മുംബൈ: വഡാലയില്‍ അമിതവേ?ഗതയിലെത്തിയ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. നടപ്പാതയില്‍ താമസിച്ചിരുന്ന ലക്ഷ്മണ്‍ കിന്‍വാഡെ(4) ആണ് മരിച്ചത്.അംബേദ്കര്‍ കോളേജിന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവത്തില്‍, കാറോടിച്ചിരുന്ന ഭൂഷണ്‍ സന്ദീപ് ഗോളിനെ(19) പോലീസ് അറസ്റ്റ് ചെയ്തു.
അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് അമിതവേ?ഗതയിലായിരുന്നു വാഹനമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വിലേ പാര്‍ലെ സ്വദേശിയാണ് സന്ദീപ്. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കാലങ്ങളായി നടപ്പാതയില്‍ താമസിക്കുന്ന കുടുംബമായിരുന്നു ലക്ഷ്മണിന്റേത്. പിതാവിന് കൂലിപ്പണിയാണ്. കുട്ടി കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടമെന്നാണ് പോലീസ് പറയുന്നത്.