപ്പെട്ട പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചതിന് പിന്നാലെ കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ബിജെപിയുടെ പ്രതിഷേധം. പലസ്തീന്‍ പതാക കാണിച്ചതിന്റെ പേരില്‍ കുട്ടികള്‍ക്കെതിരേ കേസെടുക്കണമെന്നും നേരത്തേ പരിപാടി തടഞ്ഞ അദ്ധ്യാപകര്‍ക്കെതിരേ നടപടിയെടുത്ത കാര്യത്തിലുമാണ് പ്രതിഷേധമുണ്ടായത്. കഴിഞ്ഞദിവസം സ്‌കൂളിന്റെ കലോത്സവവുമായി ബന്ധപ്പെട്ട് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം തുടങ്ങിയപ്പോള്‍ തന്നെ ചില അദ്ധ്യാപകര്‍ വേദിയിലേക്ക് കയറിയ കര്‍ട്ടന്‍ ഇടുവിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു. എംഎസ്എഫും എസ്എഫ്ഐ യും പോലെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുകയും ഇന്ന് പരിപാടി നടത്താന്‍ വീണ്ടും അവസരം നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം തടയപ്പെട്ട മൈം ഇന്ന് വീണ്ടും അവതരിപ്പിക്കാന്‍ അവസരം നല്‍കി. ഇതിന് പിന്നാലെയായിരുന്നു ബിജെപി പ്രതിഷേധവുമായി സ്‌കൂളിലേക്ക് എത്തിയത്. പാലസ്തീന്റെ കൊടി കാണിക്കാന്‍ പാടില്ല എന്ന ആരോപണം ഉന്നയിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം മൈം തടഞ്ഞ സംഭവത്തിനിടയില്‍ പാലസ്തീന്‍ കൊടി കാണിച്ചെന്നാണ് ബിജെപിയുടെ ചൂണ്ടിക്കാട്ടുന്നത്.

      Read More »
    • 25 കോടി അടിച്ചത് ഭാഗ്യവതിക്കല്ല, ഭാഗ്യവാന് തന്നെ ; തിരുവോണം ബമ്പര്‍ കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ് ; ലോട്ടറി അടിച്ചത് തുറവൂരുകാരന്‍ ശരത് എസ് നായര്‍ക്ക്

      ആലപ്പുഴ: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട ആകാംഷയില്‍ വീണ്ടും ട്വിസ്റ്റ്. 25 കോടിയുടെ തിരുവോണം ബമ്പര്‍ അടിച്ചത് ആലപ്പുഴ തുറവൂര് കാരനായ ശരത് എസ് നായര്‍ക്കാണ്. ബാങ്കില്‍ ടിക്കറ്റ് എത്തിച്ചതിന് പിന്നാലെ ശരത് പുറത്തുവന്നു. നേരത്തേ ഏജന്റ് ലതീഷാണ് നെട്ടൂര്‍ സ്വദേശിക്കാണ് ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന വിവരം പുറത്തുവിട്ടത്. എന്നാല്‍ നെട്ടൂരില്‍ പെയ്ന്റ് കടയിലെ ജീവനക്കാരനാണ് ശരത്. നെട്ടൂരില്‍ ലതീഷി ന്റെ കടയില്‍ നിന്നുമാണ് അദ്ദേഹം ടിക്കറ്റ് എടുത്തതെന്ന് മാത്രം. നിപ്പോ പെയ്ന്റ് കടയിലെ ജീവനക്കാരനാണ് ശരത്. നേരത്തേ ലോട്ടറി ടിക്കറ്റ് അടിച്ചത് ഒരു യുവതി ക്കാണെന്നും അവര്‍ കൂലിവേല ചെയ്യുന്ന ഒരു സാധാരണക്കാരിയാ ണെന്നു മാണ് ലതീഷ് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഭാഗ്യവതിയെ കാണാന്‍ കേരളം കാത്തിരി ക്കു മ്പോഴാണ് സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ബാങ്കില്‍ ലോട്ടറി സമര്‍പ്പിച്ച ശേഷം പുറത്തുവരാമെന്നായിരുന്നു ശരത് കരുതിയത്. കുമ്പളം സ്വദേശിയായ എം.ടി. ലതീഷ് എറണാകുളത്തെ നെട്ടൂരില്‍ നടത്തുന്ന എജന്‍സിയിലൂടെ വിറ്റ ടിക്കറ്റാണ്…

      Read More »
    • സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കും ; നീതി നടപ്പിലാക്കാന്‍ ആരുടേയും അനുമതിക്കായി കാത്തുനില്‍ക്കേണ്ട ; വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കേരളത്തിന് കഴിയുന്നു

      തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാന്‍ ആരുടേയും അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങ ളില്‍ നിരപരാധികള്‍ പ്രയാസം അനുഭവിക്കുകയും അവര്‍ അക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ കേരളാപോലീസ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ അതി ന്റെ അന്തസത്ത ചോരാതെ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടവരാണെന്നും പറഞ്ഞു. പോലീസില്‍ ക്രിമിനലുകള്‍ക്ക് സ്ഥാനമില്ല. പൊലീസ് സേന മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്നും തെറ്റിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും അക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പറഞ്ഞു. കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കേരളത്തിന് കഴിയുന്നതിന് കാരണം വര്‍ഗീയതയോടും വര്‍ഗീയ പ്രശ്‌നങ്ങളോടും വര്‍ഗീയ സംഘര്‍ഷങ്ങളോടും ഏറ്റവും പ്രധാനപ്പെട്ട നിലപാട് പൊലീസിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുകൊണ്ട് വര്‍ഗീയ സംഘടനകള്‍ ഇല്ലാത്ത നാടാണ് കേരളമെന്ന് തെറ്റിദ്ധരിക്ക രുതെന്നും പോലീസ് സ്വീകരിക്കുന്ന നിലപാടാണ് വര്‍ഗ്ഗീയ കലാപമില്ലാത്ത നാടാക്കി കേരളത്തെ മാറ്റുന്നതെന്നും പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കു ന്നതിനുള്ള ബോധപൂര്‍വമായ…

      Read More »
    • കാണാതായിരിക്കുന്നത് കിലോക്കണക്കിന് സ്വര്‍ണ്ണം; പിണറായി സര്‍ക്കാരിന്റെ കണ്ണ് അമ്പലങ്ങളുടെ സ്വത്തില്‍ ; ദേവസ്വം ബോര്‍ഡുകള്‍ ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും ചെയ്ത അതേ കൊള്ള

      ദില്ലി: ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും നടത്തിയ കൊള്ളയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയിലെ കൊള്ള പുറത്തു വന്നിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടാതെ സംരക്ഷിക്കുക മാത്രമല്ല കാലാവധി നീട്ടി നല്‍കാ നും സര്‍ക്കാര്‍ ശ്രമിക്കുന്നത് ദുരൂഹമാണെന്നും പറഞ്ഞു. നിരവധി അഴിമതികള്‍ നടത്തിയ പിണറായി സര്‍ക്കാര്‍ അമ്പലങ്ങളുടെ സ്വത്തി ലും കണ്ണുവെച്ചിരിക്കുകയാണ്. ശബരിമലയില്‍ മാത്രമാണോ മറ്റു ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ടോ എന്നും സംശയം ശക്തമാണെന്നും സമഗ്രമായ പരിശോധ ന ക്ഷേത്ര ഭൂമിയിലും സ്വര്‍ണ്ണ ശേഖരത്തിലും ആവശ്യമാ ണെന്നും പറഞ്ഞു. ദേവ സ്വം ഭരണം ഭക്ത ജനങ്ങള്‍ക്ക് വിട്ടുനല്‍കണം എന്ന ആവശ്യത്തെ കമ്യൂണിസ്റ്റ് സര്‍ ക്കാര്‍ ശക്തമായി എതിര്‍ക്കുന്നതിന് കാരണം അവരുടെ കണ്ണ് ക്ഷേത്ര സ്വത്തുക്കളി ലായതുകൊണ്ടാണ്. ഇതുവരെ 25,000 ഏക്കര്‍ ക്ഷേത്രഭൂമി കേരളത്തിലെ ദേവസ്വങ്ങള്‍ക്ക് നഷ്ടമായിട്ടു ണ്ടെന്നും ഇതു തിരിച്ചു പിടിക്കാന്‍ ബോര്‍ഡുകള്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ മാത്രമല്ല…

      Read More »
    • മൂന്ന് മാസം മുമ്പത്തെ അമിത്ഷായുടെ കേരളാസന്ദര്‍ശനം ; സുരക്ഷാജോലിക്കായി വിമാനത്താവളത്തില്‍ എത്തിയത് മദ്യപിച്ച് ; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

      കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കേരളാ സന്ദര്‍ശനത്തിനിടെ കൊച്ചി വിമനത്താവളത്തില്‍ അമിത് ഷായുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുരേഷ് എന്ന ഉദ്യോഗസ്ഥനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കേരളസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കേരളാ സന്ദര്‍ശനത്തിനിടെ കൊച്ചി വിമനത്താവളത്തില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.  സംഭവ ത്തില്‍ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎപി അസിസ്റ്റന്റ് കമാന്റന്റാണ് സുരേഷ്. അമിത്ഷായുടെ വിമാനത്താവളത്തിലെ സുരക്ഷയ്ക്കായിട്ടാണ് നിയോഗിക്കപ്പെട്ടിരുന്നത്. അസ്വാഭിവികത തോന്നിയ മറ്റ് ഉദ്യോഗസ്ഥര്‍ ചുമതലയില്‍ നിന്നും മാറ്റി മെഡിക്കല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് മദ്യപിച്ചതായി തെളിഞ്ഞത്.    

      Read More »
    • അട്ടിമറി നടന്നതായി സംശയം ; ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ കവചം സ്വര്‍ണ്ണത്തില്‍ തന്നെയായിരുന്നെന്ന് സൂചന ; തെളിവുകളായി മൂന്ന് മാസം മുമ്പത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നു

      തിരുവനന്തപുരം:  വിവാദമായ ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ കവചം സ്വ ര്‍ണ്ണത്തില്‍ തന്നെയായിരുന്നെന്ന തെളിവുകള്‍ പുറത്തുവന്നു. കവചം സ്വര്‍ണ്ണമാ ണെ ന്ന് തെളിയിക്കുന്ന മൂന്നുമാസം മുമ്പത്തെ് ദൃശ്യങ്ങളാണ് പുറത്തുവന്നിരി ക്കു ന്ന ത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലുകള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്മാര്‍ട്ട് ക്രിയേഷനിലെ ആളുകള്‍ വന്ന് വാതില്‍ ഘടിപ്പിക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2019 ജൂലൈ മാസത്തിലാണ് സ്വര്‍ണ്ണം പൂശുന്നതിനായി ശില്‍പ്പങ്ങള്‍ കൊണ്ടുപോയത്. 2019 ല്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് സ്വര്‍ണത്തില്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് മാസത്തിനിടയില്‍ അട്ടിമറി നടന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ദേവസ്വം ബോര്‍ഡ് സ്വര്‍ണംപൂശുന്നതിനായി തനിക്ക് നല്‍കിയത് ചെമ്പുപാളിക ളാണെന്ന് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നു. 2019ല്‍ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശി രണ്ട് താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന്‍ പോറ്റി രംഗത്തെത്തിയതോടെയാണ് വിവാദം. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ മുന്‍പായിരുന്നു ഈ ആരോപണം.…

      Read More »
    • മോഹന്‍ലാലിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു ; നടനെ അഭിനന്ദിക്കുന്നത് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു പി ആര്‍ വര്‍ക്ക് ആക്കി

      കോട്ടയം: കേരളത്തിന്റെ പൊതുസ്വത്തായ മോഹന്‍ലാലിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മോഹന്‍ലാലിനെ സര്‍ക്കാര്‍ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയില്‍ ആണ് ആ പരിപാടി സംഘടിപ്പിച്ചതെന്നും വിമര്‍ശിച്ചു. മോഹന്‍ലാല്‍ എല്ലാവരും സ്‌നേഹിക്കുന്ന മഹാനടനാണ്. മോഹന്‍ലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കൊടുക്കുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നോക്കണമാ യിരുന്നു. അത് കേരളത്തിന്റെ ആദരവാക്കി മാറ്റപ്പെട്ട വണ്ണം പ്രൗഢി കൊടുക്കേ ണ്ടത് സംഘാടകരുടെ താല്പര്യമാണെന്നും അവരെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു പി ആര്‍ വര്‍ക്ക് ആക്കിയിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മോഹന്‍ലാല്‍  പൊതു സ്വത്താണ്. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം കിട്ടിയ തില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ചടങ്ങ് ആയ തി നാല്‍ ഞങ്ങള്‍ അത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു.  

      Read More »
    Back to top button
    error: