India

  • കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; പാര്‍ശ്വഫലമെന്ന റിപ്പോര്‍ട്ടിനു പിന്നാലെ നടപടി

    മുംബൈ: അസ്ട്രാസെനകയുടെ കോവിഡ് വാക്‌സിനുകള്‍ വിപണിയില്‍നിന്നു പിന്‍വലിച്ചു. വാക്‌സിനു പാര്‍ശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്‌സിന്‍ പിന്‍വലിക്കുന്നത്. വ്യവസായ കാരണങ്ങളാലാണെന്നാണു വിശദീകരണം. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് എന്ന പേരിലാണ് ഇതു പുറത്തിറക്കിയത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. യുകെയില്‍ നിന്നുള്ള ജാമി സ്‌കോട്ട് എന്നയാള്‍ കോവിഷീല്‍ഡ് സ്വീകരിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്‌സീനെ സംബന്ധിച്ച ആശങ്കകള്‍ ഉടലെടുക്കുന്നത്. ജാമി സ്‌കോട്ടിന്റെ പരാതി ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയില്‍ നല്‍കിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. അതേസമയം, വാക്‌സിനെടുത്ത് 21 ദിവസത്തിനകമാണ് പാര്‍ശ്വഫലങ്ങളുണ്ടാകേണ്ടത് എന്നായിരുന്നു കമ്പനിയുടെ വാദം.

    Read More »
  • ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്ന മുസ്‍ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യണം: നരേന്ദ്രമോദി

    ന്യൂഡൽഹി: ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്ന മുസ്‍ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി.ഇസ്‍ലാമിനെ താൻ എതിർക്കുന്നില്ലെന്നും മോദി പറഞ്ഞു. മുസ്‍ലിം വിദ്വേഷ പരാമർശങ്ങളുടെ പേരില്‍ വലിയ വിമർശനം ഉയരുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന. മുസ്‍ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് മോദി പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങള്‍ക്കാണ് ഇടവെച്ചത്. ഞങ്ങള്‍ ഇസ്‍ലാമിനെ എതിർക്കുന്നില്ല. നെഹ്റുവിന്റെ കാലം മുതല്‍ തന്നെ ഇസ്‍ലാമിനെ എതിർക്കുന്നവരാണ് തങ്ങളെന്ന ഒരു ചിത്രമുണ്ടാക്കി വെച്ചിട്ടുണ്ട്. മുസ്‍ലിം വിരുദ്ധരെന്ന് ഞങ്ങളെ മുദ്രകുത്തി നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഞങ്ങളെ മുസ്‍ലിം വിരുദ്ധരാക്കി മുസ്‍ലിംകളുടെ സുഹൃത്തുക്കളെന്ന് സ്വയം ചമയുകയാണ് കോണ്‍ഗ്രസ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും മോദി പറഞ്ഞു. ഈ ഭയത്തിന്റെ അന്തരീക്ഷം അവരുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ മുസ്‍ലിം വിഭാഗത്തിന് കാര്യങ്ങള്‍ അറിയാം. താൻ മുത്തലാഖ് ഇല്ലാതാക്കിയപ്പോള്‍ മുസ്‍ലിം സഹോദരിമാർക്ക് മോദി സത്യസന്ധനാണെന്ന് മനസിലായി. കോവിഡ് വാക്സിനുകളും ആയൂഷ്മാൻ കാർഡുകളും വിതരണം ചെയ്തപ്പോഴും മോദി സത്യസന്ധനായ മനുഷ്യനാണെന്ന് മുസ്‍ലിംകള്‍ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

    Read More »
  • അരുണാചലിലും രക്ഷയില്ല ;27 നേതാക്കളെ  പുറത്താക്കി ബിജെപി

    ഇറ്റാനഗർ: അരുണാചല്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാർഥികള്‍ക്കെതിരെ മത്സരിച്ചതിന് 27 നേതാക്കളെ പാർട്ടിയില്‍ നിന്നും ബിജെപി പുറത്താക്കി. ദിരാംഗില്‍ നിന്ന് മത്സരിച്ച യെഷി സെവാംഗ്, വാംഗ്ഡി ദോർജി ഖിർമേ (കലക്താംഗ്), ടെൻസിംഗ് നിമ്യ ഗ്ലോ (ത്രിസിനോ-ബുറഗാവ്), നബാം വിവേക് (ദോയിമുഖ്), മയൂ ടാറിംഗ് (പാലിൻ), ഡിക്ടോ യെക്കർ (ഡപ്പോറിജോ), മുർട്ടെം (രാഗം), തബ ഡോണി (ഡുംപോറിജോ) ഗോകർ ബസാർ (ബസാർ), ജർക്കർ ഗാംലിൻ എന്നിവർ പുറത്താക്കപ്പെട്ട പ്രമുഖരില്‍ ചിലരാണ്. നേതാക്കളെ ആറ് വർഷത്തേക്ക് പുറത്താക്കിയതായി പാർട്ടി സംസ്ഥാന അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ താര് തരക് പറഞ്ഞു. അരുണാചല്‍ ബിജെപി ഘടകം ചൊവ്വാഴ്ചയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്

    Read More »
  • ജിയോയെ വെല്ലുവിളിച്ച് ബിഎസ്എൻഎൽ

    ന്യൂഡൽഹി: സ്മാർട്ട്ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അ‌ടിസ്ഥാനമായി വേണ്ട ടെലിക്കോം സേവനം ഇന്റർനെറ്റ് ആണ്. കോളിങ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പ്രധാനമാണെങ്കിലും ഡാറ്റ ആവശ്യത്തോളം പ്രാധാന്യം ഇതിന് വരുമെന്ന് തോന്നുന്നില്ല. ദിവസം ഒരു കോള്‍ പോലും ചെയ്യേണ്ടാത്ത ആളുകള്‍ ഉണ്ട്.അതേസമയം സ്മാർട്ട്ഫോണില്‍ സമയം ചെലവഴിക്കണമെങ്കില്‍ അ‌വർക്ക് ഡാറ്റ കൂടിതേതീരൂ. ജിയോ, എയർടെല്‍, വിഐ, ബിഎസ്‌എൻഎല്‍ തുടങ്ങി എല്ലാ ടെലിക്കോം കമ്ബനികളും വിവിധ അ‌ളവുകളില്‍ ഡാറ്റ ഉള്‍പ്പെടുത്തിയുള്ള റീച്ചാർജ് പ്ലാനുകള്‍ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം നിശ്ചിത പരിധി ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുക. ഈ ഡാറ്റ പരിധി തീർന്നുകഴിഞ്ഞും ഡാറ്റ ആവശ്യമായി വന്നാല്‍ കൂടുതൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരും.   വളരെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകള്‍ എല്ലാ ടെലിക്കോം കമ്ബനികളും അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും മികച്ച പ്ലാൻ ഏതാണ് എന്ന് പലർക്കും സംശയം കാണും.ഇന്ത്യയിലെ ഒന്നാം നമ്ബർ ടെലിക്കോം കമ്ബനിയായ ജിയോ തങ്ങളുടെ വരിക്കാർക്കായി വെറും 15 രൂപ മുതല്‍ത്തന്നെ ഡാറ്റ പ്ലാനുകള്‍ ലഭ്യമാക്കിയിരിക്കുന്നു.…

    Read More »
  • 400 ലധികം സീറ്റുകള്‍ എൻഡിഎക്ക് ലഭിക്കും; കേരളത്തിൽ 5: പ്രകാശ് ജാവദേക്കര്‍

    ന്യൂഡൽഹി: കേരളത്തില്‍ 5 സീറ്റില്‍ ബിജെപി ജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍. പ്രതീക്ഷിച്ച സീറ്റില്‍ എല്ലാം വിജയം നേടുമെന്നും 400 ൽ അധികം സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിൽ കോണ്‍ഗ്രസ് സിപിഐഎം പ്രവര്‍ത്തകര്‍ ഇത്തവണ വോട്ട് ചെയ്‌തെന്ന് ബിജെപിയ്ക്ക് ആണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നതെന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

    Read More »
  • ഹരിയാനയിൽ ബി.ജെ.പി സർക്കാറിന് നല്‍കിയ പിന്തുണ പിൻവലിച്ച്‌  സ്വതന്ത്ര എം.എല്‍.എമാർ; സർക്കാറിന്‍റെ നിലനിൽപ്പ്  തുലാസിൽ 

    ചണ്ഡീഗഡ്: ഹരിയാനയില്‍ മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് നല്‍കിയ പിന്തുണ പിൻവലിച്ച്‌ മൂന്ന് സ്വതന്ത്ര എം.എല്‍.എമാർ. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചത്.ഇവർ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചതോടെ  സർക്കാറിന്‍റെ നിലനിൽപ്പ് തന്നെ തുലാസിലായിരിക്കുകയാണ്. മൂന്ന് അംഗങ്ങള്‍ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു. മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയോടൊപ്പം റോത്തകില്‍ നടത്തിയ വാർത്തസമ്മേളനത്തിലാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് സ്വതന്ത്രർ പ്രഖ്യാപിച്ചത്. കർഷകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.   മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാല്‍ ഖട്ടാർ കഴിഞ്ഞ മാർച്ചില്‍ സ്ഥാനമൊഴിഞ്ഞതിന്…

    Read More »
  • ദില്ലി മദ്യനയ കേസില്‍ ഇഡി യെ വിമർശിച്ച്‌ സുപ്രീം കോടതി; എന്തുകൊണ്ട് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കൊടുത്തുകൂടാ?

