India

  • ‘ഓപ്പറേഷന്‍ ബിന്‍ ലാദന്‍’ അമേരിക്ക പാകിസ്താനെ അറിയിക്കാതിരുന്നത് എന്തുകൊണ്ട്? പാക് അതിര്‍ത്തി കടക്കുന്നതില്‍ ബാരക് ഒബാമയുടെ വാര്‍ കാബിനറ്റില്‍ നടന്നത് രൂക്ഷമായ വാഗ്വാദം; ഹിലരി ക്ലിന്റണ്‍ അനുകൂലിച്ചു, ജോ ബൈഡന്‍ എതിര്‍ത്തു; അബോട്ടാബാദിലെ അണിയറക്കഥകള്‍ വെളിപ്പെടുത്തി ഡോക്കുമെന്ററി

    ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രമാക്കിയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പഹല്‍ഗാം ആക്രമണത്തോടെ വീണ്ടും മുഖ്യധാരയിലേക്കു വന്നതിനു പിന്നാലെ അബോട്ടാബാദില്‍ ഒസാമ ബിന്‍ലാദനെ പിടികൂടിയ അമേരിക്കന്‍ സൈനിക നീക്കത്തെ ആസ്പദമാക്കിയ നെറ്റ്ഫ്‌ളിക്‌സ് സീരീസും ചര്‍ച്ചയിലേക്ക്. 9/11 ആക്രമണങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ ഭീകരനെ യുഎസ് സര്‍ക്കാര്‍ എങ്ങനെ പിടികൂടിയെന്ന് വിവരിക്കുകയാണ് ‘അമേരിക്കന്‍ മാന്‍ഹണ്ട്: ഒസാമ ബിന്‍ ലാദന്‍’ എന്ന ഡോക്കുമെന്ററി പരമ്പര. 2001-ലെ ആക്രമണത്തിനും 2011-ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയുടെ കൈകളാല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനും ഇടയിലുള്ള ദശാബ്ദത്തെ മൂന്ന് ഭാഗങ്ങളുള്ള പരമ്പര ഉള്‍ക്കൊള്ളുന്നു. ഇതില്‍ സിഐഎ ഉദ്യോഗസ്ഥരും യുഎസ് പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ബരാക് ഒബാമയുടെയും ഭരണകൂടങ്ങളിലെ പ്രധാന വ്യക്തികളും രംഗത്തു വരുന്നുണ്ട്. 2011 മെയ് രണ്ടിനു രാത്രി ബിന്‍ ലാദന്റെ വസതിയില്‍ റെയ്ഡ് നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാരിനെ അറിയിക്കാതിരിക്കാന്‍ ഒബാമ തീരുമാനിച്ചതിന്റെ കാരണവും ഡോക്കുമെന്ററി ചുരുക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഠ ബിന്‍ ലാദന്‍ വേട്ട അബോട്ടാബാദില്‍ സെപ്റ്റംബര്‍ 11ന് ഇരട്ട…

    Read More »
  • ‘ആദ്യം അവള്‍ പാകിസ്താന്‍ എംബസിയുടെ ചടങ്ങില്‍ പങ്കെടുത്തു; പിന്നീട് 10 ദിവസം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു; ഇപ്പോള്‍ കശ്മീരിലേക്കു പോകുന്നു’: ചാരപ്പണിക്ക് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നതിന് ഒരുവര്‍ഷം മുമ്പേയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍

    ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരപ്പണി ചെയ്‌തെന്ന ആരോപണത്തില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംശയമുന്നയിച്ച് ഒരു വര്‍ഷം മുമ്പേ എഴുതിയ എക്‌സ് പോസ്റ്റ് ഇന്റര്‍നെറ്റില്‍ വൈറല്‍. ജ്യേതിയെ അറസ്റ്റ് ചെയ്യുന്നതിന് ഒരുവര്‍ഷം മുമ്പുതന്നെ ഇവരെ സൂക്ഷിക്കണമെന്നും പാക് ചാരയാണെന്നും ആരോപിക്കുന്നതാണു കുറിപ്പ്. ‘ട്രാവല്‍ വിത്ത് ജോ’ എന്ന നാല് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനല്‍ ഉടമ ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അവരെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുവെച്ചതിന് ഹരിയാനയിലെ ഹിസാറില്‍ നിന്നുമാണ് ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇതിന് ഒരു വര്‍ഷം മുമ്പ് തന്നെ അന്വേഷണ ഏജന്‍സികളോട് ജ്യോതിയെ സൂക്ഷിക്കണമെന്നും അവര്‍ക്ക് പാക് ചാര സംഘടനകളുമായി ബന്ധമുണ്ടെന്നും ഒരു ഇന്ത്യക്കാരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. @NIA_India please keep close watch on this lady..she first visited and attained pakistani embassy function…

    Read More »
  • ഇന്ത്യയിൽതന്നെ 140 കോടി ജനങ്ങളുണ്ട്, ലോകത്തുള്ള എല്ലാ അഭയാർഥികൾക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല- സുപ്രീം കോടതി

    ന്യൂഡൽഹി: ലോകത്തുള്ള എല്ലാ അഭയാർഥികൾക്കും അഭയം നൽകാൻ ഇന്ത്യ ഒരു ധർമ്മശാലയല്ലെന്ന് സുപ്രീം കോടതി. തന്റെ കുടുംബം ഇന്ത്യയിലാണെന്നും തനിക്ക്ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. അതേസമയം നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ൽ അറസ്റ്റിലായ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരന്റെ ഹർജിയാണ് സുപ്രീം കോടതിയുടെ വിധി. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2018 ൽ വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് 2022 ൽ മദ്രാസ് ഹൈക്കോടതി ഈ ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ…

    Read More »
  • വിദേശത്തേക്കു പോകാനിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; വിസ റദ്ദാക്കലിനും ജോലി നഷ്ടപ്പെടലിനും ഇന്‍ഷുറന്‍സ് കവറേജ്; പഠനം പാതിവഴിയിലാക്കി മടങ്ങേണ്ടിവന്നാലും പേടിക്കേണ്ട; പുതിയ പദ്ധതികളുമായി കമ്പനികള്‍

    ന്യൂഡല്‍ഹി: വിദേശ പഠനത്തിനു പ്രതീക്ഷയോടെ വിമാനം കയറുന്നവര്‍ക്കു മുന്നില്‍ നിരവധി കടമ്പകളാണു കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം ഉയര്‍ന്നതോടെ വിദേശ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസ റദ്ദാക്കല്‍ മുതല്‍ പഠനശേഷം ജോലി ഉറപ്പില്ലാത്തതും ചില്ലറയല്ല ബുദ്ധിമുട്ടിക്കുന്നത്. ഈയൊരു പ്രശ്നത്തിന് പ്രതിവിധിയായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍. വീസ റദ്ദാക്കലും ജോലി നഷ്ടവും ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ കവര്‍ ചെയ്യുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തു നിന്ന് വിദേശത്തേക്കുള്ള ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്. യു.കെ, കാനഡ, ഓസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്. കുടിയേറ്റം വര്‍ധിച്ചതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത കോളജുകളില്‍ പഠനത്തിനായി ചേര്‍ന്ന പലര്‍ക്കും തിരിച്ചു പോകേണ്ട സ്ഥിതിവിശേഷവും സംജാതമാകുന്നുണ്ട്. വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാനുകള്‍. പഠനം പാതിവഴിയിലാക്കി തിരികെ മടങ്ങേണ്ടി വന്നാലോ…

    Read More »
  • സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് കേരളം നിർമിക്കും ചെലവ് തമിഴ്‌നാട് വഹിക്കണം, ബേബി ഡാമിനെ ബലപ്പെടുത്താൻ മരം മുറിക്കാൻ സുപ്രിംകോടതി അനുമതി, അറ്റകുറ്റപ്പണികൾ കേരളാ ഉദ്യോഗസ്ഥൻറെ സാന്നിധ്യത്തിൽ

    ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമിനെ ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് സുപ്രീംകോടതിയുടെ അനുമതി. മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികൾ നടത്താമെന്നാണ് സുപ്രീംകോടതി നിർദേശം. മാത്രമല്ല മേൽനോട്ടസമിതി ശിപാർശ ചെയ്ത അറ്റകുറ്റപ്പണികൾ അണക്കെട്ടിൽ നടത്തണമെന്നും നിർദേശമുണ്ട്. അതേസമയം കേരളത്തിലെ ഉദ്യോഗസ്ഥൻറെ സാന്നിധ്യത്തിലാകണം അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. പക്ഷെ റോഡ് കേരളം നിർമ്മിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് നിർദേശം. ഡോർമിറ്ററിയുടെ അറ്റക്കുറ്റപ്പണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകി. നേരത്തെ മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം എതിര് നിൽക്കുന്നുവെന്ന…

    Read More »
  • ഇന്ത്യയില്‍ 140 കോടി ജനങ്ങളുണ്ട്, എല്ലാവര്‍ക്കും അഭയം നല്‍കാന്‍ ധര്‍മശാലയല്ല: സുപ്രീം കോടതി

    ന്യൂഡല്‍ഹി: ലോകത്തുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മ്മശാലയല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ അഭയാര്‍ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് പൗരന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. നിരോധിത സംഘടനയായ എല്‍ടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ല്‍ അറസ്റ്റിലായ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് പൗരന്റെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 ല്‍ വിചാരണക്കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോര്‍ട്ടേഷന്‍ ക്യാമ്പില്‍ കഴിയണമെന്നും മദ്രാസ്…

    Read More »
  • ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി, മൊത്തം വീഡിയോയുലുമാക്കി…

    ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദര്‍ശിച്ചശേഷം ഫെബ്രുവരിയില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരില്‍നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, മൂന്നാര്‍, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങള്‍ ജ്യോതി സന്ദര്‍ശിച്ച് വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓര്‍മ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓര്‍മ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയില്‍ ജ്യോതി പറയുന്നുണ്ട്. തുടര്‍ച്ചയായി പാകിസ്താന്‍ സന്ദര്‍ശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകര്‍ത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബര്‍മാര്‍ ആരെയൊക്കെ കണ്ടിട്ടുണ്ട്…

    Read More »
  • വാക്കുകൾ സൂക്ഷിച്ച് പ്രയോ​ഗിക്കുക, മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല, കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘം

    ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനം ഇന്നയിച്ച് സുപ്രീംകോടതി. മന്ത്രിയുടെ ഖേദപ്രകടനം ഒരിക്കലും സ്വീകാര്യമല്ലെന്നും വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. താങ്കൾ പൊതുപ്രവർത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. അതിനാൽ തന്നെ വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കൂടാതെ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശത്തിലെ അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സംഘം രൂപീകരിച്ചു. വനിത ഉദ്യോഗസ്ഥ ഉൾപ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. മെയ് 28 അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശം നൽകി. വിദ്വേഷ പരാമർശത്തിൽ തനിക്കെതിരായി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിജയ് ഷായുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു.

    Read More »
  • ചുറ്റുമുള്ളവയെല്ലാം അ​ഗ്നി വിഴുങ്ങുമ്പോഴും തന്റെ കൈകൾ കൊണ്ട് നാലുമക്കളേയും വരിഞ്ഞുമുറുക്കിപ്പിടിച്ച് നിസ്ലഹായയായി ആ അമ്മ!!

    ഹൈദരാബാദ്: തീപിടിത്തത്തിൽ ചാമ്പലായ ‌വീട്ടിനുള്ളിൽ പരിശോധനയ്ക്കെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടത് അതിദാരുണമായ, കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ച, നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയിൽ കിടക്കുന്ന വയോധികയായ സ്ത്രീ… ആകെ 17 പേർ മരിച്ച ഹൈദരാബാദ് ചാർമിനാർ തീപിടിത്തത്തിൽ ഏഴ് മൃതദേഹങ്ങളാണ് ഈ ഒരു വീട്ടിൽനിന്ന് മാത്രം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് രക്ഷാപ്രവർത്തകരായ മിർ സാഹിദും മുഹമ്മദ് അസ്മത്തും വിവരിക്കുന്നതിങ്ങനെ- ‘‘തീപിടിക്കുന്നതിനിടെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ആ കെട്ടിടത്തിനുള്ളിൽ കയറിയത്. ഒന്നാം നിലയിലെത്തിയപ്പോൾ, ഒരു സ്ത്രീ തറയിൽ ഇരിക്കുന്നതായി കണ്ടു. കുട്ടികളെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു അവർ. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഒരു ചെറിയ കുഞ്ഞും ഉണ്ടായിരുന്നു. തീപടർന്നപ്പോൾ അവരെ സംരക്ഷിക്കാൻ സ്ത്രീ ശ്രമിച്ചിട്ടുണ്ടാകണം. അതിനാലായിരിക്കും ആ സ്ത്രീ മക്കളെ പൊതിഞ്ഞു പിടിച്ചത്. നിർഭാഗ്യവശാൽ, അവരിൽ ആരും രക്ഷപ്പെട്ടില്ല.’’ – മിർ സാഹിദ് പറയുന്നു. ‘‘അസഹനീയമായ ഒരു കാഴ്ചയായിരുന്നു. ഞങ്ങൾ അവരുടെ മേൽ ഒരു ബെഡ്ഷീറ്റ് വിരിച്ചു. എല്ലാവർക്കും പൊള്ളലേറ്റിരുന്നു. അവിടെ ഞാൻ കണ്ട…

    Read More »
  • ഹൈദരാബാദിൽ വൻ തീപിടിത്തം, അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തുമരിച്ചു, അപകടമുണ്ടായത് ഗുൽസാർ ഹൗസിലെ ജ്വല്ലറിയിൽ

    ഹൈദരാബാദ്: ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തു മരിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6.30 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവമറിഞ്ഞ് അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്, താമസിയാതെ മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. മുകളിലത്തെ നിലയിലെ മുറികളിൽ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ കൂടുതൽ പേരും. തീപിടുത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കെട്ടിടത്തിലേക്കു വഴിയില്ലാതിരുന്നത് കാരണം തീ അണയ്ക്കൽ വൈകിയിരുന്നു. അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരുക്കേറ്റവർക്കു മികച്ച ചികിത്സ…

    Read More »
Back to top button
error: