India

  • ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത്; രണ്ട് ഏജന്റുമാര്‍ ചേര്‍ന്ന് കടത്തിയത് 35,000 പേരെ

    മുംബൈ: ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് ഇഡി കണ്ടെത്തല്‍. മനുഷ്യക്കടത്തുകാര്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടുംശൈത്യത്തില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഗുജറാത്തി കുടുംബം മരവിച്ചു മരിച്ച കേസിന്റെ അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 2022 ജനുവരി 19നാണ് യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടും ശൈത്യത്തില്‍ നാലംഗ ഗുജറാത്തി കുടുംബം മരവിച്ചു മരിച്ച ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി (35), ഇവരുടെ 11 വയസുകാരിയായ മകള്‍, മൂന്നു വയസുകാരനായ മകനുമാണ് അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്. കനത്ത മഞ്ഞുവീഴ്ചക്കിടെ മനുഷ്യക്കടത്തുകാര്‍ ഇവരെ അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം പട്ടേല്‍ കുടുംബത്തിന്റെ കേസില്‍ ഉള്‍പ്പെട്ട ഏജന്റുമാര്‍ക്കെതിരായ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കാനഡയിലെ 260 കോളേജുകള്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്തുകാരുടെ ഒരു അന്താരാഷ്ട്ര സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്. സ്റ്റുഡന്റ് വിസ വഴി ഇന്ത്യന്‍ പൗരന്മാരെ…

    Read More »
  • സൈബർ തട്ടിപ്പുകളുടെ തലവൻ കുടുങ്ങി: കാക്കനാട് സ്വദേശി ബെറ്റി ജോസഫില്‍ നിന്ന് 4.11 കോടി തട്ടിയെടുത്ത സംഘത്തിലെ മുഖ്യ പ്രതി

    രാജ്യവ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ നടത്തി കോടികൾ തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവൻ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കൊൽക്കത്ത സ്വദേശിയായ ലിങ്കൺ ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും എന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന ഭീഷണിപ്പെടുത്തി കൊച്ചി കാക്കനാട് സ്വദേശി ബെറ്റി ജോസഫ് എന്ന വീട്ടമ്മയിൽ നിന്ന് 4 കോടി രൂപ തട്ടിയെടുത്ത കേസിലാണ് നിർണായക അറസ്റ്റ്. കേസിന്റെ വിവരങ്ങൾ ഇപ്രകാരമാണ്: പരാതിക്കാരിയായ ബെറ്റി ജോസഫിനെ ഡൽഹിയിലെ ഐസിഐസിഐ ബാങ്കിൽ അവരുടെ പേരിൽ മറ്റൊരാൾ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും, ആ അക്കൗണ്ടിലൂടെ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും ലഹരി-മനുഷ്യക്കടത്തും നടത്തുന്നുണ്ടെന്നും വിശ്വസിപ്പിച്ചു. തുടർന്ന് അക്കൗണ്ടിലുള്ള പണം നിയമപരമാണോ എന്ന് പരിശോധിക്കണമെന്നും, പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തു. ബെറ്റി ജോസഫിനെ ഇക്കാര്യങ്ങൾ പൂർണമായി വിശ്വസിപ്പിച്ച ശേഷം, അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യണമെന്ന്…

    Read More »
  • രാജേന്ദ്ര വിശ്വനാഥ് ആർലെകർ പുതിയ കേരള ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക് പോകും

         കേരളത്തിന്റെ പുതിയ ഗവർണറായി  രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു. ആരിഫ്‌ മുഹമ്മദ്‌ ഖാനെ ബിഹാറിലേക്ക്‌ മാറ്റി. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ്‌ അർലേറെ. രാഷ്ട്രപതി ഭവനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി 5 വർഷവും സർക്കാരുമായി കടുത്ത പോരാട്ടത്തിലായിരുന്നു. ബില്ലുകൾ തടഞ്ഞുവച്ച്‌ സർക്കാരിനെ ദുർബലപ്പെടുത്താനും സർവകലാശാലകളെ കാവിവൽക്കരിക്കാനും നിരന്തരം ശമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാനെ മാറ്റിയത്‌.  കാലാവധി പൂർത്തിയായ ആരിഫ്‌ മുഹമ്മദ്‌ഖാൻ പുതിയ ഗവർണറെ നിയമിക്കാത്ത പശ്ചാത്തലത്തിൽ സ്ഥാനത്ത്‌ തുടരുകയായിരുന്നു. പുതിയ ഗവർണറും കടുത്ത ആർഎസ്‌എസുകാരനാണ്‌. പനാജിയിൽ1954ൽ  ജനിച്ച അർലേക്കർ കുട്ടിക്കാലത്തുതന്നെ ആർഎസ്‌എസിൽ ചേർന്നു. 1980ൽ ബിജെപി പ്രവർത്തകനായി. നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം- പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത നിയമസഭയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ആർലെകറാണ്. 2015ൽ…

    Read More »
  • ആരോഗ്യനില മോശമായി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയില്‍

    മുംബൈ: ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ (52) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാംബ്ലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരുടെ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ ഈ മാസം ആദ്യം പങ്കെടുത്തിരുന്നു. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കുടുംബത്തിന്റെ പരിചരണത്തിലാണെന്നും ഒരു മാസം മുന്‍പ് സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി വെളിപ്പെടുത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവ്, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയവര്‍ ചികിത്സാസഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒന്‍പത് വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉള്‍പ്പെടെ 4 സെഞ്ചറി നേടി. ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡിന്റെ ഉടമയാണ്.

    Read More »
  • വിവാഹിതരായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ അലവന്‍സ്; സണ്ണി ലിയോണിന്റെ പേരില്‍ പ്രതിമാസം 1000 രൂപ വാങ്ങി യുവാവ്

    റായ്പുര്‍: വിവാഹിതരായ സ്ത്രീകള്‍ക്കായുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പദ്ധതിയിലൂടെ അനര്‍ഹമായി പണം കൈക്കലാക്കി യുവാവ്. വീരേന്ദ്ര ജോഷി എന്ന യുവാവാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാള്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേരില്‍ അക്കൗണ്ടെടുത്താണ് പണം കൈക്കലാക്കിയത്. പ്രതിമാസം അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ആയിരം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്. ബി.ജെ.പി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജന എന്ന പദ്ധതി പ്രകാരമാണ് വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കുന്നത്. സണ്ണി ലിയോണിന്റെ പേരിലെടുത്ത ഒരു അക്കൗണ്ടില്‍ ഈ പദ്ധതി വഴി പണം ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. വീരേന്ദ്ര ജോഷിയാണ് ഈ അക്കൗണ്ടെടുത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പദ്ധതിയില്‍ അനര്‍ഹരായവര്‍ ഇത്തരത്തില്‍ പണം കൈപ്പറ്റുന്നുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്. ഛത്തീസ്ഗഢിലെ താലൂര്‍ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംഭവം അന്വേഷിക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി…

    Read More »
  • ‘യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടര്‍ന്നു, തിയറ്റര്‍ വിടാന്‍ തയാറായില്ല; ദുരന്തശേഷവും ആളുകളെ കണ്ടു’

    ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നതായി പൊലീസ്. യുവതി മരിച്ച വിവരം തിയറ്ററില്‍വച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നതായി ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. തിയറ്ററില്‍നിന്ന് പോകാന്‍ താരം കൂട്ടാക്കിയില്ല. മടങ്ങുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശം പാലിച്ചില്ല. ദുരന്തശേഷവും നടന്‍ ആളുകളെ അഭിവാദ്യം ചെയ്തു. തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഡിസംബര്‍ നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് കേസെടുത്തത്. ദുരന്തവിവരം അറിഞ്ഞയുടനെ തിയറ്റര്‍ വിട്ടെന്നായിരുന്നു അല്ലു അര്‍ജുന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. തിയറ്റര്‍ വിടാനുള്ള…