    ന്യൂഡൽഹി: ദില്ലി മദ്യനയ കേസില്‍ ഇഡി യെ വിമർശിച്ച്‌ സുപ്രീം കോടതി. എന്തുകൊണ്ട് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കൊടുത്തുകൂടാ എന്ന് കോടതി ചോദിച്ചു. 2 വർഷത്തിനുശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്തിനെന്ന്  ചോദിച്ച കോടതി ഇഡിയുടെ നിലപാട് അന്വേഷണ ഏജന്‍സിക്ക് ചേര്‍ന്നതല്ലെന്നും  വിമർശിച്ചു. അരവിന്ദ് കേജരിവാളിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കെയായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

    Read More »
  • ചൈനയെ വെല്ലുവിളിച്ച് തെക്കൻ ചൈനാ കടലില്‍ ഇന്ത്യൻ നാവികസേനാ വിന്യാസം

    ന്യൂഡൽഹി: ചൈനയെ വെല്ലുവിളിച്ച് ഇന്ത്യൻ നാവികസേനയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ സിംഗപ്പുരിലെത്തി. റിയർ അഡ്മിറല്‍ രാജേഷ് ധൻഖയുടെ നേതൃത്വത്തില്‍ ഐഎൻഎസ് ഡല്‍ഹി, ശക്തി, കില്‍ത്തണ്‍ എന്നിവയാണ് സിംഗപ്പുർ തീരത്തെത്തിയത്. തെക്കൻ ചൈനാക്കടലില്‍ ചൈന പേശീബലമുപയോഗിച്ച്‌ മറ്റു രാജ്യങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ സേനയുടെ രംഗപ്രവേശം. ഫിലിപ്പീൻസ് നാവികസേനയുമായി ചൈനീസ് നാവികസേന ബലാബലം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയെത്തുന്നത്.   സിംഗപ്പുരിലെത്തിയ ഇന്ത്യൻ യുദ്ധക്കപ്പലുകളെ സിംഗപ്പുർ അധികൃതരും ഇന്ത്യൻ ഹൈക്കമ്മിഷനും ചേർന്നു സ്വീകരിച്ചു. ചൈനാക്കടലും ഇതിലെ ഭൂരിപക്ഷം ദ്വീപുകളും പവിഴപ്പുറ്റുകളുമെല്ലാം തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം. ജപ്പാനും തായ്‌വാനും മലേഷ്യയുമടക്കം രാജ്യങ്ങളുമായി ഇതിന്‍റെ പേരില്‍ തർക്കത്തിലാണു ചൈന.ഇതിനിടെയാണ് ഇന്ത്യയുടെ മറ്റൊന്ന് സർജിക്കൽ സ്ട്രൈക്ക്.

    Read More »
  • ബിജെപി ബെൽറ്റിൽ പോളിംഗ് കുറയുന്നു; എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി

    ന്യൂഡൽഹി:ബിജെപി ബെൽറ്റിൽ പോളിംഗ് കുറഞ്ഞതോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തില്‍ വോട്ടിങ്ങിന്റെ പ്രാധാന്യം വലുതാണ്. ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണം-പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ചില വിദേശ ശക്തികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണമെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു.

    Read More »
  • ഗുജറാത്തില്‍ ഇങ്ങനെയാണ് ഭായ്, വിദ്യാര്‍ത്ഥിനിക്ക്  200ല്‍ 212 മാര്‍ക്ക്

    അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ  സ്‌കൂള്‍ പരീക്ഷാ ഫലത്തിലെ പിഴവ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിദ്യാര്‍ത്ഥിനിയായ വന്‍ഷിബെന്‍ മനീഷ്ഭായ്ക്കാണ് ഗണിതത്തിൽ 200-ല്‍ 212 മാര്‍ക്ക് ലഭിച്ചത്.പിഴവ് സംഭവിച്ചതായി പിന്നീട് കണ്ടെത്തിയതിനെ തുടര്‍ന്ന്, പുതുക്കിയ മാര്‍ക്ക് ഷീറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്‍കി. ഗുജറാത്തിയില്‍ 200-ല്‍ 211 മാർക്കാണ് കുട്ടിക്ക് ലഭിച്ചത്.സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: