IndiaNEWS

നോട്ട് ഒണ്‍ലി ബട്ട് ആള്‍സോ! എച്ച്എംപിവി അപകടകാരിയല്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നും (എച്ച്എംപിവി) ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.

സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്വി), ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയവ അപകടകാരികളല്ലാത്ത സ്ഥിരം ശൈത്യകാല രോഗങ്ങളാണ്. അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളിലേക്ക് ഇവ എത്തുന്നത്. എന്നാല്‍, ഇത്തവണ അത്തരം അസാധാരണ വ്യാപനം ആഗോളതലത്തില്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Signature-ad

ചൈനയില്‍ എച്ച്എംപിവി വ്യാപകമായി പടരുന്നുവെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുമുള്ള സമൂഹമാധ്യമ റിപ്പോര്‍ട്ടുകളും ലോകാരോഗ്യസംഘടന തള്ളി. ചൈനയിലെ ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സംഘടന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: