കാവിപ്പണമെന്ന് പറയാന്‍ ബിജെപി ഓഫീസില്‍ നിന്നല്ല അച്ചടി ; ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലെ വിഹിതം തരേണ്ട ; ജനങ്ങളുടെ നികുതി പണം ഔദാര്യമല്ല ; ജോര്‍ജ് കുര്യനു മറുപടിയുമായി പി. രാജീവ്

തിരുവനന്തപുരം: പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ ‘കാവി പണം’ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു പി. രാജീവ്. കാവി പണം എന്ന് പറയാന്‍ ബിജെപി ഓഫീസില്‍ നിന്നല്ല പണം അടിക്കുന്നത്. ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലെ വിഹിതമല്ലത്. ജനങ്ങളുടെ നികുതി പണം ആണ്. ഔദാര്യമല്ലെന്ന് രാജീവ് വ്യക്തമാക്കി.
പിഎം ശ്രീയില്‍നിന്ന് പിന്മാറാനുള്ള സംസ്ഥാനത്തിന്റെ നീക്കം കാപട്യമാണെന്നും ഒപ്പിട്ട കരാറില്‍നിന്ന് പിന്മാറാന്‍ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. കരാറില്‍നിന്ന് പിന്മാറാന്‍ കഴിയുമോയെന്ന് അറിയില്ല. കാവി പണം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ടും രാജീവ് പ്രതികരിച്ചു. കേരളം അര്‍ഹിക്കുന്നത് കിട്ടാത്തതില്‍ ചര്‍ച്ച വേണം. അര്‍ഹിക്കുന്ന ഫണ്ട് നല്‍കാത്തത് തെറ്റായ സമീപനമാണ്. അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കാന്‍ നിയമ തടസ്സം ഇല്ലെന്നും രാജീവ് പറഞ്ഞു. ദാരിദ്ര്യമുക്ത പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞു.
കേരളത്തിന് നല്ലത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തെറ്റായ സമീപനമാണ്. ഈ നേട്ടം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും പറഞ്ഞു.






