Breaking NewsCrimeKeralaLead NewsNewsthen Special

എട്ടുമാസം ഗര്‍ഭിണി, വീട്ടിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു ; പിറന്നയുടന്‍ നവജാതശിശുവിനെ മുഖത്ത് വെള്ളമൊഴിച്ചു കൊന്നു ; ആര്‍ത്തവരക്തം പുരണ്ട തുണിയാണെന്ന് പറഞ്ഞ് ബാഗിലാക്കി ബന്ധുവിനെക്കൊണ്ട് ക്വാറിയില്‍ എറിഞ്ഞു

തൃശൂര്‍: ആറ്റൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു സ്വപ്ന രണ്ട് കുട്ടികളുടെ മാതാവാണ്.

ആറ്റൂര്‍ സ്വദേശിനി സ്വപ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയില്‍ കണ്ടെത്തിയത്. പൊലീസ് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങള്‍ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു കഴിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെ ടോയ്‌ലറ്റില്‍ വെച്ച് സ്വപ്ന കുഞ്ഞിനെ പ്രസവിച്ചു.

Signature-ad

തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ബാഗും കയ്യില്‍ കരുതി. ആര്‍ത്തവസമയത്തെ രക്തം പുരണ്ട തുണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാഗ് കയ്യിലെടുത്തത്. കൂനത്തറയിലെത്തിയപ്പോള്‍ ബന്ധുവിന്റെ കൈവശം ബാഗ് നല്‍കി ക്വാറിയില്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു.

ബാഗില്‍ രക്തംപുരണ്ട തുണിയാണെന്ന് ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു. പത്താം തീയതിയാണ് സ്വപ്ന പ്രസവിച്ചത്. പ്രസവശേഷം ശാരീരിക അവശതകള്‍ നേരിട്ട സ്വപ്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സ്വപ്നയുടെ ശാരീരിക അവസ്ഥയില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നിരീക്ഷണത്തിലാണ് ഇവര്‍. ടോയ്ലറ്റില്‍ വച്ച് പ്രസവിച്ച ശേഷം കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നതാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: