India

  • പഞ്ചാബി വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലേക്ക് പോയി ; മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ റഷ്യന്‍ സൈന്യം പിടികൂടി ; ഉക്രയിന്‍ യുദ്ധമുഖത്തേക്ക് അയച്ച ആറുപേരെ കാണാതായി

    ചണ്ഡീഗഡ് : പഞ്ചാബില്‍ നിന്നും വിദ്യാര്‍ത്ഥിവിസയില്‍ മോസ്‌ക്കോയിലേക്ക് പോയ ഇന്ത്യാക്കാരനെ റഷ്യന്‍ സൈന്യം പിടികൂടി യുദ്ധമുഖത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നുള്ള 25 വയസ്സുകാരന്‍ ബൂട്ടാ സിംഗാണ് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി വിസയില്‍ മോസ്‌കോയിലേക്ക് പോയതും റഷ്യന്‍ സൈന്യം പിടികൂടുകയും ചെയ്തത്. 2024 ഒക്ടോബര്‍ 24-നാണ് ബൂട്ടാ സിംഗ് ഡല്‍ഹിയിലെ ഒരു ഏജന്റ് വഴി 3.5 ലക്ഷം രൂപ നല്‍കി റഷ്യയിലേക്ക് പോയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം ഓഗസ്റ്റ് 18-ന് റഷ്യന്‍ സേന പിടികൂടുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍, ബൂട്ടാ സിംഗ് തന്നെ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള മറ്റു 14-ഓളം പേര്‍ക്കൊപ്പം പരിശീലന മില്ലാതെ നിര്‍ബന്ധിതമായി സൈനിക ക്യാമ്പുകളിലേക്ക് കൊണ്ടുപോ വുകയാ ണെന്ന് വെളിപ്പെടുത്തി. ഇവരില്‍ അഞ്ചോ ആറോ പേരെ മുന്‍നിരയിലേക്ക് അയച്ച ശേഷം കാണാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ബൂട്ടാ സിംഗ്…

    Read More »
  • കാമുകനെ കാണാന്‍ കാറില്‍ ഒറ്റയ്ക്ക് 600 കിലോമീറ്റര്‍; പിറ്റേന്നു മരിച്ച നിലയില്‍; അപകട മരണമെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ്; കാമുകന്‍ അറസ്റ്റില്‍

    ബാര്‍മര്‍: കാമുകനെ കാണാനും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെടുന്നതിനും 600 കിലോമീറ്റര്‍ കാറോടിച്ചുപോയ യുവതി പിറ്റേന്നു മരിച്ച നിലയില്‍. രാജസ്ഥാനിലെ ബാര്‍മറില്‍നിന്നുള്ള അധ്യാപകന്‍ അറസ്റ്റില്‍. ജുന്‍ജുനുവില്‍നിന്നുള്ള അംഗന്‍വാടി സൂപ്പര്‍വൈസര്‍കൂടിയായ മുകേഷ് കുമാരിയെന്ന മുപ്പത്തേഴുകാരിയാണു കൊല്ലപ്പെട്ടത്. ഇവര്‍ 10 വര്‍ഷം മുമ്പ് വിവാഹമോചിതയായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് മനാറാം എന്നയാളെ പരിചയപ്പെട്ടത്. ഇടയ്ക്കിടെ മുകേഷ് കുമാരി സ്വന്തമായി കാറോടിച്ചു ബാര്‍മറിലെത്തിലെത്തി മനാറാമിനെ കാണുമായിരുന്നു. എന്നാല്‍, ബന്ധം നിയപരമാക്കണമെന്ന ആവശ്യവുമായാണ് ഇക്കുറി അവര്‍ പോയതെന്നും മനാറാമിന്റെ വിവാഹ മോചന ഹര്‍ജി ഇപ്പോഴും കോടതിയിലാണെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇരുവരും വാക്കുതര്‍ക്കമുണ്ടായി. സെപ്റ്റംബര്‍ 10ന് യുവതി ഒരിക്കല്‍കൂടി മനാറാമിനെ കാണാന്‍ പോയി. മനാറാമുമായുള്ള ബന്ധത്തെപ്പറ്റി കുടുംബത്തോടു പറഞ്ഞു. ഇത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം വഷളാക്കി. പോലീസ് എത്തി ഇരുവരെയും സമാധാനിപ്പിച്ചു വിടുകയായിരുന്നു. അന്നു രാത്രി ഇരുവരും ഒരുമിച്ചു സമയം ചെലവിട്ടെങ്കിലും രാത്രിയോടെ മനാറാം ഇരുമ്പുവടികൊണ്ടു മുകേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനുശേഷം മുകേഷിന്റെ ഓള്‍ട്ടോ കാറില്‍ കൊണ്ടുചെന്ന് ഇട്ടു.…

    Read More »
  • ‘പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയാറായിരുന്നില്ല’; വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന; ഇന്ത്യക്കെതിരേ എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു പരാതി നല്‍കി പിസിബി; മാച്ച് റഫറിയെ മാറ്റണമെന്നും ആവശ്യം

    ബംഗളുരു: ഏഷ്യാകപ്പില്‍ പാക്കിസ്താനെതിരെ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് റെയ്‌നയുടെ വെളിപ്പെടുത്തല്‍. ഏഷ്യാകപ്പില്‍ കളിക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിനും താല്‍പര്യമില്ലായിരുന്നുവെന്നും ബിസിസിഐ ടൂര്‍ണമെന്റ് കളിക്കാന്‍ തീരുമാനിച്ചപ്പോള്‍ താരങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലാതായെന്നും റെയ്‌ന പറഞ്ഞു. പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെ പറ്റി ഓരോ താരങ്ങളോടും വ്യക്തിപരമായി ചോദിച്ചാല്‍ ആരും സമ്മതിക്കില്ലായിരുന്നു എന്നും റെയ്‌ന പറഞ്ഞു. ‘ഒരു കാര്യം എനിക്ക് ഉറപ്പാണ്. കളിക്കാരോട് നേരിട്ട് ചോദിച്ചാല്‍, ആര്‍ക്കും ഏഷ്യാ കപ്പ് കളിക്കാന്‍ താല്‍പര്യമില്ല. ബിസിസിഐ സമ്മതിച്ചതുകൊണ്ട് ഒരുവിധത്തില്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്. സൂര്യകുമാര്‍ യാദവിനോടും ടീം അംഗങ്ങളോടും പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ അവര്‍ സമ്മതിക്കില്ലായിരുന്നു. അവര്‍ക്കാര്‍ക്കും കളിക്കാന്‍ താല്‍പര്യമില്ലായിരുന്നു’ എന്നാണ് റെയ്‌നയുടെ വാക്കുകള്‍. മല്‍സരത്തിലുടനീളം പാക്കിസ്താനെ അവഗണിക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. മല്‍സരത്തിന്റെ ടോസ് സമയത്തും മല്‍സര ശേഷവും പാക്ക് താരങ്ങള്‍ക്ക് ഹസ്താദാനം നല്‍കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.…

    Read More »
  • ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ചു ; നന്നാക്കിയെന്ന് പറഞ്ഞ് 18,000 രൂപ വാങ്ങി, തട്ടിപ്പുകാര്‍ മെക്കാനിക്കുകളായി ചമഞ്ഞ് പ്രായമായവരെ ഇരയാക്കി പണം തട്ടുന്നു

    ബംഗലുരു: വാഹനം കേടായെന്ന് വിശ്വസിപ്പിച്ച് പ്രായമായവരില്‍ നിന്നും പണം തട്ടുന്ന പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കള്‍ രംഗത്ത്. ബെംഗളൂരുവിലെ ഹൊസൂര്‍ റോഡിലാണ് തട്ടിപ്പുകാരുടെ പരിപാടികള്‍. മെക്കാനിക്കുകളായി ചമഞ്ഞെത്തി യാത്രക്കാരെ, പ്രത്യേകിച്ച് പ്രായമായവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നു. 70 വയസ്സുള്ള ദമ്പതികളാണ് സംഭവത്തിന്റെ ഇര. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കാറില്‍ വരുന്ന വഴിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെണ്ണഗര മെയിന്‍ റോഡിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ കാര്‍ തടഞ്ഞു. കാറിന്റെ ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് അവര്‍ ദമ്പതികളെ വിശ്വസിപ്പിച്ചു. കാര്‍ നിര്‍മ്മാതാക്കളുടെ സര്‍വീസ് മെക്കാനിക്കുകളാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ കാറിന്റെ ബോണറ്റ് തുറക്കാനും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തപ്പോള്‍ തീപ്പൊരി കണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. സുരക്ഷയ്ക്കായി കേടായ ‘സെന്‍സര്‍’ ഉടന്‍ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിലൊരാള്‍ ഒരു ചെറിയ ഉപകരണം കാറില്‍ ഘടിപ്പിക്കുന്നതായി അഭിനയിക്കുകയും, പിന്നീട് നന്നാക്കിയതിന് 18,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഓണ്‍ലൈന്‍…

    Read More »
  • ബീഹാര്‍ മാതൃകയില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം ; എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും

    ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരാന്‍ ഇരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം. ബിഹാര്‍ മാതൃകയില്‍ കേരളത്തില്‍ നിലവിലെ വോട്ടര്‍ പട്ടികയിലും 2002ലെ വോട്ടര്‍പട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങള്‍ പരിശോധിക്കണം. സെപ്റ്റംബര്‍ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നതില്‍ വോട്ടര്‍മാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍ പട്ടികയിലേക്ക് പരിണിക്കുന്ന രേഖകള്‍ 11 എണ്ണമായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ആധാര്‍ കൂടി തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ വോട്ടര്‍പട്ടികയില്‍…

    Read More »
  • വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയില്ല, എല്ലാം സുതാര്യം!! ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച എസ്‌ഐടി

    കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതി ചെയ്യുന്ന വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോർട്ടാണ് എസ്‌ഐടി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് തിങ്കളാഴ്ച്ച പരിഗണിച്ച ശേഷം ജസ്റ്റിസ് പങ്കജ് മിത്തൽ, പി ബി വരാലെ തുടങ്ങിയവർ അടങ്ങുന്ന ബെഞ്ച് റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തി. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വൻതാരയുടെ പ്രവർത്തനമെന്ന് സാധൂകരിക്കുന്നതായിരുന്നു റിപ്പോർട്ട്.

    Read More »
  • കോടതിയുടെ പുറത്തുവച്ച് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലി, വസ്ത്രങ്ങള്‍ വലിച്ചുകീറി

    ലക്നൗ: കോടതിയുടെ പുറത്ത് ഭര്‍ത്താവിനെ ചെരുപ്പുകൊണ്ട് തല്ലി യുവതി. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുത്തലാഖ് ചൊല്ലിയതോടെയാണ് ഭര്‍ത്താവിനെ മര്‍ദിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. 2018ലായിരുന്നു തന്റെ വിവാഹമെന്ന് യുവതി പറയുന്നു. അധികം വൈകാതെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് മര്‍ദിക്കാന്‍ തുടങ്ങി. രണ്ട് പെണ്‍മക്കളെ പ്രസവിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ മക്കളെ കൂട്ടിക്കൊണ്ടുപോയെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവില്‍ നിന്ന് ജീവനാശം തേടിയുള്ള കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച കോടതി വാദം കേട്ടിരുന്നു. യുവതി അമ്മായിയോടൊപ്പമാണ് കോടതിയിലെത്തിയത്. ഭര്‍ത്താവിനൊപ്പം അയാളുടെ പിതാവും കോടതിയില്‍ എത്തിയിരുന്നു. വാദം കഴിഞ്ഞ് കോടതിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ഭര്‍ത്താവും ഭര്‍തൃപിതാവും തന്നെ പിന്തുടരുകയും അസഭ്യം പറയുകയും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പിതാവിന്റെ പ്രേരണയാല്‍ ഭര്‍ത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയെന്നും അതിനുപിന്നാലെയാണ് താന്‍ മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ വസ്ത്രത്തില്‍ പിടിച്ചുനിര്‍ത്തി, യുവതി…

    Read More »
  • ‘അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നില്ല’; വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ

    ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന ഭേദഗതി സ്റ്റേ ചെയ്തു. ജില്ലാ കളക്ടറുടെ അധികാരവും സ്റ്റേ ചെയ്തിട്ടുണ്ട്. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാം. കേന്ദ്ര വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം നാലില്‍ കൂടരുത്. സംസ്ഥാന ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം മൂന്നില്‍ കൂടരുതെന്നും കോടതി വ്യക്തമാക്കി. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ മെയ് 22 നാണ് നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്.  

    Read More »
  • പാകിസ്താന്‍ ദേശീയ ഗാനത്തിനു പകരം ജിലേബി ബേബി! സ്‌റ്റേഡിയത്തിലെ ഡിജെക്ക് പറ്റിയത് വമ്പന്‍ അബദ്ധം; അമ്പരന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍

    ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു തൊട്ടുമുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ വമ്പന്‍ അബദ്ധം കാട്ടി സ്‌റ്റേഡിയത്തിലെ ഡിജെ. ഇന്ത്യയുടെ ദേശീയഗാനത്തിനു പിന്നാലെ പാകിസ്താന്‍ ദേശീയഗാനമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, ജിലേബി ബേബി എന്ന ഗാനത്തിന്റെ ട്രാക്കാണ് ഏതാനും സെക്കന്‍ഡ് പ്ലേ ആയത്. അബദ്ധം മനസിലാക്കി പെട്ടെന്നുതന്നെ പാട്ടു നിര്‍ത്തി പാക് ദേശീയഗാനത്തിലേക്കു കടന്നു. പാക് ടീം അംഗങ്ങള്‍ അമ്പരക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗില്‍ 47 റണ്‍സെടുത്ത്…

    Read More »
  • പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി  44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ…

    Read More »
Back to top button
error: