India
-
യാഷ് ചിത്രത്തിനായി വെട്ടിമാറ്റിയത് നൂറുകണക്കിന് മരങ്ങള്‍; ‘ടോക്സിക്ക്’ നിര്‍മാതാക്കള്‍ക്കെതിരെ കേസ്
ബംഗളൂരു: കന്നഡ സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്. ഷൂട്ടിങ്ങിനായി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തിലാണ് കര്‍ണാടക വനംവകുപ്പ് കേസെടുത്തത്. നിര്‍മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തിട്ടുണ്ട്. 1963ലെ കര്‍ണാടക വനംവകുപ്പ് നിയമപ്രകാരമാണ് നിര്‍മാതാക്കളായ കെവിഎന്‍ മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്എംടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലം സന്ദര്‍ശിച്ച കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രേ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിരുന്നു. ബംഗളൂരുവിലെ പീനിയ പ്ലാന്റേഷനിലെ 599 ഏക്കര്‍ വനമേഖലയുടെ ഭാഗമാണ് ടോക്സിക് ചിത്രീകരിച്ച ഭൂമി. 1900 ത്തിന്റെ തുടക്കത്തില്‍ ഈ പ്രദേശം വനഭൂമിയായി അടയാളപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, 1960കളില്‍, ഇത് ഡി-നോട്ടിഫിക്കേഷന്‍ കൂടാതെ എച്ച്എംടിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അതായത് ഇത് ഇപ്പോഴും…
Read More » -
അല്ലു അര്‍ജുനെതിരെ വിഡിയോ; യൂട്യൂബ് ചാനല്‍ ഓഫിസിലേക്ക് ഇരച്ചെത്തി ആരാധകര്‍
ഹൈദരാബാദ്: തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെതിരെ ആക്ഷേപകരമായ വിഡിയോകള്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ആരാധകക്കൂട്ടം യൂട്യൂബ് ചാനല്‍ ഓഫിസിലേക്ക് ഇരച്ചെത്തി. റെഡ് ടിവിയുടെ ഹൈദരാബാദിലെ ഓഫിസിലാണ് തിങ്കളാഴ്ച പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയത്. താരത്തിനും ഭാര്യ സ്നേഹ റെഡ്ഡിക്കുമെതിരെ ആക്ഷേപകരമായ വിഡിയോകള്‍ പങ്കുവെച്ചന്നാണ് ഇവരുടെ പരാതി. രോഷാകുലരായ ആരാധകര്‍ ചാനല്‍ ഓഫിസില്‍ ബഹളം വെക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചാനലില്‍നിന്ന് വിഡിയോകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് വിഡിയോയില്‍ കാണാം. ഇവ നീക്കിയില്ലെങ്കില്‍ ഓഫിസ് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വിഡിയോകള്‍ ആള് ഇന്ത്യ അല്ലു അര്ജുന് ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്റെ ‘എക്സ്’ അക്കൗണ്ടില്‍ പങ്കുവെക്കുകയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ റെഡ് ടിവിയെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്. അവര്‍ അല്ലു അര്‍ജുനെതിരെ നെഗറ്റീവ് കാമ്പയിന് നടത്തുകയാണ്. ഈയിടെ അല്ലു അര്‍ജുനെയും ഭാര്യയെയും മക്കളെയും ഉള്‍പ്പെടുത്തി അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. അല്ലു അര്ജുന് ദോഷം ചെയ്യുന്ന…
Read More » -
വീട് പൂട്ടി, ഫോണ്‍ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവില്‍, മുന്‍കൂര്‍ജാമ്യം തേടി
ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മധുര ബ!!െഞ്ചില് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. വിവിധ സംഘടനകള്‍ നല്കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള സമന്‍സ് നല്കാന് എഗ്മൂര്‍ പൊലീസ് പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയപ്പോഴാണു വീട് പൂട്ടിയ നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. നടി ആന്ധ്രയിലാണെന്നാണു വിവരം. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയ തെലുങ്കര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നെന്ന് പ്രസംഗിച്ചതാണ് വിവാദമായത്.
Read More » -
ക്ലാസില്‍ സംസാരിച്ചതിനു പ്രധാനാധ്യാപികയുടെ ക്രൂരത; വിദ്യാര്‍ഥികളുടെ വായില്‍ ടേപ് ഒട്ടിച്ചു
ചെന്നൈ: തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെണ്‍കുട്ടി അടക്കം 5 കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണു സംഭവം. ക്ലാസ് മുറിയില്‍ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിര്‍ത്തിയതോടെ ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സ്കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കള്‍ക്ക് അയച്ചത്. തുടര്‍ന്ന് ഇവര്‍ കലക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു.
Read More » -
നടന് ദില്ലി ഗണേഷ് അന്തരിച്ചു; വിടവാങ്ങിയത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യം
ചെന്നൈ: തെന്നിന്ത്യന്‍ നടന് ദില്ലി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു നടക്കും. ക്യാരക്ടര്‍ വേഷങ്ങളിലൂടെ പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്. 1944 ഓഗസ്റ്റ് 1ന് ജനിച്ച ദില്ലി ഗണേഷ്, 1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഒരു ദശാബ്ദക്കാലം വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നായകന് (1987), മൈക്കിള്‍ മദന കാമ രാജന് (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ഗണേഷ് ഏറെ പ്രശംസ പിടിച്ചുപറ്റി. അപൂര്‍വ സഹോദരങ്ങള്‍ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. രജനീകാന്ത്, കമല്ഹാസന്, വിജയകാന്ത് എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ഗണേഷിന് 1979ല്‍ അഭിനയത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരമാര്‍ശവും ലഭിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര,…
Read More » -
”ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങള്‍ക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ല”
ന്യൂഡല്‍ഹി: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ പലാമുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന് കോണ്‍ഗ്രസ് വാക്കു നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. ”കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്കാന് ഭരണഘടന അനുവദിക്കുന്നില്ല. മുസ്ലിങ്ങള്‍ക്ക് 10 % സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ചില സംഘടനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അവര്‍ക്ക് ഉറപ്പും നല്കി.”അമിത് ഷാ പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്കിയാല് ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുമുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടും. ബിജെപി അധികാരത്തില്‍ ഉള്ള കാലം വരെ ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് സംവരണം നല്‍കില്ല. അത്തരം ഗൂഢാലോചനകള്‍ രാഹുല്‍ ഗാന്ധിയുടെ മനസിലുണ്ടെങ്കില്‍ അത് നടക്കില്ല. കോണ്‍ഗ്രസ് ഒബിസി വിരുദ്ധ പാര്‍ട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.
Read More » -
മകനെ ഡ്രൈവിങ് ടെസ്റ്റിന് കൊണ്ടുവന്ന പിതാവിനു ലൈസന്‍സ് ഇല്ല; വാഹനത്തിന് ഇന്‍ഷുറന്‍സും പുക സര്‍ട്ടിഫിക്കറ്റുമില്ല!
കൊച്ചി: മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനു കൊണ്ടുവന്ന പിതാവിനു ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തി മോട്ടര്‍ വാഹന വകുപ്പ് പിഴ ചുമത്തി. ഇന്നലെ രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ഒപ്പം വന്ന പിതാവ് പച്ചാളം സ്വദേശി വി.പി. ആന്റണിക്കു ലൈസന്‍സ് ഇല്ലാത്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് 9,500 രൂപ പിഴ ചുമത്തിയത്. പിതാവിന്റെ ബൈക്കിനു പിന്നിലിരുന്നു ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ മകന് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ്. ബിനു ഇതിന് പിഴ ചുമത്തി. ഇചലാനില് രേഖപ്പെടുത്താന്‍ പിതാവിന്റെ ഡ്രൈവിങ് ലൈസന്‍സ് ചോദിച്ചപ്പോഴാണ് ഇല്ലെന്നു ബോധ്യമായത്. ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്‍ഷുറന്‍സിന്റെയും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും കാലാവധി കഴിഞ്ഞിരുന്നു. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാലു കുറ്റങ്ങള്‍ക്കും കൂടിയാണു പിഴ ചുമത്തിയതെന്ന് ആര്‍ടിഒ ടി.എം. ജേഴ്സണ് പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 5,000, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു 2,000, ഇന്‍ഷുറന്‍സ് ഇല്ലാത്തതിനു 2,000, പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500 എന്നിങ്ങനെയാണു പിഴ. ഡ്രൈവിങ്…
Read More » -
പുരുഷന്മാര് തയ്യല്‍ക്കടകളില്‍ സ്ത്രീകളുടെ അളവ് എടുക്കരുത്, ജിമ്മിലും യോഗാ ക്ലാസിലും വനിതകൾക്ക് പുരുഷന്മാർ പരിശീലനം നല്‍കരുത്: യുപി വനിതാ കമ്മീഷന്
സ്ത്രീകള്‍ക്ക് ജിമ്മിലും യോഗാ ക്ലാസുകളിലും പുരുഷന്മാർ പരിശീലനം നല്കാൻ പാടില്ല, തയ്യല്‍ക്കടകളില്‍ സ്ത്രീകളുടെ അളവുകള്‍ പുരുഷന്മാര് എടുക്കരുത് എന്നിങ്ങനെ സ്ത്രീസുരക്ഷ ഉറപ്പാക്കാനുളള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂള്‍ ബസുകളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പുരുഷന്മാര്ക്ക് പകരം വനിതാ ജീവനക്കാരെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിചിത്രമായ നിര്‍ദേശങ്ങളാണ് കമ്മിഷന് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും നിര്‍ദ്ദേശങ്ങളുടെ പ്രായോഗികത പരിശോധിച്ച് കരട് നയം തയ്യാറാക്കാനായി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിക്കുമെന്നു വനിതാ കമ്മീഷന് അംഗം മനീഷ അഹ്ലാവത് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകളെ ഫാക്ടറികളില്‍ ജോലി ചെയ്യിക്കുന്നതില്‍ നിന്ന് വിലക്കുന്ന നടപടി 2022 ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. രാത്രി 7മണിക്ക് ശേഷവും പുലര്‍ച്ചെ 6 മണിക്ക് മുമ്പും ജോലി ചെയ്യുന്നതിന് സമ്മതമാണെന്ന്…
Read More » -
വിദ്യാര്‍ത്ഥി സംഘടനയെ നയിക്കാന്‍ 112 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അധ്യാപകന്! ഇത് പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ തനത് ശൈലി
മുംബൈ: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി(എ.ബി.വി.പി)ന്റെ ദേശീയ അധ്യക്ഷനായി പ്രഫ. രാജ്ശരണ്‍ ഷാഹിയും ദേശീയ ജനറല്‍ സെക്രട്ടറിയായി ഡോ വീരേന്ദ്ര സിങ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച മുംബൈയിലെ എബിവിപി ആസ്ഥാനത്ത് നടന്ന സംഘടനാ തെരഞ്ഞെടുപ്പിലാണ് ദേശീയ അധ്യക്ഷനെയും ദേശീയ ജനറല്‍ സെക്രട്ടറിയെയും നിശ്ചയിച്ചത്. വിദ്യാര്‍ത്ഥി പ്രസ്ഥാനമാണെങ്കിലും അധ്യക്ഷ സ്ഥാനത്ത് അധ്യാപകരെ നിയോഗിക്കുന്നതാണ് എബിവിപിയിലെ രീതി. കുട്ടികളെ മികച്ച രീതിയില്‍ നയിക്കുകയും കാര്യപ്രാപ്തിയുള്ളവരുമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ടാണ് പ്രെഫസറായ രാജ് ശരണ്‍ ഷാഹി വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റാകുന്നത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നവംബര്‍ 22, 23 24 തീയതികളില്‍ നടക്കാനിരിക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തില്‍ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പ്രഫ പ്രശാന്ത് സേത്ത് അറിയിച്ചു. ഗോരഖ്പൂര്‍ സ്വദേശിയായ പ്രഫ. ഷാഹി ലഖ്നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ 112- ഓളം ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ…
Read More » -
ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പാലം തകര്‍ന്നുവീണു; 3 തൊഴിലാളികള്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നുവീണ് 3 തൊഴിലാളികള്‍ മരിച്ചു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പാലമാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തകര്‍ന്നു വീണത്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി. മൂന്നു തൊഴിലാളികള്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി നിര്‍മാണം നടത്തുന്ന നാഷനല്‍ ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ക്രെയിനുകളും എക്സ്കവേറ്ററുകളും എത്തിച്ചിട്ടുണ്ട്. നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ഗര്‍ഡറുകള്‍ തെന്നിമാറിയതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈ- അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ഇടനാഴിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. പാലം തകര്‍ന്നതില്‍ എന്‍എച്ച്എസ്ആര്‍സിഎല്‍ അന്വേഷണം ആരംഭിച്ചു. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
Read More »