    Read More »
  • കളിച്ചുകൊണ്ടിരിക്കെ അമിത വേഗത്തിലെത്തിയ കാറിടിച്ചു; നാലു വയസ്സുകാരന് ദാരുണാന്ത്യം

    മുംബൈ: വഡാലയില്‍ അമിതവേ?ഗതയിലെത്തിയ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. നടപ്പാതയില്‍ താമസിച്ചിരുന്ന ലക്ഷ്മണ്‍ കിന്‍വാഡെ(4) ആണ് മരിച്ചത്.അംബേദ്കര്‍ കോളേജിന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവത്തില്‍, കാറോടിച്ചിരുന്ന ഭൂഷണ്‍ സന്ദീപ് ഗോളിനെ(19) പോലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് അമിതവേ?ഗതയിലായിരുന്നു വാഹനമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിലേ പാര്‍ലെ സ്വദേശിയാണ് സന്ദീപ്. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കാലങ്ങളായി നടപ്പാതയില്‍ താമസിക്കുന്ന കുടുംബമായിരുന്നു ലക്ഷ്മണിന്റേത്. പിതാവിന് കൂലിപ്പണിയാണ്. കുട്ടി കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടമെന്നാണ് പോലീസ് പറയുന്നത്.  

    Read More »
  • ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ മറിഞ്ഞു; കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

    ബെംഗളൂരു: കണ്ടെയ്നര്‍ ട്രക്ക് മറിഞ്ഞ് കാര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. നെലമംഗലയ്ക്ക് സമീപം എസ്യുവി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം ആറുപേരാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്ന എസ്യുവിയും ട്രക്കും വഴിമധ്യേ ആണ് അപകടത്തില്‍പെട്ടത്. ഒരേ പാതയിലൂടെയായിരുന്നു രണ്ടുവാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ഇതിനിടെ എതിരെ വന്ന ലോറിയുമായി കണ്ടെയ്നര്‍ ട്രക്ക് കൂട്ടിയിടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. എസ്യുവി പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് കാറിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിജയപുരയില്‍ നിന്നുള്ള ബിസിനസുകാരന്റെ കുടുംബം ആണെന്നാണ് പ്രാഥമിക വിവരം. പേരുവിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വാരാന്ത്യ അവധി ആയതിനാല്‍ നഗരത്തിന് പുറത്തേക്ക് കുടുംബം യാത്ര പോവുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങള്‍ നെലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, അപകടത്തില്‍ പെട്ട ട്രക്ക് അടക്കമുള്ള വാഹനങ്ങള്‍ മൂന്ന് ക്രെയിനുകള്‍ ഉപയോഗിച്ചാണ്…

    Read More »
  • 6 മാസമായി വൈദ്യുതി ബില്‍ പൂജ്യം, സമാജ്വാദി പാര്‍ട്ടി എംപിക്ക് വൈദ്യുതി മോഷണത്തിന് 1.9 കോടി പിഴ

    ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി എംപിക്ക് വൈദ്യുതി മോഷണത്തിന് രണ്ടുകോടിയോളം പിഴ. സംഭാലില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപിയായ സിയ ഉര്‍ റെഹ്‌മാന്‍ ബര്‍ഖിനാണ് യുപി വൈദ്യുതി വിഭാഗം കോടികള്‍ പിഴയിട്ടത്. എംപിയുടെ പേരിലുള്ള വീട്ടില്‍ ഇലക്ട്രിസിറ്റി മീറ്ററില്‍ കൃത്രിമത്വം കാട്ടിയെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പിഴ. 1.9 കോടിയാണ് എംപിക്ക് പിഴയിട്ടിരിക്കുന്നത്. വ്യാഴാഴ്ച സിയ ഉര്‍ റെഹ്‌മാന്‍ ബര്‍ഖിന്റെ വീടുകളില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധന നടന്നിരുന്നു. രണ്ട് കിലോവാട്ടിന്റെ സാധാരണ വൈദ്യുത കണക്ഷനാണ് എംപിയുടെ വീടുകളിലുള്ളത്. എന്നാല്‍, പത്തിരട്ടിയിലധികം കണക്ടട് ലോഡാണ് പരിശോധനയില്‍ കണ്ടെത്തിയത്. വീട്ടില്‍ 10 കിലോവാട്ടിന്റെ സോളാര്‍ പാനലും അഞ്ച് കിലോവാട്ടിന്റെ ജനറേറ്ററും ഉപയോഗിക്കുന്നുണ്ട് എന്നാണ് കുടുംബം നല്‍കിയ വിശദികരണം. അതിനാല്‍ 19 കിലോവാട്ട് വൈദ്യുതിയാണ് വീട്ടില്‍ ഉപയോഗിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, വിശദമായ പരിശോധനയില്‍ സോളാര്‍ പാനല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തി. മാത്രമല്ല വീട്ടില്‍ 50 എല്‍ഇഡി ലൈറ്റുകള്‍, ഡീപ്പ് ഫ്രീസര്‍, മൂന്ന് സ്പ്ലിറ്റ് എസികള്‍, രണ്ട് ഫ്രിഡ്ജുകള്‍,…

    Read More »
  • ‘വിശുദ്ധ പോത്തി’നെ ചൊല്ലി ഗ്രാമങ്ങളുടെ തര്‍ക്കം; ഡിഎന്‍എ പരിശോധനയ്ക്കൊരുങ്ങി പൊലീസ്

    ബംഗളുരു: രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കവിഷയമായ ‘വിശുദ്ധ പോത്തി’ന്റെ ഉടമസ്ഥന്‍ ആരെന്ന് ഡിഎന്‍എ ടെസ്റ്റ് ചെയ്ത് കണ്ടെത്താനൊരുങ്ങി കര്‍ണാടക പൊലീസ്. കര്‍ണാടക ദേവനഗരിയിലാണ് സംഭവം. ദേവനഗരിയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള രണ്ട് ഗ്രാമങ്ങളായ കുണിബേല്ലെക്കരെയും കുലഘട്ടെയുമാണ് പോത്തിനെച്ചൊല്ലി തര്‍ക്കത്തിലായത്. എട്ട് വര്‍ഷം മുമ്പ് കുണിബേലക്കരെയിലെ ഗ്രാമദേവിയായ കരിയമ്മ ദേവിക്കായി ഗ്രാമീണര്‍ ഒരു പോത്തിനെ സമര്‍പ്പിച്ചിരുന്നു. പോത്തിനെ ഗ്രാമീണര്‍ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുണിബേലെപുരെക്ക് തൊട്ടടുത്ത ഗ്രാമമായ ബേലെപുരെയില്‍ ഒരു പോത്തിനെ കണ്ടെത്തി. നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ ഒരു പോത്തിനെ കണ്ടെത്തിയ വാര്‍ത്ത അറിഞ്ഞ കുലഘട്ടെ ഗ്രാമക്കാര്‍ ബേലെപുരെയില്‍ എത്തുകയും ഇത് രണ്ട് മാസം മുന്‍പ് കാണാതായ തങ്ങളുടെ പോത്താണെന്ന് പറഞ്ഞ് അതിനെ കൊണ്ടുപോവുകയുമായിരുന്നു. എന്നാല്‍, കുലഘട്ടെക്കാര്‍ കൊണ്ടുപോയ പോത്ത് തങ്ങളുടെ വിശുദ്ധ പോത്തിന്റെ സന്തതി പരമ്പരയാണെന്ന് പറഞ്ഞ് കുണിബേലെക്കാര്‍ രംഗത്തുവന്നതോടെയാണ് വിഷയം പൊലീസിലെത്തുന്നത്. രണ്ട് ഗ്രാമക്കാരും പോത്തിന്റെ മേല്‍ അവകാശവാദമുന്നയിച്ചതോടെ പൊലീസിന് തലവേദനയായി. തര്‍ക്കവിഷയമായ പോത്തിനെ പൊലീസ്…

    Read More »
Back to top button
error: