Breaking NewsKeralaLead Newspolitics

പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണ; ഇടതുസര്‍ക്കാര്‍ രണ്ടുവള്ളത്തില്‍ കാലു വെയ്ക്കരുത് ; എസ്‌ഐആറിനെ എവിടെയും കോണ്‍ഗ്രസ് രൂക്ഷമായി തന്നെ എതിര്‍ക്കും ഒരു സംശയവും വേണ്ടെന്ന് പ്രിയങ്ക

വയനാട്: കേരളസര്‍ക്കാര്‍ രണ്ടു വള്ളത്തില്‍ കാലു വെയ്ക്കരുതെന്നും വ്യക്തമായ നിലപാട് ഉണ്ടായിരിക്കണമെന്നും വിമര്‍ശിച്ച് പ്രിയങ്കാഗാന്ധി. പിഎം ശ്രീയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് വയനാട് എംപി പ്രിയങ്കഗാന്ധി. സര്‍ക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കണമെന്നും പറഞ്ഞു.

ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാന്‍ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ എസ്‌ഐആറിനെ കോണ്‍ഗ്രസ് എതിര്‍ക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിമര്‍ശനാത്മകമാണെന്നും എല്ലായിടത്തും ഇതിനെ എതിര്‍ക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു.

Signature-ad

”അതെ, ബീഹാറില്‍ അവര്‍ ചെയ്ത രീതി വെച്ച് മറ്റ് സംസ്ഥാനങ്ങളിലും ഞങ്ങള്‍ അതിനെ എതിര്‍ക്കും. ഞങ്ങള്‍ പാര്‍ലമെന്റിലും പുറത്തും എല്ലായിടത്തും ഇതിനെതിരെ പോരാടിയിട്ടുണ്ട്. ഞങ്ങള്‍ പോരാട്ടം തുടരും,” പ്രിയങ്ക ഗാന്ധി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: