India
-
(no title)
തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാാനാര്‍ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം ; ഫണ്ട് ഒപ്പിക്കാന്‍ പാടുപെട്ട് സ്ഥാനാര്‍ത്ഥികള്‍ ; രണ്ടു ടേം ഭരണം ഇല്ലാതിരുന്നത് ഫണ്ട് വരവിനെ ബാധിച്ചെന്ന് കോണ്‍ഗ്രസും തിരുവനന്തപുരം : : തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം. മത്സരിക്കാന്‍ അവസരം പാര്‍ട്ടി തന്നിട്ടുണ്ടെന്നും പ്രചരണത്തിനും മറ്റുമുള്ള ചിലവ് സ്ഥാനാര്‍ത്ഥി തന്നെ പരമാവധി കണ്ടെത്തണമെന്നുമാണ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗികമായ ഔദ്യോഗിക അറിയിപ്പ്. എങ്ങിനെ ഫണ്ട് കണ്ടെത്തണമെന്നറിയാതെ പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്. പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി നല്‍കുന്നത് ആയിരം അഭ്യര്‍ത്ഥന നോട്ടീസും എട്ട് ഫ്‌ളെക്‌സുമാണ് അവരവരുടെ ഡിവിഷനുകളിലേക്ക് നല്‍കുന്നത്. പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ആവശ്യമായ ഫണ്ട് ഒപ്പിക്കാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട്. പ്രചരണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ അതാത് ഡിവിഷനുകളില്‍ ചുമതലയുള്ളവര്‍ പുതുമുഖങ്ങള്‍ക്കായി ഫണ്ടു കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലാണ്. പുതുമുഖ സ്ഥാനാര്‍ത്ഥികളെയാണ് ഫണ്ട് തന്ന് സഹായിക്കേണ്ടതെന്ന്…
Read More » -
രണ്ട് വര്‍ഷത്തിലേറെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന മണിപ്പൂരിലെ മെയ്തികള്‍ നാട്ടിലേക്ക് കൂട്ടത്തോടെ മാര്‍ച്ച് ചെയ്തു ; കുക്കികളുടെ ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍ പോലീസ് വന്നു തടഞ്ഞു
ഇംഫാല്‍/ഗുവാഹത്തി: രണ്ട് വര്‍ഷത്തിലേറെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന മണിപ്പൂരിലെ മെയ്തി സമുദായത്തില്‍പ്പെട്ടവര്‍, ഇംഫാല്‍ താഴ്വരയെ ചുറ്റിപ്പറ്റിയുള്ള മലയോര പ്രദേശങ്ങളിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകുന്നു. ഇവരില്‍ ചിലര്‍ തെക്കന്‍ മണിപ്പൂരിലെ ചുരാചന്ദ്പൂര്‍, മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോറേ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ കുക്കി ഗ്രാമങ്ങളാണുള്ളത്, മധ്യ മണിപ്പൂരിലെ താഴ്വരയില്‍ താമസിക്കുന്ന മെയ്തി സമുദായത്തിന് ഈ പ്രദേശങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴും, ഗവര്‍ണര്‍ എ.കെ. ഭല്ല ഗ്രാന്‍ഡ് വിന്റര്‍ ആഘോഷമായ സംഗായി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതിനാലാണ് തങ്ങള്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആളുകള്‍ പറഞ്ഞു. ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത് സമാധാനം തിരിച്ചെത്തി എന്നതിന്റെ സൂചനയാണെന്നും അതിനാല്‍ തങ്ങളെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, സമീപ ജില്ലകളിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മധ്യ താഴ്വരയുടെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് നീങ്ങുന്നതില്‍ നിന്ന് പോലീസ് ഇവരെ തടഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍…
Read More » -
ദുബായില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; പൈലറ്റിന്റെ മരണം സ്ഥിരീകരിച്ച് വ്യോമസേന, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു
ദുബായ്: ദുബായില്‍ എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയാണ് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചത്. നെഗറ്റീവ് ജി ഫോഴ്സ് ടേണില്‍ നിന്ന് വിമാനത്തെ സാധാരണ നിലയിലാക്കാന്‍ പൈലറ്റിന് സാധിച്ചില്ല എന്നാണ് നിഗമനം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചു.
Read More » -
തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവം ; അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് ; കുത്തേറ്റത് ഇന്നലെ രാത്രി ; ഡ്രൈവര്‍ക്കും കുത്തേറ്റു
തൃശൂര്‍: തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് ഇന്നലെ രാത്രി കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു. കാറിന്റെ ചില്ല് തകര്‍ത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവര്‍ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
Read More » -
പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധക്കടത്ത് കൂടി ; രാജ്യസുരക്ഷയ്ക്ക് അതിതീവ്ര അപകടം ; ലോക്കല്‍ ഗുണ്ടാസംഘങ്ങള്‍ക്ക് വരെ പാക് ബന്ധങ്ങള്‍ ; ഡിസംബര്‍ ആറ് സുരക്ഷിതമായി മറികടക്കാന്‍ രാജ്യമെങ്ങും അതീവ ജാഗ്രതയും കനത്ത സുരക്ഷയും
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള ആയുധക്കടത്ത് കൂടുന്നു. പഞ്ചാബില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ആയുധങ്ങള്‍ ഡ്രോണ്‍ വഴി പാക്കിസ്ഥാനില്‍ നിന്നും എത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കൈവശമാണ് പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയത്. നേരത്തെയും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തില്‍ ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ പിടികൂടിയിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ക്കു വരെ തോക്കും അനുബന്ധ ആയുധങ്ങളും പാക്കിസ്ഥാന്‍ എത്തിച്ചുകൊടുക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. നേരത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും മറ്റും ആയുധങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ ചെറിയ ഗുണ്ടാ സംഘങ്ങള്‍ക്ക് വരെ പാക് ആയുധങ്ങളെത്തുന്നുവെന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ അപകടമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കാശ്മീരിലും ഡ്രോണ്‍ വഴി ആയുധങ്ങള്‍ തീവ്രവാദികള്‍ക്ക് എത്തിച്ചുകൊടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മയക്കുമരുന്ന് കടത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് വ്യാപകമായതിനു പിന്നാലെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണ്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ പല കഷ്ണങ്ങളായാണ് ഡ്രോണ്‍ വഴി ഇന്ത്യയിലേക്കും ആവശ്യമുള്ള രാജ്യങ്ങളിലേക്കും…
Read More » -
തായ്‌വാന്‍ ആക്രമിക്കാന്‍ ചൈനയുടെ നീക്കം? ചരക്കു കപ്പലുകള്‍ ഉപയോഗിച്ചുള്ള സൈനിക പരിശീലനത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് റോയിട്ടേഴ്‌സ്; തുറമുഖമില്ലാതെ യുദ്ധ വാഹനങ്ങളും ഒറ്റയടിക്കു ലക്ഷക്കണക്കിന് സൈനികരെയും ഇറക്കാം; 48 മണിക്കൂറില്‍ തായ്‌വാന്റെ പ്രതിരോധം തകര്‍ക്കും
ബീജിംഗ്: തായ്‌വാനെ ആക്രമിക്കുകയെന്നതു ലക്ഷ്യമിട്ടു ചൈന സിവിലിയന്‍ കപ്പല്‍നിര സജ്ജമാക്കുന്നെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സാധാരണ കപ്പല്‍നിരകളെ യുദ്ധക്കപ്പലുകളാക്കി മാറ്റി ‘നിഴല്‍ സൈന്യ’ത്തെ രൂപീകരിക്കുകയാണു ചൈന ചെയ്യുന്നതെന്നു റോയിട്ടേഴ്‌സിന്റെ അന്വേണത്തില്‍ കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളും കപ്പല്‍ ഗതാഗതത്തിലെ വിവരങ്ങളും അടക്കം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടാണു പുറത്തുവിട്ടിരിക്കുന്നത്. ചൈന തായ്വാനിനെതിരെ ഒരു പൂര്‍ണ്ണമായ സൈനിക ആക്രമണം നടത്തിയാല്‍ അത് രണ്ടാം ലോകമഹായുദ്ധത്തിലെ നോര്‍മാണ്ടി ലാന്‍ഡിങിനെക്കാള്‍ വലിയ തോതിലുള്ള ആംഫിബിയസ് (കര-കടല്‍) ഓപ്പറേഷനായിരിക്കുമെന്ന് റോയിട്ടേഴ്‌സിന്റെ പുതിയ അന്വേഷണം വ്യക്തമാക്കുന്നു. ഇതിനായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സാധാരണ വ്യാപാര കപ്പലുകളെ കാര്‍ ഫെറികളും കണ്ടെയ്‌നര്‍ ഷിപ്പുകളും യുദ്ധോപകരണങ്ങള്‍ കൊണ്ടുപോകാനും തീരത്ത് നേരിട്ട് സൈനികരെയും ടാങ്കുകളെയും ഇറക്കാനും പരിശീലിപ്പിക്കുകയാണ്. ഇതിനെ ‘ഷാഡോ നേവി’ അഥവാ നിഴല്‍ നാവികസേന എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഔദ്യോഗിക കപ്പലുകള്‍ മതിയാവില്ല പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക കടല്‍-കര ലാന്‍ഡിങ് കപ്പലുകള്‍ കൊണ്ട് ഒറ്റത്തവണ 20,000 സൈനികരെ മാത്രമേ തായ്വാന്‍ തീരത്തെത്തിക്കാന്‍…
Read More » -
ഒടുവില്‍ സാഷ്ടാംഗം നമിക്കുന്നോ? ഹൂത്തികളെ ഉപയോഗിച്ച് സൗദിയെ ആക്രമിച്ച ഇറാന്‍ ഒടുവില്‍ അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ രാജകുമാരന് കത്തയച്ചു; നീക്കത്തിനു പിന്നില്‍ ഇസ്രയേല്‍ വീണ്ടും ആക്രമിക്കുമെന്ന ഭയവും; മസൂദ് പെഷസ്‌കിയാന്റെ കത്തിലെ വിവരം സ്ഥിരീകരിച്ച് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം
ദുബായ്: ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയുടെമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ സൗദി ഭരണാധികാരിക്കു കത്തയച്ചെന്നു റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഉപരോധവും നിസഹകരണവും വലയ്ക്കുന്ന ഇറാന്റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കമായി ഇതിനെ വിലയിരുത്തുന്നെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനൊപ്പം ഇസ്രയേല്‍ വീണ്ടും ആക്രമിക്കാനുള്ള സാധ്യത ഒഴിവാക്കുകയുമാണ് കത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുനപാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ കത്തയച്ചതെന്ന് ഇറാനിയന്‍- സൗദി മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധകാലത്ത് അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ നിരന്തരം വെല്ലുവിളികള്‍ മുഴക്കിയിരുന്ന ഇറാന്റെ നയപരമായ മാറ്റമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയുടെ അറിവോടെയാണോ കത്ത് എന്നതു വ്യക്തമല്ല. ‘ഇറാന് ഇനിയൊരു സംഘര്‍ഷത്തിനു താത്പര്യമില്ല. മേഖലയില്‍ കൂടുതല്‍ സഹകരണവും ആണവ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരവുമാണ് ആഗ്രഹിക്കുന്നത്. നയതന്ത്രപരമായ അവകാശങ്ങള്‍ നടപ്പാക്കണമെന്നും’ കത്തില്‍ ആവശ്യപ്പെടുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്നത് ഉദ്ദേശിച്ചുള്ള…
Read More » -
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നരേന്ദ്രമോദി വിളിച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പറഞ്ഞു ; തീരുവകൂട്ടി ഇന്ത്യാ പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ‘യുദ്ധം വേണ്ടെന്ന്’ പ്രധാനമന്ത്രി മോദി തന്നോട് പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം 350% തീരുവ ഭീഷണിപ്പെടുത്തി താന്‍ ‘ഒത്തുതീര്‍പ്പാക്കി’ എന്ന വിവാദപരമായ അവകാശവാദം വീണ്ടും ഉന്നയിച്ചു. ഇന്ത്യ-പാക് യുദ്ധം തടഞ്ഞത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിക്കുകയും സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ ‘പിന്മാറുകയാണെന്ന്’ അറിയിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി. ഇത്തരമൊരു അസാധാരണമായ അവകാശവാദം ട്രംപ് ഉന്നയിക്കുന്നത് ഇത് ആദ്യമായല്ല. ട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞുവെങ്കിലും, തര്‍ക്കം ‘പരിഹരിച്ചതിന്റെ’ ഖ്യാതി യുഎസ് പ്രസിഡന്റ് തുടര്‍ന്നും അവകാശപ്പെടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ അവകാശവാദം. രണ്ട് ആണവായുധ രാജ്യങ്ങളോടും താന്‍ പറഞ്ഞത് ഇങ്ങനെയാണെന്ന് ട്രംപ് അവകാശപ്പെട്ടു: ‘നിങ്ങള്‍ക്ക് യുദ്ധം ചെയ്യാം, പക്ഷേ ഞാന്‍ ഓരോ രാജ്യത്തിനും 350% തീരുവ…
Read More » -
ബീഹാര്‍ പരാജയത്തിന് പിന്നാലെ ‘ഇന്ത്യ’ മുന്നണിയില്‍ വിള്ളലുകള്‍ കൂടുന്നു ; കോണ്‍ഗ്രസ് തന്നെ മുന്നണി വിടാന്‍ പ്ലാന്‍ ചെയ്യുന്നു ; പ്രധാന സഖ്യകക്ഷികളും പുറത്തുപോകാനുള്ള സാധ്യതകള്‍ തേടുന്നു
ന്യൂഡല്‍ഹി : ബീഹാറിലെ കനത്ത തോല്‍വിക്ക് ശേഷം ‘ഇന്ത്യ’ സഖ്യം നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നു. ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. പല പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന്റെ തന്ത്രം, നേതൃത്വം, വിശ്വാസ്യത എന്നിവയെ പരസ്യമായി ചോദ്യം ചെയ്യുന്നു. നേരത്തേ കോണ്‍ഗ്രസ് തന്നെ സഖ്യം വിടാനൊരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചെറു കക്ഷികളും ഇപ്പോള്‍ സഖ്യത്തില്‍ അതൃപ്തരാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സഖ്യത്തിലെ ദേശീയപാര്‍ട്ടികള്‍ പ്രാദേശിക സഖ്യകക്ഷികളെ ‘ജൂനിയര്‍ പങ്കാളികളായി’ കണക്കാക്കുന്നുവെന്നാണ് ചെറിയ പാര്‍ട്ടികളുടെ ആരോപണം. ശിവസേന ബീഹാര്‍ വിധി പ്രതിപക്ഷത്തിന് ഒരു ഉണര്‍ത്തുവിളിയാണെന്ന് വിലയിരുത്തി. സംസ്ഥാന തലത്തിലുള്ള കോണ്‍ഗ്രസ് യൂണിറ്റുകളുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൂട്ടായ തന്ത്രത്തെ ദുര്‍ബലപ്പെടുത്തിയെന്ന് അവര്‍ വാദിക്കുന്നു. സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് ഗൗരവമായ തിരുത്തലുകള്‍ ആവശ്യമാണെന്ന് തുറന്നുപറഞ്ഞു. ശക്തമായ പ്രാദേശിക സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ തന്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു വികേന്ദ്രീകൃത നേതൃത്വ മാതൃക വേണമെന്നും അവര്‍ വാദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം സഖ്യത്തിന്റെ…
Read More »
