India
-
റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
പട്ന: ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി കൂടുതല്‍ വ്യക്തത വരുത്താന്‍ റെയില്‍വെ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്നു മൂവരും. ഇയര്‍ഫോണ്‍ ധരിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ഇവരുടെ മൃതശരീരം അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. റെയില്‍വേ ട്രാക്കുകള്‍ പോലെയുളള സ്ഥലങ്ങളില്‍ അശ്രദ്ധമായി മൊബൈല്‍ ഗെയിമുകളും മറ്റും കളിക്കുന്നതിന്റെ അപകടത്തെ കുറിച്ച് കുട്ടികളെ മാതാപിതാക്കള്‍ ബോധവാന്മാരാക്കണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Read More » -
നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയുന്നു?; മാനുഷിക പരിഗണനയില്‍ ഇടപെടാമെന്ന് ഇറാന്‍
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വിഷയത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണനവച്ചു സഹായിക്കാന്‍ തയാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷിദ് അല്‍ അലിമി അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ ഇടപെടല്‍. സ്വദേശിയായ തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ…
Read More » -
കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി; ആന്‍ഡമാന്‍-നിക്കോബാര്‍ സംസ്ഥാന സെക്രട്ടറി ഡി അയ്യപ്പന്‍
ന്യൂഡല്‍ഹി: കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി. കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഡി അയ്യപ്പനെ വീണ്ടും തിരഞ്ഞെടുത്തു. പോര്‍ട്ട് ബെ്ളയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ രണ്ടാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 19 അംഗ സംസ്ഥാന കമ്മിറ്റിയേയും എട്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ആന്‍ഡമാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ ആലപ്പുഴ മുതുകുളം സ്വദേശിയാണ്. നിലവില്‍ സിഐടിയു ആന്‍ഡമാന്‍ നിക്കോബാര്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാണ്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് അയ്യപ്പന്‍ നിയമബിരുദം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ആന്‍ഡമാന്‍ & നിക്കോബാര്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി യായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ സെക്രട്ടേറിയറ്റില്‍ ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ജോലി രാജിവച്ചതിനു പിന്നാലെയാണു ആദ്യം ഇവിടുത്തെ പാര്‍ട്ടി സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയുടെ മറ്റൊരു…
Read More » -
കേരളം ‘മിനി പാകിസ്ഥാൻ’ എന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ, മന്ത്രി രാജിവെക്കണം എന്ന് വി.ഡി. സതീശൻ; വിവാദം കത്തുന്നു
മഹാരാഷ്ട്രയിൽ പുതുതായി മന്ത്രിസ്ഥാനമേറ്റ നിതേഷ് റാണെ കേരളത്തെയും ഗാന്ധികുടുംബത്തെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായി. പൂനെയിലെ സാസ്വാദിൽ നടന്ന ശിവപ്രതാപ് ദിന അനുസ്മരണ ചടങ്ങിൽ റാണെ കേരളത്തെ ‘മിനി പാകിസ്ഥാൻ’ എന്ന് വിശേഷിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്യുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തിയതും വിവാദത്തിന് ആക്കം കൂട്ടി. റാണെയുടെ പ്രസംഗത്തിൽ കേരളത്തിൽ നിന്നുള്ള ഹിന്ദു പ്രവർത്തകരെ പ്രശംസിക്കുന്നു എങ്കിലും, അദ്ദേഹത്തിന്റെ തുടർന്നുള്ള പരാമർശങ്ങളാണ് വിമർശനത്തിന് ഇടയാക്കിയത്. 12,000 ഹിന്ദു പെൺകുട്ടികളുടെ ജീവൻ രക്ഷിച്ച കേരളത്തിലെ ഹിന്ദു പ്രവർത്തകരുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളം ഒരു ‘മിനി പാകിസ്ഥാൻ’ ആണെന്നും, അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവിടെ നിന്ന് വിജയിച്ചതെന്നും റാണെ ചൂണ്ടിക്കാട്ടി. ”എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്യുന്നു. തീവ്രവാദികളുടെ പിന്തുണയോടെ മാത്രമാണ് ഇവർ എംപിമാരാകുന്നത്” റാണെ കൂട്ടിച്ചേർത്തു. മതപരമായ ഘോഷയാത്രകളെക്കുറിച്ചും റാണെ സംസാരിച്ചു. ഹിന്ദു ആഘോഷങ്ങൾക്ക് മറ്റ് മതങ്ങൾക്കുള്ള അതേ…
Read More » -
മണാലിയിൽ മഞ്ഞുവീഴുന്നത് കാണാൻ പോയി, സോളാങ് വാലിയില്‍ കുടുങ്ങിയ 10,000ത്തിലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ച് പൊലീസ്
ഹിമാചല്‍ പ്രദേശിലെ മനോഹരമായ ഹില്‍ സ്റ്റേഷനായ മണാലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികൾ സന്ദര്‍ശിക്കുന്ന സ്ഥലം. മനംകവരുന്ന ബിയാസ് നദിയുടെ തീരത്തുള്ള ഈ പ്രദേശം, കുളു താഴ്‌വരയുടെ വടക്കന്‍ മേഖലയിൽ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,050 മീറ്റര്‍ ഉയരത്തിലുള്ള മണാലിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, അതിശയകരമായ പ്രകൃതിഭംഗികളും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ സീസണിൽ മണാലിയില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. കഴിഞ്ഞ ദിവസം മഞ്ഞു വീഴുന്നത് കാണാൻ പോയ നിരവധിയാളുകള്‍ ഇവിടെ കുടുങ്ങി. സോളാങ് താഴ്‌വരയില്‍ കുടുങ്ങിയ 10,000ത്തിലധികം വിനോദസഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. 3000ത്തോളം വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഡ്രൈവർമാർ ഇല്ലാത്ത അസംഖ്യം കാറുകളും പ്രദേശത്തുള്ളതായി പൊലീസ് പറയുന്നു. ഈ വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ നീക്കം ചെയ്യുമെന്നും മണാലിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. മോശം കാലാവസ്ഥയും അപകടകരമായ സാഹചര്യങ്ങളും കാരണം സോളാങ് വാലിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനവിലക്കുണ്ട്. നെഹ്‌റു…
Read More » -
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയ നടിയുടെ കാറിടിച്ച് തൊഴിലാളി കൊല്ലപ്പെട്ടു; നടിക്കും പരിക്ക്
മുംബയ്: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ ഇടിച്ച് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. മുംബയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഊര്‍മിള കൊട്ടാരെ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തൊഴിലാളികളുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസംഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരായ പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ യഥാസമയം പ്രവര്‍ത്തിച്ചതിനാള്‍ നടിക്ക് വലിയ പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ നടിയുടെ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നടിയുടെ ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.
Read More » -
ക്രിസ്മസ് ആഘോഷിച്ചു; സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷിച്ചതിന് ഒഡിഷയില്‍ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ബലാസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദേവസേന എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു. ദളിത് കുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്‍ക്ക് മുന്നില്‍നിന്ന് നാട്ടുകാര്‍ മുദ്രാവാക്യം വിളിക്കുന്നത് ഇതില്‍ കാണാം. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനായുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
Read More » -
‘അനാവശ്യ വിവാദം വേണ്ട’; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്നും ഇത് അദ്ദേഹത്തിന്റെ കുടുംബത്തേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച്ച രാത്രി ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ട്രസ്റ്റ് രൂപീകരിച്ചതിനുശേഷം സ്ഥലം കൈമാറുമെന്നും കോണ്‍ഗ്രസ് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളുള്ളതിനാലാണ് യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടില്‍ മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം തീരുമാനിച്ചത്. സ്മാരകമുയര്‍ത്താന്‍ പറ്റുന്ന സ്ഥലത്ത് സംസ്‌കാരം നടത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. മന്‍മോഹന്‍ സിങ്ങ് രാജ്യത്തിന് നല്‍കിയ സേവനം പരിഗണിച്ച് യമുനാ തീരത്ത് മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം പ്രത്യേക സ്മാരകം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ ആദ്യത്തെ സിഖ് പ്രധാനമന്ത്രിയെ മന:പൂര്‍വ്വം അപമാനിക്കുന്നതിന് തുല്ല്യമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അവഗണനയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടെന്ന് വ്യക്തമാക്കി ആഭ്യന്തര…
Read More » -
‘ഈശ്വര്‍ അല്ലാഹ്’ രസിച്ചില്ല; വാജ്പെയി ജന്മദിനാഘോഷത്തില്‍ ‘രഘുപതി രാഘവ’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കള്‍; ഗായികയെക്കൊണ്ട് മാപ്പുപറയിച്ചു
പട്ന: സര്‍ക്കാര്‍ ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനുകളിലൊന്നായ ‘രഘുപതി രാഘവ രാജാറാം’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുന്‍ പ്രധാനമന്ത്രി എബി വാജ്പെയിയുടെ നൂറാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ബിഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. ഭജനിലെ ‘ഈശ്വര്‍ അല്ലാഹ് തെരേ നാം’ ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ നേതാക്കള്‍ ഭജന്‍ ആലാപനം നിര്‍ത്തിച്ചതിനു പുറമെ ഗായികയെക്കൊണ്ട് മാപ്പുപറയിക്കുകയും ചെയ്തു. ഡിസംബര്‍ 25നാണ് ‘മേ അടല്‍ രഹൂംഗാ’ എന്ന പേരില്‍ ബിഹാര്‍ തലസ്ഥാനമായ പാട്നയില്‍ ചടങ്ങ് നടന്നത്. പരിപാടി തുടങ്ങുന്നതിന്റെ ഭാഗമായി ഭോജ്പുരി നാടോടി ഗായിക ദേവിയാണ് ‘രഘുപതി രാഘവ’ പാടിത്തുടങ്ങിയത്. ആലാപനത്തിനിടെ ‘ഈശ്വര്‍ അല്ലാഹ് തേരേ നാം’ എന്നു തുടങ്ങുന്ന ഗാന്ധി കൂട്ടിച്ചേര്‍ത്ത ഭാഗം എത്തിയപ്പോള്‍ പരിപാടി നടന്ന ഹാളിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബഹളവും പ്രതിഷേധവും ഉയര്‍ന്നു. കാരണം വ്യക്തമാകാതെ പരിഭ്രമിച്ച ഗായിക പ്രതിഷേധം നിര്‍ത്താനും ബഹളം അവസാനിപ്പിക്കാനും അപേക്ഷിച്ചു. എന്നാല്‍,…
Read More » -
മന്‍മോഹന് ആദാരഞ്ജലിയര്‍പ്പിച്ച് രാജ്യം; 7 ദിവസം ദുഃഖാചരണം, സംസ്‌കാരം നാളെ
ന്യൂഡല്‍ഹി: ജനങ്ങളെ ശക്തരാക്കിയ നിയമനിര്‍മാണങ്ങളിലൂടെയും രാഷ്ട്രത്തിനു കരുത്തായ സാമ്പത്തിക നയരൂപീകരണത്തിലൂടെയും വേറിട്ട വഴി സൃഷ്ടിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് (92) ആദരാഞ്ജലികളുമായി രാജ്യം. എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്‌കാരം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. രാവിലെ 11ന് കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേരും. കര്‍ണാടകയിലെ ബെളഗാവിയില്‍ ഇന്നു നടത്താനിരുന്ന റാലി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി തുടര്‍ഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓര്‍മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ സാധാരണക്കാരുടെ…
Read More »